കോട്ടയത്ത് അമോണിയ കയറ്റിവന്ന ലോറി മറിഞ്ഞു; കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

കോട്ടയം :എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ പൂർണമായും ഒഴുകിയത്. എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു. അമോണിയ കിണറുകളിലേക്കും പടരുന്നുണ്ട്.

Advertisement