സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ അപ്പീലുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി.സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ അപ്പീലുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
പ്രതി മുഹമ്മദ് നിഷാമിന്റെ ശിക്ഷ വർദ്ധിപ്പിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ഹർജി. വെറുതെ വിടണം എന്നും അപ്പീലിൽ അന്തിമവിധി ഉണ്ടാകുന്നതുവരെ ജാമ്യം നൽകണം എന്നുമാണ് മുഹമ്മദ് നിഷാമിന്റെ ഹർജി. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതിയില്‍ സംസ്ഥാന സർക്കാർ അധിക രേഖകൾ സമർപ്പിച്ചിരുന്നു . നിഷാം സ്ഥിരം കുറ്റവാളിയാണെന്നും മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും വ്യക്തമാക്കുന്നതാണ് രേഖകൾ.

നിഷാമിനെതിരായ പതിനേഴ് കേസുകളുടെ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. സ്‌റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് അധിക രേഖകള്‍ കോടതിയില്‍ രേഖ സമർപ്പിച്ചത്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ ലിസ്‌റ്റിൽ മുഹമ്മദ് നിഷാമിനെ ഉൾപ്പെടുത്തിയതിന്റെ വിവരങ്ങളും സമര്‍പ്പിച്ച അധിക രേഖകളിലുണ്ട്.

Advertisement