തിരുവനന്തപുരം:ഓംപ്രകാശ് മാത്തൂറിനെ പുതിയ കേരള ഗവർണറായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു.
നിലവിൽ സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹം, കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്‌നാട് ഗവർണറായി നിയമിതനായതിനെ തുടർന്നാണ് കേരളത്തിലേക്ക് എത്തുന്നത്.
രാജസ്ഥാൻ സ്വദേശിയാണ്.
ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവ്, രാജ്യസഭാംഗം, മുൻ ആർ.എസ്.എസ് പ്രചാരകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

























