തമിഴ്‌നാട്ടിൽപിതാവിന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന 16 വയസുകാരൻ പിടിയിൽ

ചെന്നൈ:
തമിഴ്‌നാട്ടിൽ പിതാവിന്റെ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 16കാരൻ അറസ്റ്റിൽ. അന്നൂരിനടുത്ത് പനന്തോപ്പുമലയിലാണ് സംഭവം. 35കാരിയായ കനകയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവ് കനകക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളും മറ്റൊരു വീട്ടിലുമായിരുന്നു താമസം

16കാരന്റെ പിതാവ് മത്സ്യവ്യാപാരിയാണ്. ഇയാളുടെ മത്സ്യവിൽപ്പന സ്റ്റാളിലാണ് 16കാരനും ഭാര്യയും ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് ഇയാൾ ഇവരെ മർദിക്കുമായിരുന്നു. തന്നെയെയും അമ്മയെയും പിതാവ് മർദിക്കുന്നതിന് കാരണം കനകയാണെന്നാണ് 16കാരൻ വിശ്വസിച്ചിരുന്നത്

പിതാവ് ഇല്ലാത്ത സമയത്താണ് 16കാരൻ വീട്ടിലെത്തി കനകയെ കൊലപ്പെടുത്തിയത്. ഇവരുടെ വയറ്റിനും കുത്തേറ്റിട്ടുണ്ട്. കൃത്യത്തിന് പിന്നാലെ ഒളിവിൽ പോയ 16കാരനെ തിരുപ്പൂരിലെ മുത്തശ്ശിയുടെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.

Advertisement