വീട്ടമ്മയെ അജ്ഞാതന്‍ കുത്തിവച്ചതെന്തിന്,ഞെട്ടലില്‍ വീട്ടുകാര്‍

പത്തനംതിട്ട. അജ്ഞാതൻ വീട്ടമ്മയെ കുത്തിവെച്ചെന്ന കേസ്. പ്രതി പിടിയിൽ. പത്തനംതിട്ട വലഞ്ചൂഴി സ്വദേശി ആകാശ് (28) ആണ് പിടിയിലായത്. Cctv ദൃശ്യങ്ങളിൽ യുവാവ് ഉപയോഗിച്ചിരുന്ന സ്കൂട്ടറിന്റെ നമ്പർ വ്യക്തമായിരുന്നു. ആകാശ് ജോലി ചെയ്തുവന്ന സ്ഥാപനത്തിന്റെ ഉടമയുടേതായിരുന്നു സ്കൂട്ടർ.റാന്നി വലിയകലുങ്കിൽ കഴിഞ്ഞ ദിവസം രാവിലെ 11:30 ആണ് യുവാവ് 66 കാരിയുടെ വീട്ടിലെത്തിയത്.

ആളെ മയക്കിമോഷണമായിരുന്നോ ലക്ഷ്യമെന്ന സംശയം ഉയര്‍ന്നു. അതോ പ്രതിക്ക് മറ്റ് വല്ലലക്ഷ്യവുമായിരുന്നോ എന്നും ആശങ്കയുണ്ട്.കോവിഡ് ബൂസ്റ്റര്‍ ഡോസ് എന്നുപറഞ്ഞായിരുന്നു ഇന്‍ജക്ഷന്‍. എന്താണ് കുത്തിവച്ചതെന്നാണ് സംശയം, എന്തായാലും വീട്ടമ്മക്ക് ഇതുവരെ മറ്റ് പ്രശ്നങ്ങളില്ല. ആകാശിന് മാനസിക പ്രശ്നം ഉള്ളതായി സംശയമുണ്ട്. എന്നാല്‍ ഇതു അന്വേഷണത്തിലേ തെളിയൂ.

Advertisement