പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ

ഒരു ദിവസം ഏഴ് ലിറ്റർ വരെ ശുദ്ധജലം കുടിക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടു തന്നെ, എവിടെ പോയാലും ഒരു കുപ്പിയിൽ വെള്ളം കൈയ്യിൽ കരുതുന്നതാണ് എല്ലാവരുടേയും ശീലം.

എന്നാൽ, വെള്ളം കൊണ്ടുപോകാൻ നമ്മൾ പ്ലാസ്റ്റിക് ബോട്ടിലുകളെയാണ് ആശ്രയിക്കുന്നത്. വെള്ളം ശേഖരിക്കാൻ നാം ഉപയോഗിക്കുന്ന ബോട്ടിൽ ആണെങ്കിലും അല്ലെങ്കിൽ ഷോപ്പുകളിൽ നിന്നും വില കൊടുത്ത് വാങ്ങുന്ന കുപ്പിവെള്ളം ആണെങ്കിലും അവ ഉപയോഗിച്ചുകൂടാ എന്നാണ് പഠനങ്ങൾ പറയുന്നത്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് കുപ്പികളിൽ ആണെങ്കിൽ പോലും വെള്ളം ശേഖരിച്ചു വച്ച് കുടിക്കുന്നത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

കഴുകാതെ വച്ച പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തിൽ ടോയ്ലെറ്റുകളിൽ കാണുന്നതിലധികം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്നാണ് പുതിയ പഠനഫലങ്ങൾ. ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ട്രിൽമിൽ റിവ്യൂസ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ കഴുകാതെ ഒരാഴ്ച സ്ഥിരമായി ശുദ്ധജലമെടുത്ത് ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഒരാഴ്ചത്തെ ഉപയോഗത്തിനു ശേഷം കുടിവെള്ളക്കുപ്പി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ടോയ്ലെറ്റുകളിൽ കാണുന്ന തരത്തിലുളള ബാക്ടീരിയകളുടെ സാന്നിധ്യം വെള്ളത്തിൽ പോലും കണ്ടെത്താൻ സാധിച്ചുവെന്നാണ് വെളിപ്പെടുത്തൽ. മനുഷ്യശരീരത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെയാണ് പരീക്ഷണത്തിനിടയിൽ കണ്ടെത്താനായത്. അതേസമയം, കുടിവെള്ളം സൂക്ഷിക്കാനായി സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

Advertisement