കൊല്ലം: ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെയും കൊല്ലം സിറ്റി-റൂറല്‍ പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിവരുന്ന ബേസിക് എന്ന പരിശീലന പരിപാടിയുടെ ഒന്നാം വാര്‍ഷികവും, സ്‌പൈക് എന്ന സ്ഥിരം നിയമപഠന സ്‌കൂളിന്റെ ഉദ്ഘാടവും റിട്ട. ഡിജിപി ജേക്കബ്ബ് പുന്നൂസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്‌പൈക്ക് നിയമപഠന സ്‌ക്കൂളിന്റെ പുതിയ ലോഗോയും, ബേസിക് പഠന സ്‌കൂളിന്റെ ഇന്‍സ്ട്രര്‍മാരെയും ആദരിച്ചു. ജില്ലാ പോലീസ് സഹകരണസംഘം പ്രസിഡന്റ് എസ്. ഷൈജു. അദ്ധ്യക്ഷത വഹിച്ചു.
Advertisement