25.2 C
Kollam
Monday 21st September, 2026 | 03:01:24 AM
Home News Breaking News സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് പേര്‍ക്കും തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂണ്‍ മാസം 140 രോഗബാധയും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ ഒരു മധ്യവയസ്‌കയാണ് മരണമടഞ്ഞത്. ഈ വര്‍ഷം ഇതുവരെ 216 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (42), വയനാട് (19), തൃശൂര്‍ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (20), തിരുവനന്തപുരം (17), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (10), പാലക്കാട് (3) എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.