കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍

പാലക്കാട്.മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പര്യടനം നടത്തും. സുരേന്ദ്രന്‍ രാവിലെ 8ന് തിരുവില്ല്വാമല ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 9.30ന് കുത്താമ്പുള്ളി നെയ്ത്തു തൊഴിലാളികളുമായി സ്‌നേഹ സംഗമവും തുടര്‍ന്ന് പ്രഭാത ഭക്ഷണവും, 10.45ന് വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയും കലാമണ്ഡല സന്ദര്‍ശനവും, 11.45ന് കാര്യകര്‍ത്താവിന്റെ വസതിയും സന്ദര്‍ശിക്കും. 3ന് കുന്നംകുളം പഴയ ബസ്റ്റാന്‍ഡില്‍ നടക്കുന്ന പൊതു സമ്മേളനം ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് കുന്നംകുളത്ത് നിന്നും ആരംഭിക്കുന്ന പദയാത്ര പെരുമ്പിലാവില്‍ സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യും.

Advertisement