28.6 C
Kollam
Sunday 11th October, 2026 | 12:46:23 PM
Home News Breaking News നെടുമ്പാശ്ശേരി അപകടം: പ്രതി മദ്യലഹരിയിലെന്ന് പൊലീസ്; അമിതവേഗവും

നെടുമ്പാശ്ശേരി അപകടം: പ്രതി മദ്യലഹരിയിലെന്ന് പൊലീസ്; അമിതവേഗവും

നെടുമ്പാശ്ശേരി: മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് (19) മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്. അമിതവേഗത്തിലായിരുന്നു കാറെന്നും പൊലീസ് വ്യക്തമാക്കി. പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശിനി ദേവിക (21), കർണാടക സ്വദേശി ഇജാസ് (21) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകാനെത്തിയതായിരുന്നു സുഹൈൽ. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായും മദ്യപിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതായും വിവരമുണ്ട്.

അപകടത്തിനു പിന്നാലെ സുഹൈലും നാട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. എന്തുവന്നാലും അച്ഛൻ നോക്കിക്കൊള്ളുമെന്ന രീതിയിൽ സുഹൈൽ വെല്ലുവിളിച്ചതായും റിപ്പോർട്ടുണ്ട്. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.

സുഹൈലിനെയും ഒപ്പമുണ്ടായിരുന്നയാളെയും മെഡിക്കൽ പരിശോധനയ്ക്കുശേഷം പൊലീസ് സ്റ്റേഷനിൽ പ്രിവന്റീവ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രക്തസാമ്പിൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചിട്ടുണ്ടെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കിൾ ഇൻസ്‌പെക്ടർ അരുൺ കെ.വി. വ്യക്തമാക്കി.

മരിച്ച മൂന്നുപേരും തൃക്കാക്കരയിലെ ആന്റിക് ഷോപ്പിലെ ജീവനക്കാരായിരുന്നു. ആലപ്പുഴ ആലിശ്ശേരി സ്വദേശിയായ സുഹൈൽ നിലവിൽ കാക്കനാടാണ് താമസം.

LEAVE A REPLY

Please enter your comment!
Please enter your name here