Home News Local ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന ഗൃഹനാഥനെ ബാറിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന ഗൃഹനാഥനെ ബാറിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഓയൂര്‍: ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന ഗൃഹനാഥനെ ബാറിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെളിയം ആര്‍.എ.കെ. ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന സുനില്‍കുമാര്‍ (48) ആണ് മരിച്ചത്. ഒക്ടോബര്‍ ഏഴുമുതല്‍ സുനില്‍കുമാറിനെ കാണാനില്ലായിരുന്നു. എട്ടാം തീയതി ഭാര്യ പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച വൈകുന്നേരം വെളിയത്തെ ബാറിന് പിന്നിലെ വയലില്‍ പുല്ലറുക്കാന്‍ പോയ സ്ത്രീയാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പൂയപ്പള്ളി പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here