തനിക്കെതിരായ ലൈംഗിക പീഡനക്കേസിന്‍റെ അന്വേഷണത്തോട് സഹകരിക്കേണ്ട, രാജ് ഭവൻ ജീവനക്കാരോട് ഗവര്‍ണര്‍ സി വി ആനന്ദ ബോസ്

Advertisement

കൊല്‍ക്കൊത്ത. തനിക്കെതിരായ ലൈംഗിക പീഡനക്കേസിന്റ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് രാജ് ഭവൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി സി വി ആനന്ദ ബോസ്. ഭരണ ഘടന പരിരക്ഷ ചൂണ്ടി ക്കാട്ടിയാണ് ഈ നിർദ്ദേശം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു രാജ്ഭവൻ ജീവനക്കാർക്ക് പോലീസ് വീണ്ടും സമൻസ് അയച്ച സാഹചര്യത്തിലാണ് ഗവർണറുടെ നടപടി.തന്നെ വലിചിഴച്ചു താഴെ ഇടാൻ ശ്രമിക്കുകയാണെന്ന് സി വി ആനന്ദ ബോസ് പ്രതികരിച്ചു.

ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒരു പോലീസ് ഉദ്യോഗസ്ഥൻ അടക്കം 4 രാജ്ഭവൻ ജീവനക്കാരോട് മൊഴി നൽകാനായി ഹാജരാകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പോലീസുകാരൻ ഒഴികെ മറ്റു മൂന്ന് പേരും ഹാജരായില്ല, തുടർന്ന് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടു പോലീസ് വീണ്ടും സമൻസ് അയച്ചു.

ഇതിനു പിന്നാലെയാണ് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് ഗവർണൻ സി വി ആനന്ദ ബോസ് രാജ്ഭവൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത്.
ഗവർണർക്ക് ഭരണഘടന പരിരക്ഷ ഉള്ളതിനാൽ FIR രജിസ്റ്റർ ചെയ്ത് ഒരു തരത്തിലുള്ള പ്രാഥമിക അന്വേഷണവും നടത്താൻ ഭരണഘടനാപരമായി പോലീസിന് അധികാരമില്ല എന്നു ഗവർണർ കത്തിൽ ചൂണ്ടിക്കട്ടുന്നു.

രാജ് ഭവനിലെ കരാർ ജീവനക്കാരും താൽക്കാലിക ജീവനക്കാർ അടക്കമുള്ളവർ പോലീസിന് മുന്നിൽ ഹാജരാകേണ്ടെന്നും, പോലീസുമായി യാതൊരു വിധത്തിലുള്ള ആശയവിനിമയവും നടത്തേണ്ട എന്നുമാണ് ഗവ ർണർ നൽകിയിരിക്കുന്ന നിർദ്ദേശം.തന്നെ വലിച്ചു താഴെയിടാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്ന് ഗവർണർ സി വി ആനന്ദ ബോസ് പ്രതികരിച്ചു.

രാജ്ഭവൻ്റെ ഇടനാഴിയിലെയും, ഇലക്ട്രോണിക് പ്രൈവറ്റ് ഓട്ടോമാറ്റിക് ബ്രാഞ്ച് എക്സ്ചേഞ്ച് മുറിയിലെയും സി സി ദൃശ്യങ്ങൾ ഹാജരാക്കാനുള്ള പോലീസിന്റെ നിർദ്ദേശവും രാജ് ഭവൻ അവഗണിച്ചിരുന്നു.എന്നാൽ ദൃശ്യങ്ങൾ നൽകാൻ രാജ് ഭവൻ തയ്യാറായിട്ടില്ല.

അന്വേഷണവുമായി രാജ്ഭവൻ നിസ്സഹകരിക്കുന്ന പശ്ചാത്തലത്തിൽ, തുടർ നീക്കങ്ങൾക്കായി പോലീസ് നിയമോപദേശം തേടിയതായാണ് വിവരം. ഏപ്രിൽ 24നും, മെയ്‌ 2 നുമായി,രണ്ട് തവണ ഗവർണർ ലൈംഗിക അതിക്രമം നടത്തി എന്നാണ് രാജ്ഭവനിലെ കരാർ ജീവനക്കാരി പോലീസിൽ നൽകിയിരിക്കുന്ന പരാതി

Advertisement