27.7 C
Kollam
Thursday 24th September, 2026 | 10:20:40 PM
Home News Breaking News സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.
മലപ്പുറം തിരുവാലി കൊളക്കാട്ടിരിയില്‍ പന്നികശേരി വീട്ടില്‍ സജീവിന്റെ മകള്‍ ശ്രീഭദ്രയാണ് മരിച്ചത്. എറണാകുളം കാലടി സ്വദേശികളായ സജീവും ഭാര്യയും തിരുവാലിയിലെ ഫാമില്‍ ജോലി ചെയ്തുവരികയായിരുന്നു.
ജോലി സ്ഥലത്തോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബം കഴിഞ്ഞിരുന്നത്. മാതാപിതാക്കള്‍ ഫാമിലെ ജോലിക്കായി പോയ സമയത്താണ് ഈ ദുരന്തം സംഭവിച്ചത്. വീട്ടില്‍നിന്നും പുക ഉയരുന്നത് കണ്ട് മാതാപിതാക്കളും സമീപവാസികളും ഓടിയെത്തിയെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു. ഉടന്‍തന്നെ കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കട്ടിലും കിടക്കയും പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here