കലഞ്ഞൂർ കാരുവയലിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് സംശയം

പത്തനംതിട്ട. കലഞ്ഞൂർ കാരുവയലിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് സംശയം ഉയര്‍ന്നു. ഇന്നലെ രാവിലെയാണ് പ്രദേശവാസിയായ അനന്തുവിൻറെ മൃതദേഹം സമീപത്തെ കനാലിൽ കണ്ടെത്തിയത്.ഇൻവെസ്റ്റ് നടത്തിയപ്പോൾ തലയ്ക്ക് പിറകിലേറ്റ മുറിവും സമീപത്തെ റബർതോട്ടത്തിൽ കണ്ട രക്ത പാടുകളും പോലീസ് പരിശോധിച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം എന്നാണ് സംശയിക്കുന്നത് എന്നാണ് കേസ് അന്വേഷിക്കുന്ന കൂടൽ പോലീസ് വ്യക്തമാക്കിയത്.സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടൽ സിഐ പറഞ്ഞു.

Advertisement