കൊല്ലം: മത്സ്യബന്ധനത്തിനിടെ നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ അന്ത്യകർമങ്ങൾ വീട്ടിൽ നടത്തി. മൃതദേഹം കണ്ടെത്താനാകാത്തതിനെ തുടർന്ന് മകന്റെ രൂപം തടിയിൽ തീർത്താണ് അമ്മ രേഷ്മ അന്ത്യകർമങ്ങൾ നടത്തിയത്. അന്ത്യകർമങ്ങൾ പൂർത്തിയാക്കിയ ശേഷം തടിയിൽ കൊത്തിയെടുത്ത രൂപം ചിതയിൽ ദഹിപ്പിച്ചു.
മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കടലിൽ കാണാതായിട്ട് 55 ദിവസം പിന്നിട്ടിരുന്നു. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് മരിച്ചതായി കണക്കാക്കി അന്ത്യകർമങ്ങൾ നടത്താൻ രേഷ്മ തീരുമാനിച്ചത്.
രേഷ്മയുടെ ഭർത്താവും അച്ഛനും നേരത്തേ കടലിൽ വള്ളം മറിഞ്ഞുണ്ടായ അപകടങ്ങളിൽ മരിച്ചിരുന്നു. ഇതോടെ കുടുംബത്തിന് ഗൗതം കൃഷ്ണയുടെ തിരോധാനം തീരാവേദനയായി.
കടലിൽ കാണാതായ മകനെ കണ്ടെത്തുന്നതിൽ അധികൃതർ നിസ്സംഗത കാട്ടുന്നുവെന്ന് ആരോപിച്ച് രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തിൽ ഇടപെട്ടതോടെ തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ഗൗതം കൃഷ്ണയുടെ മൃതദേഹം കണ്ടെത്താനായില്ല.
Home News Breaking News കൊല്ലത്ത് കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്ക് 55 ദിവസത്തിന് ശേഷം അന്ത്യകർമം… മകന്റെ രൂപം തടിയിൽ...




























