കോതമംഗലത്തെ വീട്ടമ്മയുടെ കൊലപാതകം,ഞെട്ടിത്തരിച്ച് നാട്

കൊച്ചി.കോതമംഗലത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
അയൽവാസികളായ അതിഥി തൊഴിലാളികളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട സാറാമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. വീട്ടമ്മയുടെ കൊലപാതകം നാടിനെ ഞെട്ടിച്ചിരിക്കയാണ്.

ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സാറാമ്മയെ കൊല്ലപ്പെട്ട നിലയിൽ  കണ്ടെത്തുന്നത്.
കൊലപാതകം നടന്ന വീട്ടിൽ  പുലർച്ച വരെ നീണ്ട പൊലീസിന്റെ വിദഗ്ധ പരിശോധനയിൽ പ്രതികളെ സംബന്ധിച്ച സൂചനകൾ ഒന്നും ലഭിച്ചില്ല. അയൽവാസികളായ മൂന്ന് അതിഥി തൊഴിലാളികൾ കസ്റ്റഡിയിലുണ്ട്.
ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

മോഷണത്തിനിടയാണ് കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ്.
തലക്കടിയേറ്റത്തിന് പുറമെ കഴുത്തിൽ ആഴത്തിൽ മുറിവുള്ളതായും കണ്ടെത്തിയിട്ടുണ്ട്
കളമശ്ശേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisement