29.2 C
Kollam
Thursday 24th September, 2026 | 12:45:22 PM
Home News Breaking News കൊല്ലം പുനലൂരില്‍ ലോഡ്ജില്‍ കളനാശിനി കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ വൃദ്ധദമ്പതികള്‍ മരിച്ചു

കൊല്ലം പുനലൂരില്‍ ലോഡ്ജില്‍ കളനാശിനി കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ വൃദ്ധദമ്പതികള്‍ മരിച്ചു

കൊല്ലം പുനലൂരില്‍ ലോഡ്ജില്‍ കളനാശിനി കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ വൃദ്ധദമ്പതികള്‍ മരിച്ചു
പുനലൂര്‍: പുനലൂര്‍ നഗരത്തിലെ ലോഡ്ജില്‍ കളനാശിനി കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ വൃദ്ധദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം പള്ളിക്കല്‍ നരുവാമൂട്, മൊട്ടമൂട് സോപാനത്തില്‍ രാമസ്വാമി (81), ഭാര്യ ശാരദ (71) എന്നിവരാണ് ചികിത്സക്കിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ശാരദ ശനി അര്‍ദ്ധരാത്രി 11.15 നും രാമസ്വാമി ഞായര്‍ പുലര്‍ച്ച രണ്ടിനുമാണ് മരിച്ചത്.

പൊലീസ് ശനിയാഴ്ച പുനലൂരിലെ ലോഡ്ജുകളില്‍ പരിശോധനക്കിടെ എംഎല്‍എ റോഡിലുള്ള ഒരു ലോഡ്ജിലാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. കളനാശിനി കഴിച്ച് അവശനിലയില്‍ നിലയിലായിരുന്നു ഇരുവരും. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകായിരുന്നു.

വെള്ളി പുനലൂര്‍ മണിയാറുള്ള മൂത്ത മകള്‍ സജിനിയുടെ വീട്ടില്‍ വന്നതായിരുന്നു. മകള്‍ പുത്തൂരിലെ ആശുപത്രിയില്‍ അസ്മിറ്റായിരുന്നു. അന്ന് തന്നെ ഇവര്‍ ലോഡ്ജില്‍ റൂമെടുത്തു. തുടര്‍ന്ന് ശനി വൈകിട്ട് മൂന്നോടു കൂടിയാണ് കളനാശിനി കഴിച്ചത്. ആത്മഹത്യയുടെ കാരണം ഉള്‍പ്പെടെ കുടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല. കളനാശിനിയുടെ കുപ്പി റൂമില്‍ നിന്ന് കണ്ടെത്തി. പുനലൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മക്കള്‍: സജിനി, മനോജ്, അശ്വതി. മരുമക്കള്‍: ശ്രീലത, ലിപിന്‍, പരേതനായ ബാബു.