27.8 C
Kollam
Sunday 4th October, 2026 | 09:33:44 PM
Home News Breaking News മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കും. മഹിളാ മോര്‍ച്ച നല്‍കിയ പരാതിയിലാണ് നടപടി. ജാന്‍മണിയെയും പോസ്റ്റ് ഷെയര്‍ ചെയ്ത മറ്റൊരാളെയും നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡല്‍ഹിയില്‍ നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഭാഗമായി നടത്തിയ സിജെപി സമരത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയെ അവഹേളിച്ചെന്നു കാണിച്ച് ജാന്‍മണിക്കെതിരെ കേസ് നല്‍കിയത്. ഡല്‍ഹിയില്‍ സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷം കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ജാന്‍മണി പ്രധാനമന്ത്രിയെപ്പറ്റി പറയുന്നത്. പ്രതികരണം വിവാദമായതോടെ തന്റെ ഭാഷാപരമായ പരിമിതികള്‍ ചൂണ്ടിക്കാട്ടി ജാന്‍മണി ഇന്‍സ്റ്റഗ്രാമില്‍ ക്ഷമാപണ വീഡിയോ പങ്കുവച്ചിരുന്നു.