Home News Breaking News എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു…. 99.07 ശതമാനം വിജയം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു…. 99.07 ശതമാനം വിജയം

Advertisement

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷമിത് 99.05 ശതമാനമായിരുന്നു. 20,771 പെണ്‍കുട്ടിളും 9743 ആണ്‍കുട്ടികളുമുള്‍പ്പെടെ 30,514 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്തവണ ഗണ്യമായ കുറവാണ് ഉണ്ടായത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം കഴിഞ്ഞ തവണ 61,449 ആയിരുന്നു. ആകെ 4,14290 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 4,10,456 വിദ്യാര്‍ഥികള്‍ തുടര്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

ലക്ഷദ്വീപ്പ് ഉള്‍പ്പെടെ 3059 സ്‌കൂളുകകളില്‍ പരീക്ഷ നടത്തി. 97.67 ശതമാനമാണ് ലക്ഷദ്വീപിലെ വിജയശതമാനം. ഗള്‍ഫില്‍ പരീക്ഷ എഴുതിയ 631 കുട്ടികളും യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതലുള്ള പത്തനംതിട്ട റവന്യൂ ജില്ലയില്‍ (99.72%). കുറവുള്ള റവന്യൂ ജില്ല തിരുവനന്തപുരം. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് കൊല്ലം ജില്ലയില്‍. കലാമണ്ഡലത്തില്‍ 74 പേരില്‍ 73 പേര്‍ യോഗ്യത നേടി. 767 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 മേനി വിജയം. മലപ്പുറം പികെഎംഎം എച്ച്എസ്എസ് എടരിക്കോട് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് ( 2,030) ,2,026 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു.

സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് ഈ മാസം അവസാനം സേ പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാകും. പുനര്‍മൂല്യ നിര്‍ണയത്തിന് മെയ് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ ജൂണ്‍ ആദ്യവാരം ആരംഭിക്കും. ജൂണ്‍ മാസവസാനം പരീക്ഷാഫലം പ്രഖ്യാപിക്കും. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കിയിരിക്കും. 25 മുതല്‍ പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പിക്കാം. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കും. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ അടിയന്തരമായി ആരംഭിക്കും.

ഫലം അറിയാന്‍

www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോര്‍ട്ടലും ‘Sabhalam KITE’ എന്ന മൊബൈല്‍ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ Saphalam KITEഎന്ന് നല്‍കി പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

വ്യക്തിഗത റിസല്‍റ്റുകള്‍ക്ക് പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസല്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോര്‍ട്ടുകള്‍ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.

https://kbpe.kerala.gov.in, https://results.digilocker.gov.in, https://sslexam.kerala.gov.in, www.prd.kerala.gov.in തുടങ്ങിയ സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. കൂടാതെ, ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്പ് വഴിയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പര്‍ മുഖേനയും ഫലം ലഭ്യമാകുന്നതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here