തലച്ചോർ ഇളകിയ നിലയില്‍ ,വാരിയെല്ലുകൾ പൊട്ടിത്തകർന്നു ,തലയിലെ ആന്തരിക രക്ത സ്രാവമാണ് മരണത്തിലേക്ക് നയിച്ചത് കാളികാവിലെ കുരുന്നു നേരിട്ടത് മനസാക്ഷിയെ മരവിപ്പിക്കുന്ന പീഡനം

മലപ്പുറം. കാളികാവിലെ രണ്ടരവയസുകാരിയുടെ മരണത്തിൽ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി.കുഞ്ഞിനെ ക്രൂരമായാണ് മർദിച്ചു കൊലപ്പെടുത്തിയത് എന്ന
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടപടി.മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയാണ് പിഞ്ചു കുഞ്ഞിനുനേരെ നടന്നത്. മർദനത്തിൽ ബോധം പോയ  കുഞ്ഞിനെ പ്രതി ചുമരിലേക്ക് എടുത്തെറിഞ്ഞു.കത്തിച്ച സിഗററ്റുകൊണ്ട്  കുഞ്ഞിനെ കുത്തി പരിക്കേൽപിച്ചു.സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ 70 ഓളം മുറിവുകൾ കണ്ടെത്തി.തലച്ചോർ ഇളകിയ നിലയിലാണ് ,വാരിയെല്ലുകൾ തകർന്നിട്ടുണ്ട്.തലയിലെ ആന്തരിക രക്ത സ്രവമാണ് മരണത്തിലേക്ക് നയിച്ചത്. കുഞ്ഞിനെയും മാതാവിനെയും പ്രതി നേരത്തെയും മര്ദിച്ചിരുന്നു ,എന്നാൽ  പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു

കൊലക്കുറ്റത്തിന് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ കൂടി ചുമത്തിയാണ് പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ക്രൂരത പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
മർദനത്തിൽ അബോധാവസ്ഥയിൽ ആയ  കുട്ടിയെ അയൽവാസികൾ പറഞ്ഞപ്പോൾ മാത്രമാണ്  പ്രതി ആശുപത്രിയിൽ പോലും കൊണ്ട് പോകാൻ തയ്യാറായത്

നേരത്തെയും പ്രതിയിൽ നിന്ന് കുഞ്ഞും മാതാവും മർദനം നേരിട്ടിരുന്നു ,എന്നാൽ  പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ആരോപണം പൊലീസ് നിഷേധിച്ചു.
മുൻപുള്ള പരാതി കുടുംബം തന്നെ ഒത്തു തീർപ്പാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇത്തരം പ്രശ്നങ്ങളില്‍ എന്തുതരം പരിഹാരമാണ് പൊലീസ് അടക്കമുള്ള അധികൃതര്‍ സ്വീകരിക്കേണ്ടതെന്ന വലിയ ചര്‍ച്ചയിലേക്ക് ഈ കുരുന്നിന്‍റെ മൃഗീയ കൊലപാതകം വിരല്‍ ചൂണ്ടുന്നു.

Advertisement