ഹരിപ്പാട് അതിഥി തൊഴിലാളിയുടെ കൊലപാതകം,മലയാളി അറസ്റ്റിൽ

ഹരിപ്പാട് അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ.കൽക്കട്ട മാൾട്ട സ്വദേശി
ഓംപ്രകാശ് ആണ് കുത്തേറ്റു മരിച്ചത്. കേസിൽ ഹരിപ്പാട് സ്വദേശി യദു കൃഷ്ണനാണു അറസ്റ്റിലായത്. ഇന്നലെ രാത്രി 7 മണിയോടെ ഹരിപ്പാട് നാരകകത്തറയിലായിരുന്നു സംഭവം. മത്സ്യ വ്യാപാരം നടത്തുന്ന ഓംപ്രകാശിനോട്
ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം ക്യാഷ് തരാനും യദു ആവശ്യപ്പെട്ടു
വിസമ്മതിച്ചപ്പോൾ കത്തി എടുത്തു നെഞ്ചിൽ കുത്തുകയായിരുന്നു

Advertisement