അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച മലയാളി ഷാർജയിൽ നിന്നും പിടിയിൽ

തിരുവനന്തപുരം. അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചയാൾ ഷാർജയിൽ നിന്നും പിടിയിൽ.തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി യാഹ്യാ ഖാനാണ് പിടിയിലായത്. മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കേസിലാണ് അറസ്റ്റ് . ഇന്റർപോളിന്റെ സഹായത്തോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

2008ലാണ് പാലായില്‍ വച്ച് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത് . ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ വിദേശത്തേക്ക് കടന്നു. തുടർന്ന് 2024 ജനുവരിയിലാണ് ഇയാളെ ‘ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്

Advertisement