കെ സുരേന്ദ്രൻ്റെ കേരള പദയാത്ര പോസ്റ്റർ വിവാദത്തിൽ

പാലക്കാട്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെ കേരള പദയാത്ര പോസ്റ്റർ വിവാദത്തിൽ. ഉച്ചഭക്ഷണം SC, ST നേതാക്കളും ഒന്നിച്ച്
എന്നാണ് പോസ്റ്ററിൽ എഴുതിയത്. പട്ടിക ജാതി, പട്ടിക വർഗക്കാരെ
ബിജെപി അധിക്ഷേപിച്ചു എന്നാണ് വിമർശനം. സവർണ രാഷ്ട്രീയത്തിൽ അടുക്കളപ്പുറത്താണ് ദളിതരുടെ സ്ഥാനമെന്നും വിമർശനം

ജാതിവെറിയാണ് ഇത്തരം പോസ്റ്ററുകളിലൂടെ പുറത്ത് വരുന്നതെന്നും ആക്ഷേപമുയര്‍ന്നു. കോഴിക്കോട് പാർലമെൻ്റ് മണ്ഡലത്തിലെ പോസ്റ്റ്റാണ് വിവാദമായിരിക്കുന്നത്

Advertisement