പ്രകടനപത്രികകളിലെ വാഗ്ദാനങ്ങളില്‍ ഭിന്നത, തീർക്കാനാകാതെ ഇന്ത്യ മുന്നണി

ന്യൂഡെല്‍ഹി. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങളിലുള്ള ഭിന്നതകൾ തീർക്കാനാകാതെ ഇന്ത്യ മുന്നണി.പഴയ പെൻഷൻ പദ്ധതിയിൽ മൗനം അവലംബിച്ച് കോൺഗ്രസും ഡി എംകെ പ്രകടനപത്രിക.പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുമെന്ന് എസ് പി, ആർ ജെ ഡി, സി പി ഐ എം സിപിഐ എന്നിവര്‍.

സി എ എ പിൻവലിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എസ് പി ആർ ജെ ഡി പ്രകടനപത്രികകൾ നിശബ്ദം, സിഎഎ പിൻവലിക്കുമെന്ന് ബിഎംകെ സിപിഐഎം സിപിഐ എന്നിവര്‍ ഉറപ്പു പറയുന്നു.

കശ്മീരിന്റെ പ്രത്യേക അവകാശം പുനഃസ്ഥാപിക്കൽ നിർദ്ദേശിക്കാതെ ഇന്ത്യ മുന്നണിയിലെ 6 ഘടകകക്ഷികൾ, കശ്മീരിന്റെ പ്രത്യേക അവകാശം പുനസ്ഥാപിക്കുമെന്ന് സിപിഐഎമ്മും സിപിഐയും.
സ്വകാര്യ മേഖലയിലെ സംവരണ വിഷയത്തിലും ഇന്ത്യ മുന്നണി ഘടകകക്ഷികളുടെ പ്രകടനപത്രികളിൽ ഭിന്നതയുണ്ട്

Advertisement