25 C
Kollam
Wednesday 26th August, 2026 | 09:33:09 AM
Home News Breaking News അബുദാബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം; ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു, അമേരിക്കയുടെ യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ

അബുദാബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം; ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു, അമേരിക്കയുടെ യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ

അബുദാബി:കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ മിന അൽ അഹമ്മദിഎണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു.തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയെന്ന്കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആളപായമില്ല എന്ന് അധികൃതർ പറഞ്ഞു.

അതിനിടെ, യുഎസിന്റെ രണ്ടാമത്തെ എഫ്–35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. മധ്യ ഇറാനിലാണ് വിമാനം വെടിവച്ചിട്ടതെന്ന് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പൈലറ്റ് രക്ഷപെട്ടിരിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തകർന്ന വിമാനത്തിന്റെ ഭാഗങ്ങളുടെ ദൃശ്യങ്ങളും മുംബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇറാൻ എക്സിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ യുഎസ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.