25.3 C
Kollam
Saturday 10th October, 2026 | 04:14:55 AM
Home News Breaking News രണ്ടാം ക്വാർട്ടർ: സ്‌പെയ്‌ൻ ബൽജിയത്തെ നേരിടും

രണ്ടാം ക്വാർട്ടർ: സ്‌പെയ്‌ൻ ബൽജിയത്തെ നേരിടും

ലൊസ്‌ ആഞ്ചലസ്‌ : ലോകകപ്പ്‌ ഫുട്‌ബോളിൽ രണ്ടാം ക്വാർട്ടറിൽ മുൻ ചാന്പ്യൻമാരായ സ്‌പെയ്‌ൻ ബൽജിയത്തെ നേരിടും.വെള്ളി രാത്രി 12.30ന്‌  ആണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഒറ്റഗോളിന്‌ വീഴ്‌ത്തിയാണ്‌ സ്‌പെയ്‌ൻ അവസാന എട്ടിൽ കടന്നത്‌.

2010നുശേഷം ആദ്യമായാണ്‌ ക്വാർട്ടർ പ്രവേശം. ബൽജിയം പ്രീ ക്വാർട്ടറിൽ ആതിഥേയരായ അമേരിക്കയെ തകർത്താണ് എത്തുന്നത്. അവസാന ക്വാർട്ടർ മത്സരങ്ങൾ ഞായറാഴ്‌ച നടക്കും. പുലർച്ചെ 2.30ന്‌ ഇംഗ്ലണ്ട്‌ നോർവെയെ നേരിടും. നിലവിലെ ജേതാക്കളായ അർജന്റീന രാവിലെ 6.30ന്‌ സ്വിറ്റ്‌സർലൻഡുമായും ഏറ്റുമുട്ടും.