26.9 C
Kollam
Sunday 8th November, 2026 | 11:23:58 PM
Home News Breaking News മദ്യലഹരിയിൽ കാറോടിച്ച് കാൽനടയാത്രികനെ ഇടിച്ചിട്ടു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരെയും കയ്യേറ്റം ചെയ്തു; സീരിയൽ നടൻ...

മദ്യലഹരിയിൽ കാറോടിച്ച് കാൽനടയാത്രികനെ ഇടിച്ചിട്ടു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരെയും കയ്യേറ്റം ചെയ്തു; സീരിയൽ നടൻ സിദ്ധാർത്ഥ് പോലീസ് കസ്റ്റഡിയിൽ

Advertisement

മദ്യലഹരിയിൽ വാഹനമോടിച്ച് എത്തിയ സീരിയൽ നടൻ സിദ്ധാർഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം.
കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇദ്ദേഹം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർഥുമായി വാക്കുതർക്കമുണ്ടായി. നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയായി. വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.