കോട്ടയത്ത് ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു

കോട്ടയം: വെള്ളൂർ റെയില്‍വേ സ്റ്റേഷനില്‍ ( പിറവം റോഡ്) ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ വെള്ളൂർ സ്രാങ്കുഴി കട്ടിങിന് സമീപമാണ് അപകടം.

സ്രാങ്കുഴി മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21), വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹൻ (21) എന്നിവരാണ് മരിച്ചത്.

വടയാർ ഇളംങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം എന്നാണ് പ്രാഥമിക വിവരം. വെള്ളൂർ പോലീസും റെയില്‍വേ പോലീസും സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു.

Advertisement