കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് , സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് നാളെ ഇഡിക്ക് മുന്നിൽ എത്തണം

കൊച്ചി.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസി സി.പി.ഐ എം. ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് നാളെ ഇ.ഡിക്ക് മുന്നിൽ വീണ്ടും ഹാജരായേക്കും. നേരത്തെ ഹാജരാകണം എന്ന് ആവിശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നൽകിയിരുന്നു എങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഹാജരാകാമെന്ന് എം എം വര്‍ഗീസ് ഇ.ഡിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ഇ.ഡി വീണ്ടും നോട്ടിസ് നൽകിയത്.
നേരത്തെ നാലു പ്രാവശ്യം എം.എം വർഗീസിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്‍റെ പേരിലുള്ള അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയുടെ അറിവോടെ എന്നാണ് ഇ.ഡി ആരോപണം. 25ലേറെ വെളിപ്പെടുത്താത്ത അക്കൗണ്ടുകളും 101 ഇടങ്ങളിലായി പാർട്ടിക്ക് സ്വത്ത് വകകൾ ഉണ്ടെന്നും ഇ.ഡി കണ്ടെത്തിയിരുന്നു

Advertisement