26.2 C
Kollam
Tuesday 27th October, 2026 | 09:29:12 AM
Home News Breaking News സിഗ്നൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം… അറിയാം വിവരങ്ങൾ

സിഗ്നൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം… അറിയാം വിവരങ്ങൾ

Advertisement

കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ സംവിധാനത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് വന്ദേഭാരത് സർവീസുകൾ ഭാഗികമായി റദ്ദാക്കി. ഒരു ട്രെയിനിന്റെ പുറപ്പെടൽ സമയം പുനഃക്രമീകരിച്ചപ്പോൾ ഏഴ് ട്രെയിനുകൾ വൈകിയോടും.

ഭാഗികമായി റദ്ദാക്കിയ സർവീസുകൾ

കെഎസ്ആർ ബംഗളൂരുവിൽനിന്ന് എറണാകുളം ജങ്ഷനിലേക്ക് വരുന്ന 26651 വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തൃശൂർ–എറണാകുളം ജങ്ഷൻ റൂട്ടിൽ സർവീസ് ഉണ്ടായിരിക്കില്ല.

എറണാകുളം ജങ്ഷനിൽനിന്ന് കെഎസ്ആർ ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട 26652 വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽനിന്ന് വൈകിട്ട് 3.20ന് യാത്ര ആരംഭിക്കും. എറണാകുളം ജങ്ഷൻ–തൃശൂർ റൂട്ടിലെ സർവീസ് റദ്ദാക്കി.

പുറപ്പെടൽ സമയം മാറ്റി

എറണാകുളം ജങ്ഷനിൽനിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടേണ്ട 12617 മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി ഉച്ചകഴിഞ്ഞ് 2.55ന് പുറപ്പെടും.

വൈകിയോടുന്ന ട്രെയിനുകൾ

– പരശുറാം എക്സ്പ്രസ് (16649): 1 മണിക്കൂർ 15 മിനിറ്റ്
– നേത്രാവതി എക്സ്പ്രസ് (16346): 1 മണിക്കൂർ 20 മിനിറ്റ്
– ഷാലിമാർ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22642): 50 മിനിറ്റ്
– ഗാന്ധിധാം–തിരുനെൽവേലി എക്സ്പ്രസ് (20924): 45 മിനിറ്റ്
– തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് (19577): 40 മിനിറ്റ്
– ദിബ്രൂഗഡ്–കന്യാകുമാരി വിവേക് എക്സ്പ്രസ് (22504): 25 മിനിറ്റ്
– ലോകമാന്യ തിലക് ടെർമിനസ്–തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ് (12201): 25 മിനിറ്റ്
– ഗുരുവായൂർ–എറണാകുളം പാസഞ്ചർ (56317): 15 മിനിറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here