എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശിന്റെ പ്രചാരണ നോട്ടീസിൽ ഇ പി ജയരാജനെന്തുകാര്യം

കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശിന്റെ പ്രചാരണ നോട്ടീസിൽ ഇ പി ജയരാജന്റെ പേര്. നാട്ടുകാർക്ക് വിതരണം ചെയ്ത നോട്ടീസിൽ ആണ് എൽഡിഎഫ് കൺവീനറുടെ പേരുള്ളത്. എൻഡിഎ സ്ഥാനാർത്ഥി മികച്ചവനാണ് എന്ന് ഇ പി ജയരാജൻ പോലും സമ്മതിക്കുന്നു എന്നാണ് നോട്ടീസിലെ വാചകം. പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മണ്ഡലത്തിൽ ചർച്ച ആവുകയാണ് എൽഡിഎഫ് കൺവീനറുടെ പേര് വച്ചുള്ള ബിജെപി നോട്ടീസ്.

Advertisement