Home Blog Page 912

ഉത്തർപ്രദേശിൽ നിന്നുള്ള അഘോരി സന്യാസികൾ തിരുവനന്തപുരത്ത് വന്നതിൽ പ്രതികരിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: ഉത്തർപ്രദേശിൽ നിന്നുള്ള അഘോരി സന്യാസികൾ തിരുവനന്തപുരത്ത് വന്നതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മണ്ഡലത്തിൽ 23 സ്‌കൂളുണ്ട്. സ്‌കൂൾ സമയത്ത് ഈ സ്വാമിമാർ ഇറങ്ങിനടന്നാൽ കുട്ടികൾ പേടിച്ചുപോകും. അവരുടെ വിശ്വാസമാകാം. എന്നാൽ എല്ലാത്തിനും ഒരു പരിധിയുണ്ട്. ബിജെപി സ്ഥാനാർത്ഥി എന്തൊക്കെയാണ് കാണിക്കുന്നത്. കേരളത്തിന്റെ സാഹചര്യങ്ങൾ അനുസരിച്ചല്ലേ കാര്യങ്ങൾ ചെയ്യേണ്ടത്. ഹിന്ദുക്കൾക്കെതിരായി പറയുന്നതല്ല. ഈ ടൈപ്പ് സ്വാമിമാർക്ക് വോട്ടുണ്ടെന്ന് തോന്നുന്നില്ലെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

അഘോരി സന്യാസി സംഘം ബിജെപി ജില്ലാ ഓഫീസ് സന്ദർശിക്കുകയും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്തിരുന്നു. രണ്ട് സന്യാസിമാരും ഒരു അഘോരിയുമാണ് സംഘത്തിലുണ്ടായിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കിടെ തിരുവനന്തപുരത്തെത്തിയപ്പോൾ രാജീവ് ചന്ദ്രശേഖറെ കാണാൻ ആഗ്രഹം അറിയിച്ചെന്നും തുടർന്ന് സമ്മതം മൂളുകയായിരുന്നുവെന്നുമാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

കാശിയിൽ നിന്നാണ് വരുന്നതെന്നും ബിജെപി എംഎൽഎമാരെക്കണ്ട് ആശീർവദിക്കാൻ എത്തിയതാണെന്നുമായിരുന്നു സന്യാസിമാർ പറഞ്ഞത്. കേരളത്തിൽ ബിജെപിക്ക് എംഎൽഎമാർ ഇല്ലെന്ന് പറഞ്ഞപ്പോൾ ഇത്തവണ ഉറപ്പായും ബിജെപി ജയിക്കുമെന്നായിരുന്നു മറgപടി. തുടർന്ന് സംഘം രാജീവ് ചന്ദ്രശേഖർ പ്രചാരണം നടത്തുകയായിരുന്ന നെടുങ്കാടെത്തി അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. ചുറ്റുമുണ്ടായിരുന്നവരും അഘോരിയുടെ അനുഗ്രഹം തേടിയിരുന്നു.

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അവസരം; പി.എസ്.സി. വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ ആറ് തസ്തികകൾക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. മാർച്ച് 31-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.

ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 29. അഞ്ച് തസ്തികകൾ എൻ.സി.എ. റിക്രൂട്ട്മെന്റിനുള്ളതാണ്.

മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി (വിശ്വകർമ), ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് -2 (ധീവര), സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഗാർഡ് (പട്ടികജാതി), ഹാന്റക്‌സിൽ സെയിൽസ്മാൻ ഗ്രേഡ്-2/സെയിൽസ് വിമെൻ ഗ്രേഡ്-2 (പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (ഈഴവ/തിയ്യ/ബില്ലവ), സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് -2/വാച്ചർ ഗ്രേഡ് -2 (എസ്.സി.സി.സി.) എന്നിവയാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മറ്റ് തസ്തികകൾ.

പിസിഒഎസ് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഡയറ്റിൽ ഇവ ഉൾപ്പെടുത്തൂ

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളുടെ അണ്ഡാശയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ്. ക്രമരഹിതമായതോ അല്ലെങ്കിൽ ആർത്തവം ഇല്ലാതാകുന്നതോ, അമിത രക്തസ്രാവം, മുഖത്തോ/ശരീരത്തിലോ അമിതമായ രോമവളർച്ച, മുഖക്കുരു, മുടി കൊഴിച്ചിൽ, ശരീരഭാരം കൂടൽ എന്നിവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമം, മരുന്നുകൾ എന്നിവയിലൂടെ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

പിസിഒഎസ് ലക്ഷണങ്ങൾ മാനസികാവസ്ഥയെയും ഊർജ്ജത്തെയും ദീർഘകാല ആരോഗ്യത്തെയും ബാധിക്കും. വന്ധ്യതയുടെ ഒരു പ്രധാന കാരണമായി ഇതിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ജീവിതശൈലി മാറ്റങ്ങളിലൂടെയും മരുന്നുകളിലൂടെയും ഇത് കൈകാര്യം ചെയ്യാനുള്ള സാധ്യതയുള്ള വഴികൾ പോഷകാഹാര വിദഗ്ധൻ ലോവ്നീത് ബത്ര വെളിപ്പെടുത്തിയിട്ടുണ്ട്.

പിസിഒഎസ് വെറുമൊരു പ്രശ്നമല്ല – ഇത് ഹോർമോൺ, മെറ്റബോളിക് അസന്തുലിതാവസ്ഥകളുടെ സംയോജനമാണ്. ശരിയായ ഭക്ഷണങ്ങൾ പിസിഒഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതായി ലോവ്നീത് ബത്ര പറഞ്ഞു. ടൈപ്പ് 2 പ്രമേഹം , ഉയർന്ന കൊളസ്ട്രോൾ അളവ് എന്നിവ ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും പിസിഒഎസുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ദിനചര്യയിൽ ചേർക്കാവുന്നതും പിസിഒഎസ് മാറ്റാൻ കഴിയുന്നതുമായ ചില ഭക്ഷണങ്ങളെ കുറിച്ച് ലോവ്‌നീത് ബത്ര പറയുന്നു.

പുതിന ചായ

മുഖത്തെ രോമങ്ങൾ നീക്കം ചെയ്യുന്നതിന് പുതിന ചായ മികച്ചതാണെന്ന് ലോവ്‌നീത് ബത്ര പറയുന്നു. ഒരു ദിവസം ഒരു കപ്പ് മിന്റ് ചായ കുടിക്കുന്നത് അധിക ആൻഡ്രോജന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ക്രമേണ അനാവശ്യമായ മുഖരോമ വളർച്ച കുറയ്ക്കും.

കറുവപ്പട്ട

ദിവസവും അര ടീസ്പൂൺ കറുവപ്പട്ട കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും കൊഴുപ്പ് സംഭരണം കുറയ്ക്കുകയും ചെയ്യുന്നു.

ഇഞ്ചി

ഗ്യാസ് അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന വയറുവേദന, വയറു നിറയുകയോ വീർക്കുകയോ ചെയ്യുന്നതായി തോന്നുന്ന വയറുവേദന കുറയ്ക്കാൻ ദിവസവും ഇഞ്ചി കഴിക്കാവുന്നതാണ്. ഗ്യാസ്, വയറു വീർക്കൽ എന്നിവ കുറയ്ക്കുന്നതിലൂടെയും കുടലിന്റെ ചലനശേഷി മെച്ചപ്പെടുത്തുന്നതിലൂടെയും ഇഞ്ചി ദഹനത്തെ പിന്തുണയ്ക്കുന്നു.

മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് അണ്ഡോത്പാദനത്തെയും മൊത്തത്തിലുള്ള ഹോർമോൺ സന്തുലിതാവസ്ഥയെയും പിന്തുണയ്ക്കുന്നു.

മഞ്ഞൾ

മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മഞ്ഞളിനുണ്ട്. അതിനാൽ, ഒരു ദിവസം 1/2 ടീസ്പൂൺ മഞ്ഞൾ മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു.

ബെറിപ്പഴങ്ങൾ

പിസിഒഎസുമായി ബന്ധപ്പെട്ട ആന്തരിക വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ബെറികളിൽ അടങ്ങിയിട്ടുണ്ട്.

രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ ഡല്‍ഹി എയിംസില്‍ മരണത്തിന് കീഴടങ്ങി. 13 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന ഹരീഷ് റാണയുടെ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീംകോടതി ഒരാള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കിയത്. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

ഘട്ടം ഘട്ടമായി മറ്റു മരുന്നുകളും സഹായങ്ങളും നീക്കം ചെയ്ത്‌തോടെയാണ് ഹരീഷ് റാണ മരണത്തിന് കീഴടങ്ങിയത്. ഓക്‌സിജന്‍, ഭക്ഷണം എന്നിവ ഘട്ടം ഘട്ടമായി ഒഴിവാക്കി സ്വാഭാവികമായ അന്ത്യം ഉറപ്പാക്കുകയായിരുന്നു ആശുപത്രി അധികൃതര്‍. 2013-ല്‍ പഞ്ചാബ് സര്‍വ്വകലാശാലയില്‍ പഠിക്കവെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഹരീഷ് റാണ ശയ്യാവലംബിയായത്. അന്നുമുതല്‍ യന്ത്രസഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

2018-ല്‍ സുപ്രീംകോടതി ദയാവധത്തിന് നിയമസാധുത നല്‍കിയ ശേഷം കോടതി ഉത്തരവിലൂടെ ഈ അനുമതി ലഭിക്കുന്ന ആദ്യ കേസാണ് ഹരീഷ് റാണയുടേത്. ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ച് അനുമതി നല്‍കിയത്. ചികിത്സകൊണ്ട് യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തില്‍, അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ട് എന്ന് കോടതി വ്യക്തമാക്കി. സാമ്പത്തികമായി തകര്‍ന്നുവെന്നും മകന്റെ ദുരിതം കാണാന്‍ വയ്യെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്. യന്ത്രസഹായത്തോടെ മാത്രം ജീവന്‍ നിലനിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും കോടതി കണക്കിലെടുത്തു.

6 പതിറ്റാണ്ടിലേറെ സിപിഐ പ്രവർത്തകൻ, ബിജെപിയിലേക്ക് ചുവടുമാറി, ബ്രാഞ്ച് സെക്രട്ടറിയും സംഘവും ആക്രമിച്ചു, കല്ലിനടിച്ചും വീട് തകർത്തും പ്രതികാരം

കോട്ടയം: ആറ് പതിറ്റാണ്ടിലേറെ സിപിഐ അംഗമായിരുന്ന റിട്ടയേഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്ക്കടിച്ചതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കെ ഒ രമകാന്തനെയും ഭാര്യ സി ആർ രാജമ്മയെയും സിപിഐ കൊതവറ സൗത്ത് ബ്രാഞ്ച് സെക്രട്ടറി സിജു ചാണയിലും മകൻ ജിത്തുവും മകൻ്റെ ഭാര്യയും വീട്ടിലെത്തി മർദിച്ചത്.

Also Read: മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; സിപിഎം നേതാവ് വെള്ളനാട് ശശി വനംവകുപ്പിന്റെ ഓഫീസിൽ കീഴടങ്ങി

സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് രമാകാന്തൻ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിജു ചാണയിലും സംഘവും വീട്ടിലെത്തിയത്. പരിചയക്കാരായതിനാൽ കുടുംബത്തിന് അസ്വഭാവികത തോന്നിയതുമില്ല. എന്നാൽ അടുത്തെത്തിയതും കല്ലെടുത്ത് ജനൽ എറിഞ്ഞുടച്ചു. പിന്നാലെ നീ പുലയനല്ലേടാ, നിന്നെ പോലുളളവർ പാർടി വിട്ടാൽ ഞങ്ങൾക്കൊന്നും സംഭവിക്കാനില്ലെന്ന് ആക്രോശിച്ച് മുഖത്തും തലയിലും അടിച്ചു, പിടിച്ച് മാറ്റാനെത്തിയ 66കാരിയായ രാജമ്മയെയും മർദിച്ചതായി രമകാന്തന്റെ മകൻ രതീഷ് പറഞ്ഞു.

തുടർന്ന് വീട്ടുപകരണങ്ങളും അടിച്ച് തകർത്തു. തുടർന്ന് ബിജെപി പ്രവർത്തകരെത്തിയാണ് ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്. വയോധികനും ഹൃദ്രോഗിയുമായ രമാകാന്തന് പിന്നീട് നെഞ്ചിന് അസ്വസ്ഥത ഉണ്ടായതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സഭവം നടന്ന് മൂന്ന് ദിവസമായെങ്കിലും പോലീസ് എഫ്ഐആർ തയ്യാറാക്കുകയോ എന്തെങ്കലും നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തി വസ്തുത ബോധ്യപ്പെട്ടതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് എസ്എച്ച്ഒ സോൾജിമോൻ പ്രതികരിച്ചു. 1964 മുതൽ സജീവ പാർടി പ്രവർത്തകനായിരുന്ന രമാകാന്തൻ രണ്ട് മാസം മുൻപാണ് ബിജെപിയിൽ ചേർന്നത്. രമാകാന്തനൊപ്പം 60 പേരാണ് ബിജെപിയിൽ ചേർന്നത്.

ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഭീഷണിയുണ്ടായിരുന്നെങ്കിലും ആക്രമിക്കുമെന്ന് കരുതിയില്ലെന്ന് മകൻ രതീഷ് പറയുന്നു.പാർടി വിട്ടപ്പോൾ മുതൽ ഭീഷണിയുണ്ടായിരുന്നു. 80 വയസ്സ് കഴിഞ്ഞെന്നും പാർടിയിൽ നിർജീവമാണെന്നും ആരോപിച്ച് അംഗത്വം പുതുക്കി നല്കിയിരുന്നില്ല. മരിക്കുമ്പോഴും ചുവപ്പ് പുതച്ച് മരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന അച്ഛനത് കനത്ത പ്രഹരമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അംഗത്വത്തിനായി അദ്ദേഹം ജില്ലാ നേതൃത്വത്തിനുൾപ്പടെ പരാതി നല്കിയിരുന്നു. ഫലം കാണാതെ വന്നതോടെ എട്ട് മാസത്തോളം അച്ഛൻ വീട്ടിൽ ഒതുങ്ങിക്കൂടി. ആരോടും അധികം സംസാരിക്കാതെയും ഭക്ഷണം കഴിക്കാതെയുമാണ് കഴിഞ്ഞത്. അതിനിടെയാണ് ബിജെപി പ്രവർത്തകരെത്തി സംസാരിച്ചതുമെന്നും രതീഷ് കൂട്ടിച്ചേർത്തു.

വൈക്കം ബിജെപി മണ്ഡലം കമ്മിറ്റി സെക്രട്ടറി സ്ഥാനവും നല്കി. അർഹിച്ച പരിഗണന അവിടെ ലഭിക്കുന്നുണ്ടെന്ന് തോന്നിയതിനായാണ് ബിജെപിയിൽ ചേർന്നത്. രമാകാന്തൻ പാർടി മാറാൻ തീരുമാനിച്ചപ്പോൾ ഭാര്യ രാജമ്മയും കുടുംബവും അതിനെ എതിർക്കുകയാണ് ചെയ്തത്. ബാക്കി കുടുംബാംഗങ്ങൾ ഇപ്പോഴും ഇടതുപക്ഷ സഹയാത്രികരാണ്. ഭീഷണിയുണ്ടായിരുന്നുവെങ്കിലും ഇത്തരമൊരു ആക്രമണം നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കുടുംബം പറയുന്നത്.

അറിവിന്റെ കൈമാറ്റം ദേശങ്ങൾക്കതീതം: ഡോ.മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: അറിവ് ഒരിടത്തുമാത്രം ഒതുങ്ങിനിൽക്കുന്ന പ്രതിഭാസമല്ലെന്നും, ദേശങ്ങൾ താണ്ടി പുതിയ സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും സമ്പന്നമാക്കിക്കൊണ്ടിരിക്കുമെന്നും കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ‘ദക്ഷിണേന്ത്യയിലെ അറബിക് പഠനങ്ങളുടെ ചരിത്രവും പരിണാമവും’ എന്ന വിഷയത്തിൽ അറബി വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ വിജ്ഞാനങ്ങളായ ഗോളശാസ്ത്രം, മാത്തമാറ്റിക്സ്, ജീവശാസ്ത്രം തുടങ്ങിയവ ലോകജനതയ്ക്ക് കൈമാറിയത് അറബികളാണ്. എന്ന് മാത്രമല്ല ഇന്ത്യൻ പൈതൃകങ്ങളായ സംസ്കൃതത്തിലെ പഞ്ചതന്ത്രകഥകൾ ഒരു കാലത്ത് നഷ്ടപ്പെട്ടപ്പോൾ അത് വീണ്ടെടുക്കാൻ സഹായിച്ചത് നേരത്തെ അതിനെ വിവർത്തനം ചെയ്തു സൂക്ഷിച്ച അറബിഭാഷയാണ്. ഇത്തരത്തിലുള്ള അറബിളുമായുള്ള ബന്ധം അതിന് ശേഷം ഇന്ത്യയിലേക്ക് വന്ന പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നിവരോടുള്ള പോലെയല്ല, അറബിളുമായുള്ള ബന്ധം എന്നും നിലനിൽക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യൻ മണ്ണിൽ അറബിക് ഭാഷ കൈവരിച്ച മാറ്റങ്ങളും അത് പ്രാദേശിക സംസ്‌കാരവുമായി ചേർന്നപ്പോൾ ഉണ്ടായ വളർച്ചയും ലോകചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ അധ്യായമാണെന്ന് മുഖ്യപ്രഭാഷണത്തിൽ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. അറിവിൻ്റെ സഞ്ചാരങ്ങൾ പുതിയ വിജ്ഞാന ശാഖകൾക്ക് ജന്മം നൽകുകയും തലമുറകളെ സ്വാധീനിക്കുകയും ചെയ്യുന്നുവെന്നും വൈജ്ഞാനിക വിനിമയങ്ങൾ, സാംസ്‌കാരിക ഇടപെടലുകൾ, ബൗദ്ധിക പാരമ്പര്യങ്ങൾ എന്നിവയിലൂടെ രൂപപ്പെട്ട വിപുലമായ ചരിത്രമാണ്
ദക്ഷിണേന്ത്യയിൽ അറബി ഭാഷക്കുള്ളതെന്നും സെമിനാർ വിലയിരുത്തി.

വിവിധ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും പണ്ഡിതരും പങ്കെടുത്ത ചടങ്ങിൽ ദക്ഷിണേന്ത്യയിലെ അറബിക് സാഹിത്യം, വൈദ്യശാസ്ത്രം, കർമ്മശാസ്ത്രം തുടങ്ങിയ മേഖലകളിലെ സംഭാവനകളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വകുപ്പ് മേധാവി ഡോ. ഇ സുഹൈൽ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സിൻഡിക്കേറ്റംഗം ഡോ. രാധാമണി, ഐ.ക്യു.എ.സി. ഡയറക്ടർ പ്രൊഫ. ഇ ഷാജി, ഡോ. താജുദ്ദീൻ എ.എസ്., ഡോ. നൗഷാദ് വി . തുടങ്ങിയവർ സംസാരിച്ചു.

മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; സിപിഎം നേതാവ് വെള്ളനാട് ശശി വനംവകുപ്പിന്റെ ഓഫീസിൽ കീഴടങ്ങി

തിരുവനന്തപുരം: മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വനം വകുപ്പ് ഓഫീസിൽ കീഴടങ്ങി. ഉച്ചക്ക് മൂന്ന് മണിയോടെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തിയാണ് വെള്ളനാട് ശശി കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസില്‍ ഇദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. നേരത്തെ ഇദ്ദേഹത്തിന്റെ മുൻ‌കൂർ ജാമ്യപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു.

കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം. വെള്ളനാട് ഒരു കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മുള്ളന്‍ പന്നി കയറിയത്. വിവരം അറിഞ്ഞെത്തിയ ശശി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ കാത്ത് നില്‍ക്കാതെ ഇരുന്പ് വടി കൊണ്ട് മുള്ളന്‍ പന്നിയെ തല്ലിക്കൊല്ലുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയാണിത്. മുള്ളന്‍ പന്നിയെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വനം വകുപ്പ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ശശി, പിന്നീട് ഔദ്യോഗിക ചടങ്ങില്‍ അടക്കം പങ്കെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന് വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ശശിയുടെ കീഴടങ്ങല്‍.

നിരന്തരം വിവാദത്തിൽപ്പെടുന്നയാളാണ് വെള്ളനാട് ശശി. വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്ന സംഭവത്തിലാണ് കഴിഞ്ഞ മാസം ശശിക്കെതിരെ വനം വകുപ്പ് കേസെടുത്തത്. അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ ശശി സ്ഥലത്തില്ലായിരുന്നു. ശശി പങ്കെടുക്കേണ്ട വെള്ളനാട് സ്കൂളിലെ പരിപാടി സ്ഥലത്തും ഉദ്യോഗസ്ഥർ എത്തി. അവിടെയും ശശി എത്തിയിട്ടില്ലെന്നായിരുന്നു വിവരം. ഒളിവിലെന്ന് വനംവകുപ്പ് വാദിക്കുന്ന വെള്ളനാട് ശശി കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിൽ എത്തിയത് വലിയ വാർത്തയായിരുന്നു. വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയെ ദിവസങ്ങൾക്ക് മുമ്പ് ലോഡ്ജിൽ കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം ശശി സെക്രട്ടേറിയേറ്റിൽ എത്തിയപ്പോള്‍ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനോട് ശശി തട്ടിക്കയറി. ശശിയുടെ അറസ്റ്റ് വൈകുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ദൃശ്യങ്ങള്‍ ശ്രദ്ധേയമായത്.

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന പരാതിയും അടുത്തിടെ ശശിക്കെതിരെ ഉയര്‍ന്നിരുന്നു. 2024 സെപ്തംബറിൽ വെള്ളനാട് ശശി പത്തനംതിട്ടയിൽ വെച്ച് അറസ്റ്റിലായിരുന്നു. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് അന്ന് പൊലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. 2021ൽ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകർത്ത കേസിലും വെള്ളനാട് ശശി അറസ്റ്റിലായിരുന്നു. തന്നോട് സമ്മതം ചോദിക്കാതെ ഫ്ലക്സ് ബോർഡിൽ നൽകിയ സ്വന്തം ചിത്രം വെട്ടിയെടുത്ത് വെള്ളനാട് ശശി പ്രതിഷേധിച്ചതും 2021ൽ ആയിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടിയെടുത്തത്. ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിന് പഞ്ചായത്ത്‌ സെക്രട്ടറിയെ വഴിയിൽ തടഞ്ഞതും ഇക്കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു.

എസ്‌എസ്‌എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയ തീയതികൾ പുനഃക്രമീകരിച്ച് ഉത്തരവിറങ്ങി. പുതിയ ഉത്തരവുപ്രകാരം ഏപ്രിൽ 16 മുതലാണ് മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കുക. ഏപ്രിൽ ആറ്‌ മുതൽ 25 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.


ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് തീയതിയിൽ മാറ്റം വരുത്തിയത്. പുതുക്കിയ കലണ്ടർ പ്രകാരം മൂന്ന് ഘട്ടമായാണ് മൂല്യനിർണയം. ആദ്യഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 25 വരെയും മൂന്നാം ഘട്ടം ഏപ്രിൽ 27 മുതൽ മേയ് രണ്ട് വരെയുമാണ്. മെയ് രണ്ടാം വാരത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കുകയാണ്‌ ലക്ഷ്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ക്യാമ്പ് പ്രവർത്തനങ്ങളും തമ്മിൽ തടസ്സമില്ലാത്ത വിധമാണ് പുതിയ ക്രമീകരണം.

ഇറാന്‍ എണ്ണ ഇന്ത്യയിലേക്ക്; പക്ഷേ ‘വില കൂടും’: വന്‍ പ്രീമിയം ഈടാക്കാന്‍ നീക്കം

ന്യൂഡൽഹി: യുഎസ്- ഇസ്രയേല്‍ യുദ്ധത്തെത്തുടർന്ന് അമേരിക്ക ഉപരോധത്തിൽ ഇളവ് നൽകിയതോടെ ഇന്ത്യക്ക് എണ്ണ വാഗ്ദാനം ചെയ്ത് ഇറാൻ. എന്നാൽ, ഉയർന്ന പ്രീമിയം ആവശ്യപ്പെടുന്നതും പണമിടപാടിലെ ആശങ്കകളും ഇന്ത്യക്ക് വെല്ലുവിളിയാകുന്നു. കടുത്ത പാചകവാതക ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഈ വാഗ്ദാനം പരിഗണിക്കുന്നത്.

ALSO READ: ജിംനേഷ്യത്തിന്‍റെയും ബ്യൂട്ടി സലൂണിന്‍റെയും മറവിൽ ലഹരിമരുന്ന് വിൽപന, യുവതി അറസ്റ്റില്‍

യുഎസ്- ഇസ്രയേല്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഇറാനു മേലുള്ള ഉപരോധത്തില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചതോടെ, ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്ത് ഇറാന്‍. എന്നാല്‍ വിപണിയിലെ അടിസ്ഥാന വിലയേക്കാള്‍ വലിയൊരു തുക അധികമായി (പ്രീമിയം) നല്‍കിയാല്‍ മാത്രമേ എണ്ണ നല്‍കൂ എന്നാണ് ഇറാന്റെ നിലപാട്. നാല് ആഴ്ച പിന്നിട്ട ഇറാന്‍- ഇസ്രയേല്‍ യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യം കൂടിയായ ഇറാനില്‍ നിന്ന് എണ്ണയും പാചകവാതകവും വേഗത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്.

ഉയര്‍ന്ന വില, കുറഞ്ഞ സമയം

രാജ്യാന്തര വിപണിയിലെ ബ്രെന്റ് ക്രൂഡ് വിലയേക്കാള്‍ ബാരലിന് 6 മുതല്‍ 8 ഡോളര്‍ വരെ അധികം നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. പണം നല്‍കാന്‍ ഡോളറിന് പുറമെ ഇന്ത്യന്‍ രൂപയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം നല്‍കിയ 30 ദിവസത്തെ ഇളവ് പ്രകാരം മാര്‍ച്ച് 20-നോ അതിനുമുമ്പോ കപ്പലുകളില്‍ കയറ്റിയ എണ്ണ ഏപ്രില്‍ 19-നകം ഇറക്കുമതി ചെയ്യണം. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി എണ്ണയും എല്‍പിജിയും ശേഖരിക്കാനാണ് ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ശ്രമം. നേരത്തെ, ഉപരോധം നീക്കിയതിനെത്തുടര്‍ന്ന് റഷ്യയില്‍ നിന്ന് ഇന്ത്യ വന്‍തോതില്‍ കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങിയിരുന്നു.

പാചകവാതക ക്ഷാമം കടുക്കുന്നു

എണ്ണ ലഭ്യതയ്‌ക്കൊപ്പം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പാചകവാതകത്തിന്റെ കടുത്ത ക്ഷാമമാണ്. യുദ്ധം കാരണം ഇറക്കുമതി നിലച്ചതാണ് ഇതിന് കാരണം. നിലവിലെ ഊര്‍ജ്ജ പ്രതിസന്ധി 1970-കളിലെ എണ്ണ പ്രതിസന്ധിയേക്കാള്‍ ഭീകരമാണെന്ന് രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സി മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ പണം എങ്ങനെ കൈമാറുമെന്നതാണ് ഇന്ത്യന്‍ കമ്പനികളെ കുഴയ്ക്കുന്നത്. രാജ്യാന്തര പണമിടപാട് സംവിധാനമായ ‘സ്വിഫ്റ്റില്‍’ നിന്ന് ഇറാനെ പുറത്താക്കിയതിനാല്‍ ബാങ്ക് വഴിയുള്ള ഇടപാടുകള്‍ പ്രയാസകരമാണ്. കപ്പല്‍ എത്തി ഏഴ് ദിവസത്തിനകം പണം നല്‍കണമെന്നാണ് ഇറാന്റെ നിബന്ധന. ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് സംബന്ധിച്ച തീരുമാനം എണ്ണക്കമ്പനികളുടെ ലാഭനഷ്ടങ്ങള്‍ കണക്കിലെടുത്തുള്ള ‘സാങ്കേതികവും വാണിജ്യപരവുമായ’ തീരുമാനമായിരിക്കുമെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി. 2019 മേയിലാണ് ഇന്ത്യ അവസാനമായി ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്.

ജിംനേഷ്യത്തിന്‍റെയും ബ്യൂട്ടി സലൂണിന്‍റെയും മറവിൽ ലഹരിമരുന്ന് വിൽപന, യുവതി അറസ്റ്റില്‍

തൃശൂർ: തൃപ്രയാറില്‍ ജിംനേഷ്യത്തിന്‍റെയും ബ്യൂട്ടി സലൂണിന്‍റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാറിലെ ജിംനേഷ്യത്തിൽ ജോലി ചെയ്ത് വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.

കൂടാതെ മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90500 രൂപയും, ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ വെച്ചാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.

തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്. പൊലീസ്-എക്സൈസ് പരിശോധനകൾ ഒഴിവാക്കാൻ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ ഇടപാടുകൾ. ഇവരുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാത്രമാണ് ഇവർ ലഹരിമരുന്ന് കൈമാറിയിരുന്നത്. യുവതിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയയാളെക്കുറിച്ചുള്ള നിർണ്ണായകവിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ സലാം, വാടാനപ്പള്ളി ഐ.എസ്.എച്ച്.ഒ മാത്യു, വലപ്പാട് എസ്.ഐ എബിൻ, ഡാൻസാഫ് എസ്.ഐമാരായ സി.ആർ പ്രദീപ്, ഷൈൻ, എ.എസ്.ഐ ലിജു ഇയ്യാനി, എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ നിഷാന്ത്, സുർജിത്ത് സാഗർ, വലപ്പാട് സ്റ്റേഷനിലെ എസ്.ഐ ഉണ്ണി, സിയാദ്, സൈനുദ്ദീൻ, സി.പി.ഒ ശാലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.