26.5 C
Kollam
Wednesday 8th July, 2026 | 10:06:38 PM
Home News Breaking News ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ മരണം…നടുക്കം മാറാതെ ആനക്കാംപൊയിൽ പ്രദേശം

ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ മരണം…നടുക്കം മാറാതെ ആനക്കാംപൊയിൽ പ്രദേശം

കോഴിക്കോട്: അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ആനക്കാംപൊയിൽ പ്രദേശം. ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിലാണ് ദമ്പതികൾ മരിച്ചത്. തിരുവമ്പാടി ആനക്കാംപൊയിലിൽ പുത്തൻപുരയിൽ ഷിജു ജോസഫ് (49), ഭാര്യ ബിൻസി (41) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ആനക്കാംപൊയിൽ, പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടത്തിന് സമീപമായിരുന്നു അപകടം.

Also Read:

ഭാര്യ ബിൻസിയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞത്. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ഷിജു തന്നെയായിരുന്നു ഓട്ടോയുടെ ഉടമ.

മക്കൾ: അതുൽ, അമേയ (ഇരുവരും വിദ്യാർഥികൾ).