ശിശുദിനാഘോഷം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

Advertisement

കൊല്ലം: ജില്ലാ ഭരണകൂടത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം 2023-ന്റെ ഭാഗമായി നാളെ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തും. സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും രാവിലെ 9ന് ആരംഭിക്കുന്ന ശിശുദിന റാലിയുടെ ഫ്‌ലാഗ് ഓഫ് ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് നിര്‍വഹിക്കും.
10ന് കൊല്ലം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി എം. മഹേശ്വര്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് നദീം ഇഹ്‌സാന്‍ അധ്യക്ഷനാകും. മന്ത്രി ജെ. ചിഞ്ചുറാണി ശിശുദിന സന്ദേശം നല്‍കും. കുട്ടികളുടെ സ്പീക്കര്‍ എന്‍. മിഥുന്‍ ശിശുദിന പ്രഭാഷണം നടത്തും. എം നൗഷാദ് എംഎല്‍എ പ്രതിഭകളെ ആദരിക്കും, എം. മുകേഷ് എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡി. ഷാജിമോന്‍ കുട്ടി കര്‍ഷകരെ ആദരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement