വെള്ളക്കാര്യത്തില്‍ ലാവിഷായിരുന്ന മലയാളി ഇനി ആ കളി കളിച്ചാല്‍ വീട് വില്‍ക്കേണ്ടിവരും, ഈ കണക്ക് ഒന്നു നോക്കിക്കോളൂ

തിരുവനന്തപുരം: വേറേ എന്തില്‍ പിശുക്കിയാലും വെള്ളക്കാര്യത്തില്‍ ലാവിഷായിരുന്ന മലയാളി ഇനി ആ കളി കളിച്ചാല്‍ വീട് വില്‍ക്കേണ്ടിവരും.
തോട്ടം നനയ്ക്കലിനും കന്നുകാലികളെ കുളിപ്പിക്കലിനും വാഹനം കഴുകലിനും ഒക്കെ ഹോസ് വച്ച് ചാമ്പിയതിനി മറന്നേക്കൂ
പുതിയ നിരക്കുകള്‍ കളിയല്ല അത് ഇങ്ങനെയാവും വരിക.
വെള്ളക്കരം ലിറ്ററിന് ഒരു പൈസ (1000 ലിറ്ററിന് 10 രൂപ) വര്‍ദ്ധിപ്പിച്ചതിലൂടെ 5000 മുതല്‍ 50,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവരുടെ ദ്വൈമാസ ബില്ലില്‍ 100 മുതല്‍ 1000 രൂപാ വരെ കൂടും.

രണ്ടര ഇരട്ടിയുടെ വര്‍ദ്ധന. 1000 ലിറ്ററിന് നാല് രൂപ ആയിരുന്നത് 14 രൂപയായാണ് കൂടുന്നത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ കൂടിയ നിരക്ക് 44 രൂപയില്‍ നിന്ന് 54ഉം. നാല് അംഗങ്ങളുള്ള കുടുംബം പ്രതിമാസം ഉപയോഗിക്കുന്നത് ശരാശരി 10,000 ലിറ്റര്‍ വെള്ളമാണ്. രണ്ടുമാസത്തേക്ക് 20,000 ലിറ്റര്‍. ഇതിലൂടെ വന്‍ ബാദ്ധ്യതയാകും സാധാരണക്കാര്‍ക്ക് ഉണ്ടാകുന്നത്. ദ്വൈമാസ ബില്‍ 88 രൂപയാണെങ്കില്‍ ഇനി മുതല്‍ 288 രൂപയാകും.

താരിഫ് നിശ്ചയിച്ച് വാട്ടര്‍ അതോറിട്ടി ഉത്തരവ് ഇറക്കി. ഈ മാസം മുതല്‍ പ്രാബല്യത്തില്‍. മാര്‍ച്ചില്‍ വരുന്ന ബില്ലില്‍ ജനുവരിയിലേത് പഴയ നിരക്കും ഫെബ്രുവരിയിലേത് പുതിയ നിരക്കുമായിരിക്കും. ബി.പി.എല്‍ വിഭാഗത്തിന് 15,000 ലിറ്റര്‍ വരെ സൗജന്യം തുടരും.

നിരക്ക് വര്‍ദ്ധനയിലൂടെ 300 കോടിയാണ് വാട്ടര്‍ അതോറിട്ടിക്ക് ലഭിക്കുന്ന അധിക വരുമാനം. 4000 കോടിയിലേറെയാണ് ഇതുവരെയുള്ള അതോറിട്ടിയുടെ നഷ്ടം. പിരിച്ചെടുക്കാനുള്ള കുടിശിക രണ്ടായിരം കോടിയും.

നിരക്ക് വര്‍ദ്ധന

(ഉപഭോഗം (ലിറ്ററില്‍), പഴയ നിരക്ക്, പുതിയത് ക്രമത്തില്‍)

5000…… 22.05 രൂപ, 72.05

10000… 44, 144

15000….. 66, 216

20000… 88, 288

25000… 116, 366

30000… 143, 443

ഗാര്‍ഹിക നിരക്ക്

പുതിയ താരിഫ്

(പ്രതിമാസ ഉപഭോഗം (കിലോലിറ്ററില്‍), പുതിയ നിരക്ക്)

?അഞ്ച് കി.ലിറ്റര്‍: മിനിമം നിരക്ക്- 72.05രൂപ

?5 – 10: മിനിമം നിരക്കായ 72.05ന് ഒപ്പം 5 കി.ലിറ്ററിന് മുകളില്‍ ഓരോ കി.ലിറ്റിനും 14.41 രൂപ

?10-15: 144.10 രൂപ, 10 കി.ലിറ്ററിന് മുകളിലുള്ള ഓരോ കിലോലിറ്ററിനും 15.51 രൂപ

?15-20: കി.ലിറ്ററിന് 16.62

?20-25: കി.ലിറ്ററിന് 17.72

?25-30: കി.ലിറ്ററിന് 19.92

?30-40: കി.ലിറ്ററിന് 23.23

?40-50: കി.ലിറ്ററിന് 25.44

?50ന് മുകളില്‍ (രണ്ട് സ്‌ളാബ്): 1272 രൂപ, പിന്നീടുള്ള

ഓരോ കിലോലിറ്ററിനും 54.10 രൂപ

ഗാര്‍ഹികേതര നിരക്ക് (പ്രതിമാസം)

?കി.ലിറ്ററിന് 26.54 രൂപ മുതല്‍ 54.10 വരെ.

?15 കി.ലിറ്റര്‍ മുതല്‍ 50 വരെ 55.13 രൂപ ഫിക്‌സഡ് ചാര്‍ജും നല്‍കണം

?15 കി.ലിറ്റര്‍ വരെ: 55.13 രൂപയ്‌ക്കൊപ്പം മിനിമം ചാര്‍ജായ 265.40 രൂപയും (10 കി.ലിറ്റര്‍ വരെ) നല്‍കണം. അതിന് മുകളില്‍ ഓരോ കി.ലിറ്ററിനും 26.54 രൂപ

?15- 30: 398.10 രൂപ (മിനിമം), 15 കി.ലിറ്ററിന് മുകളിലുള്ള ഓരോ കി. ലിറ്റിനും 33.15 രൂപ

? 30-50: 895.35 രൂപ (മിനിമം), 30ന് മുകളിലുള്ള ഓരോ കി.ലിറ്ററിനും 40.87 രൂപ

Advertisement