തിരുവനന്തപുരം നഗരത്തിൽ 3 ദിവസം കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം നഗരത്തിന്റെ വിവിധയിടങ്ങളിൽ വരുന്ന 3 ദിവസം കുടിവെള്ളം മുടങ്ങും. അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള പൈപ്പിൽ ചോർച്ച രൂപപ്പെ ട്ടതിനെത്തുടർന്ന് അറ്റകുറ്റ പണികൾ നടത്തുന്നതാണ് പ്രതിസന്ധിക്ക് കാരണം. നാളെ രാവിലെ 6 മണി മുതൽ 29ന് രാവിലെ 6 മണി വരെ മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്‌, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്ക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉയർന്ന പ്രദേശങ്ങളിൽ 30ന് രാത്രിയോടെ മാത്രമേ ജലവിതരണം സാധാരണ നിലയിലാകു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് വാട്ടർ അതോറിറ്റിയുടെ നിർദേശം.

Advertisement