Home Blog Page 1396

ശബരിമല സ്വർണ്ണക്കൊള്ള,എൻ വാസുവിനെ മൂന്നാം പ്രതിയാക്കി എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ രണ്ടാം ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും

കൊച്ചി.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ രണ്ടാം ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും. 2019 ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ വാസുവിനെ മൂന്നാം പ്രതിയായി ചേർത്താണ് റിപ്പോർട്ട്‌ സമർപ്പിക്കുക.അധികാര കേന്ദ്രങ്ങളുമായി വലിയ ബന്ധമുള്ള വാസുവിനെ പെട്ടെന്ന് അറസ്റ്റുചെയ്യാന്‍ മടിയുള്ളതാണ് നേരേ കോടതിക്ക് റിപ്പോര്‍ട്ട് കൊടുത്ത് ശേഷം അറസ്റ്റിലേക്കു കടക്കുന്ന തെന്നാണ് വിവരം.

നേരത്തേ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേർത്തിരുന്നില്ല. എന്നാൽ ഇടക്കാല റിപ്പോർട്ടിൽ എൻ വാസുവിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയ വിവരം കോടതിയെ അറിയിക്കുമെന്നാണ് വിവരം. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറിൽ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശുപാർശയിലാണെന്നാണ് SIT യുടെ കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരൻ നേരിട്ടെത്തിയാകും റിപ്പോർട്ട്‌ സമർപ്പിക്കുക. ഇതിനിടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തുവരികയാണ്. മുൻ ദേവസ്വം പ്രസിഡന്റ് കൂടിയായിരുന്നു എൻ വാസുവിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. അതേസമയം വാസുവിന്റെ മുൻ പിഎയും മുൻ എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡി സുധീഷ് കുമാറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിക്കുന്നതിന് എസ്ഐടി അപേക്ഷ നൽകും

നബാഡില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 91 ഒഴിവുകള്‍; നവംബര്‍ 8 മുതല്‍ അപേക്ഷിക്കാം

ഗ്രേഡ് എയിലുള്ള ജോലികള്‍ക്കായി അപേക്ഷ ക്ഷണിച്ച് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ്. അസിസറ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് നിയമനം. 2025 നവംബര്‍ എട്ട് മുതല്‍ അപേക്ഷ അയച്ച് തുടങ്ങാം. നവംബര്‍ മുപ്പതാണ് അവസാന തീയതി.

പ്രിലിംസ്, മെയിന്‍സ്, ഇന്റര്‍വ്യൂ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് തിരഞ്ഞെടുക്കല്‍ പ്രക്രിയ. ജനറല്‍, അഗ്രിക്കള്‍ച്ചര്‍, ഫിനാന്‍സ്, ഐടി, എന്‍ജീനിയിറങ്, ഡെവല്‌മെന്റ് മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് അപേക്ഷിക്കാം. വിഷയങ്ങള്‍ക്കനുസരിച്ച് യോഗ്യതയില്‍ മാറ്റം വരാം. ഓരോ വിഷയത്തിനും ആവശ്യമായ യോഗ്യത ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മനസ്സിലാക്കിയ ശേഷം രജിസ്റ്റര്‍ ചെയ്യുക.

അപേക്ഷ

നവംബര്‍ എട്ട് മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക
നബാഡ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ട്‌മെന്റ് സെക്ഷന്‍ സന്ദര്‍ശിക്കുക
അസിസറ്റന്റ് മാനേജര്‍ (ആര്‍ഡിബിഎസ്)- 2025 അപേക്ഷ ലിങ്ക് ക്ലിക്ക് ചെയ്യുക
മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക
അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക
ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുക
പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുക.
ഫീസ് അടച്ച് അപേക്ഷയുടെ പകര്‍പ്പ് എടുത്ത് സക്ഷിക്കുക

അപേക്ഷ ഫീസ്

എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി – 150

മറ്റുള്ളവര്‍- 800

എന്താണ് ഈ ‘പോക്കറ്റ് ഹോൾഡ്’? ജെൻ സി, നിങ്ങൾ പഴയ കമിതാക്കളാണോ?

പ്രണയിക്കാത്തവർ നമ്മുക്കിടയിലുണ്ടാകില്ല. മുമ്പുള്ള പ്രണയം അല്ല ഇന്നുള്ളത്. പ്രണയത്തിനുമുണ്ട് ട്രെന്റുകൾ. തോളിൽ കൈയ്യിടുന്നതിനും കൈകോർത്ത് നടക്കുന്നതിനും ഒരു ബ്രേക്ക് കൊടുത്ത്, പുതിയ തലമുറ പ്രണയം ഒളിപ്പിച്ചു വെക്കുന്നത് പങ്കാളിയുടെ ബാക്ക് പോക്കറ്റിലാണ്. പഴയ സ്കൂൾ റൊമാൻസിലേക്ക് ജെൻസി നടത്തുന്ന ഈ തിരിച്ചുപോക്ക് എന്തുകൊണ്ടായിരിക്കും.

പണ്ട് ബസ് സ്റ്റോപ്പിൽ മഴ നനഞ്ഞു കൊണ്ട് കൈകോർത്ത് നടക്കുന്നതും, ജനലിനരികിൽ നിന്ന് കൊണ്ടുള്ള തോളിൽ ചാരിയുള്ള ഇരിപ്പുമൊക്കെയായിരുന്നു പ്രണയത്തിലെ ‘ഹൈലൈറ്റ്’. എന്നാൽ, സോഷ്യൽ മീഡിയ ഭരിക്കുന്ന ഈ കാലത്ത്, കമിതാക്കൾ തമ്മിലുള്ള പരസ്യമായ വാത്സല്യപ്രകടനങ്ങൾക്ക് പുതിയൊരു നിർവചനം നൽകിയിരിക്കുകയാണ് ജെൻ സി. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് തുടങ്ങി, റീൽസിലൂടെ വൈറലായ ഈ പുതിയ ‘സ്റ്റൈൽ’ നമ്മുടെ നാട്ടിലെ കാമ്പസുകളിലും പ്രണയകഥകളിലും ഇടം നേടിക്കഴിഞ്ഞു.

എന്താണ് ഈ ‘പോക്കറ്റ് ഹോൾഡ്’?

കൈകൾ പരസ്പരം കോർത്ത് നടക്കുന്നതിന് പകരം, ഒരാൾ പങ്കാളിയുടെ പാന്റിന്റെയോ ജീൻസിന്റെയോ ബാക്ക് പോക്കറ്റിൽ സ്വന്തം കൈയ്യിട്ട് നടക്കുന്ന രീതിയാണിത്. ഒറ്റനോട്ടത്തിൽ നിസ്സാരമെന്ന് തോന്നാമെങ്കിലും, ഇതിന് കൈകോർത്ത് നടക്കുന്നതിനേക്കാൾ ആഴത്തിലുള്ള അടുപ്പമുണ്ടാക്കുവൻ സാധിക്കും.

എന്തുകൊണ്ട് ജെൻ സി ഇത് തിരഞ്ഞെടുക്കുന്നു?

ഡിജിറ്റൽ യുഗത്തിലെ വേഗമേറിയ പ്രണയബന്ധങ്ങളിൽ, ആത്മാർത്ഥതയുടെയും വിശ്വാസത്തിന്റെയും അടയാളമായി ഈ ‘പോക്കറ്റ് പ്രണയം’ മാറുന്നു. മനഃശാസ്ത്രജ്ഞർ ഇതിനെ ‘മൈക്രോ വാത്സല്യം’ എന്നാണ് വിളിക്കുന്നത്—വലിയ പ്രകടനങ്ങളില്ലാതെ, ചെറിയ ചലനങ്ങളിലൂടെ ബന്ധം ശക്തിപ്പെടുത്തുന്ന രീതി.

അടുപ്പം: കൈകൾ പോക്കറ്റിൽ വെക്കുമ്പോൾ, അത് നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ അടുത്ത് നിൽക്കാൻ സഹായിക്കുന്നു.

സംരക്ഷണം: പോക്കറ്റിൽ ഇട്ടിരിക്കുന്ന കൈ ഒരുതരം സംരക്ഷണത്തിന്റെ സൂചനയാണ്. “ഞാൻ കൂടെയുണ്ട്” എന്ന് പറയാതെ പറയുന്ന ഒരു രീതി.

സ്റ്റൈൽ & വൈബ്: ഓവർസൈസ്ഡ് വസ്ത്രങ്ങളും, വിന്റേജ് ഫാഷനും ഇഷ്ടപ്പെടുന്ന ജെൻ സി-ക്ക് പഴയ സിനിമകളിലെ ലളിതമായ റൊമാൻസ് തിരിച്ചുപിടിക്കുവവനുള്ള ഒരു ‘കൂൾ വൈബ്’ കൂടിയാണ് ഈ പോക്കറ്റ് ഹോൾഡ്.

ഒരുകാലത്ത് പ്രണയം കൈകോർക്കുന്നതിലൂടെ ആയിരുന്നു എങ്കിൽ, ഇന്ന് അത് പോക്കറ്റിലൂടെയാണ്. ഇത് വെറുമൊരു ട്രെൻഡല്ല, സോഷ്യൽ മീഡിയയുടെ ആർഭാടങ്ങളിൽ നിന്ന് മാറി, ലളിതവും ആത്മാർത്ഥവുമായ പ്രണയത്തെ ആഗ്രഹിക്കുന്ന ഒരു തലമുറയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ‘ബാക്ക് പോക്കറ്റ് പ്രണയം’.

ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവം: സുരേഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പിടിയിലായ സുരേഷ് കുമാറിനായി കസ്റ്റഡി അപേക്ഷ നൽകാൻ റെയിൽവേ പൊലീസ്. സുരേഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിക്കൊപ്പം ട്രെയിനിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പാലോട് സ്വദേശിനി ശ്രീക്കുട്ടി (20) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തലച്ചോറിനും നട്ടെല്ലിനുമാണ് ഗുരുതര പരിക്കേറ്റത്. മരുന്നുകളോട് ശ്രീക്കുട്ടി പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. ചികിത്സ തൃപ്തികരമാണെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു.


സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഞായർ രാത്രി എട്ടോടെ വർക്കല അയന്തിപാലത്തിന് സമീപത്താണ് സംഭവം. കേരള എക്സ്പ്രസിൽ ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ശ്രീക്കുട്ടിയെ, മദ്യപിച്ച് ട്രെയിനിൽ കയറിയ വെള്ളറട പനച്ചുമൂട് വേങ്ങോട് വടക്കിൻകര വീട്ടിൽ സുരേഷ് കുമാർ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.


ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചു. നിലവിളി കേട്ട് മറ്റ്‌ യാത്രക്കാർ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കൊച്ചുവേളിയിൽവച്ച് പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന്‌ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കൊല്ലം ഭാഗത്തേക്ക് പോയ മെമു ട്രെയിനിൽ കയറ്റി വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. പരിക്ക്‌ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറാഞ്ഞതിന്റെ ദേഷ്യത്തിലാണ് താൻ ചവിട്ടിയത് എന്നായിരുന്നു പൊലീസിൽ പ്രതി മൊഴി നൽകിയത്. എന്നാല്‍ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ്‌ പ്രതി പുറത്തേക്ക് ചവിട്ടി തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു. പുകവലി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യംമൂലമാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ്‌ വ്യക്തമാക്കിയിരുന്നു. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ശുചിമുറിക്ക് സമീപം നിന്ന പ്രതി സിഗരറ്റ്‌ വലിച്ചുകൊണ്ട്‌ ശ്രീക്കുട്ടിയുടെയും അർച്ചനയുടെയും അടുത്തെത്തി. മദ്യത്തിന്റെയും സിഗരറ്റിന്റെയും അസഹനീയഗന്ധംകാരണം ഇവർ പ്രതിയോട്‌ മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്‌. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം.


വർക്കലയിൽ നിർത്തിയ ട്രെയിൻ വീണ്ടും പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് പെൺകുട്ടികൾ ശുചിമുറിയിലേക്ക് പോയത്. ശ്രീക്കുട്ടി വാതിലിന് സമീപത്തുനിന്നശേഷം അർച്ചന ശുചിമുറിയിൽ കയറി. അർച്ചന മടങ്ങിവരുമ്പോഴാണ്, വാതിലിന് സമീപത്തുനിന്ന പെൺകുട്ടിയെ ഇയാൾ നടുവിന് ചവിട്ടിയിടുന്നത് കണ്ടത്. നിലവിളിച്ചതോടെ അക്രമി തനിക്കുനേരെ തിരിഞ്ഞ് കൈയിൽ കടന്നുപിടിച്ച് വലിച്ച് പുറത്തേക്ക് തള്ളാൻ ശ്രമിച്ചെന്നും കമ്പാർട്‌മെന്റിലെ കമ്പിയിൽ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നെന്നും അർച്ചന പറയുന്നു. നിലവിളി കേട്ട് മറ്റു യാത്രക്കാർ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ഹെൽമെറ്റ് ധരിക്കാത്തതിന് പോലീസ് യുവാവിനെ പരസ്യമായി മർദ്ദിച്ച സംഭവത്തിൽ റൂറൽ എസ്പിക്ക് പരാതി

കൊട്ടാരക്കര. ഹെൽമെറ്റ് ധരിക്കാത്തതിന് പോലീസ് യുവാവിനെ പരസ്യമായി മർദ്ദിച്ച സംഭവത്തിൽ റൂറൽ എസ്പിക്ക് പരാതി നൽകി. എഴുകോൺ എസ് ഐ ചന്ദ്രകുമാറാണ് ബൈക്കിലെത്തിയ യുവാവിനെ മർദ്ദിച്ചത്. പരിക്കേറ്റ ഭരണിക്കാവ് സ്വദേശി ദേവനാരായണൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 10 മണിയ്ക്ക് എഴുകോൺ പവിത്രേശ്വരം ക്ഷേത്രത്തിന് സമീപവെച്ചായിരുന്നു മർദ്ദനം ഉണ്ടായത്. ബൈക്കിൽ എത്തിയ ദേവനാരായണൻ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പിന്നാലെ എത്തിയ പോലീസ്‌ ബൈക്കിന് കുറുകെ വാഹനം നിർത്തി യുവാവിനെ മർദ്ദിക്കുകയായിരുന്നു. പോലീസ് പരസ്യമായി അസഭ്യം വെളിച്ചൊന്നും മർദ്ദിച്ചതും റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ മർദ്ദിച്ചിട്ടില്ല എന്നും ജീപ്പിൽ വരുന്നതിനിടെ ഹെൽമെറ്റ് ധരിക്കാത്ത യുവാക്കളെ കണ്ട് ഹെൽമറ്റ് ധരിക്കാഞ്ഞത് എന്ത് എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് എഴുകോൺ പോലീസിന്റെ വിശദീകരണം. മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മര്‍ദ്ദിച്ച് വാഹനം പൊലീസുകാരനെക്കൊണ്ട് പോകുന്നത് അടക്കം ദൃശ്യങ്ങളിലുണ്ട്.

നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് യുവാവിന്റെ തീരുമാനം.

സിനിമാതാരങ്ങൾ ഉള്‍പ്പെട്ട ആഡംബര കാർ കള്ളക്കടത്ത്; അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാൻ സർക്കാരും, അതിര്‍ത്തിയിൽ പഴുതടച്ച പരിശോധന നടത്തും

ന്യൂഡൽഹി: ന‌ടൻ ദുൽഖർ സൽമാൻ ഉള്‍പ്പെട്ട ആഡംബര കാർ കള്ളക്കടത്ത് കേസിൽ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാൻ സർക്കാരും. ഇന്ത്യയുടെയും ഭൂട്ടാന്‍റെയും ആഭ്യന്തര സെക്രട്ടറിമാർ കേസ് ചര്‍ച്ച ചെയ്തു. കഴിഞ്ഞ മാസാവസാനം ഭൂട്ടാനിൽ വെച്ചാണ് യോഗം ചേര്‍ന്നത്. അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തിന്‍റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും ചേർന്ന് തീരുമാനിച്ചു. അതിര്‍ത്തിയിലെ പഴുതുകൾ അടച്ച് പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഭൂട്ടാന് റോയൽ കസ്റ്റംസുമായി അന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.

കള്ളക്കടത്തിന്റെ ഉറവിടം തേടി ഭൂട്ടാനും ഇന്ത്യയും

ആഡംബര കാർ കള്ളക്കടത്ത് കേസിൽ റാക്കറ്റിന്റെ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇതുരാജ്യങ്ങളുടെയും തീരുമാനം. പിടിച്ചെടുത്ത വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുന്ന തിരക്കിലാണ് കസ്റ്റംസ് പ്രിവന്റീവ്. സമഗ്രമായ റിപ്പോർട്ട് കേന്ദ്ര ഏ‍ജൻസികൾക്ക് ഉടൻ കൈമാറും. ഇതോടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്യപ്പെടും.

അമേരിക്കയിൽ കാർഗോ വിമാനം തകർന്നുവീണു

വാഷിംങ്ടണ്‍.അമേരിക്കയിൽ കാർഗോ വിമാനം തകർന്നുവീണു. കെന്റക്കിയിൽ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നത്. മൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനത്താവളം താൽക്കാലികമായി അടച്ചു.ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുകയായിരുന്നു വിമാനം.

വ്യവസായ മേഖലയിലാണ് വിമാനം തകർന്നുവീണത്.യു പി എസ് ലോജിസ്റ്റിക് കമ്പനിയുടെ വിമാനമാണ് തകർന്നത്.നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള സ്ഥലത്താണ് വിമാനം തകർന്നുവീണത്.നിരവധി പേർക്ക് പരിക്കേറ്റുവെന്ന് റിപ്പോർട്ടുകൾ.വിമാനത്തിൽ രണ്ടു ലക്ഷത്തി എൺപതിനായിരം ഗാലൺ ഇന്ധനമുണ്ടായിരുന്നു. 1991ൽ നിർമ്മിച്ച മക്‌ഡോണൽ ഡഗ്ലസ് എം ഡി-11 വിമാനമാണ് തകർന്നത്

അമേരിക്കയിൽ യുപിഎസ് വിമാനം തകർന്നുവീണ് മരണം നാലായി; 11 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം ഊർജ്ജിതം

കെൻ്റക്കി: അമേരിക്കയിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നുവീണ സംഭവത്തിൽ മരണം നാലായി. കെൻ്റിക്കിയിലെ ലൂയിവിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുണൈറ്റഡ് പാർസൽ സർവീസ് (യുപിഎസ്) കമ്പനിയുടെ ചരക്ക് വിമാനം തകർന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഒരാൾ കൂടി മരിച്ചതായി വിമാനത്താവളം വക്താവ് അറിയിച്ചു.

വിമാനത്താവളം ഉൾപ്പെടുന്ന വ്യവസായ മേഖലയിലാണ് വിമാനം തകർന്നു വീണത്. സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചു. എങ്കിലും വിമാനത്താവളത്തിലെ ഒരു റൺവേ തുറന്നിട്ടുണ്ട്. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റതായി കെൻ്റകി ഗവർണർ ആൻ്റി ബഷർ സ്ഥിരീകരിച്ചു. ഒരു ലക്ഷം കിലോ ഭാരം വരുന്ന 38000 ഗാലൺ ഇന്ധനവുമായാണ് വിമാനം പറന്നുയർന്നതെന്നാണ് വിവരം. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

മക്ഡൊണൽ ഡഗ്ലസ് നിർമിക്ക എംഡി 11 എഫ് വിമാനമാണ് തകർന്നുവീണത്. ഈ കമ്പനി 1997 ൽ ബോയിങിൽ ലയിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നാണ് ബോയിങിൻ്റെ പ്രതികരണം. ലൂയിസ്‌വില്ലെ നഗരം യുപിഎസ് കമ്പനിയുമായി വളരെയേറെ ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ്. പ്രദേശവാസികളായ ഭൂരിഭാഗം കുടുംബങ്ങളിൽ നിന്നുള്ളവരും യുപിഎസ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്ന് മെട്രോ കൗൺസിൽവുമൺ ബെറ്റ്സി റുഹെ പ്രതികരിച്ചു.

ന്യൂയോർക്ക് മേയറായി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി

ന്യൂയോർക്ക് മേയറായി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി. സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി മംദാനി വിജയിച്ചത്. 51.5 ശതമാനം വോട്ടുകൾ നേടി. കുമോക്ക് 39.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും ഏറ്റവും പ്രായം കുറഞ്ഞയാളുമാണ് 35കാരനായ മംദാനി. റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലീവക്ക് എട്ടു ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ ന്യൂയോർക്കിന്റെ മേയറെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ 85 ലക്ഷത്തോളം നഗരവാസികളാണ് വോട്ട് ചെയ്തത്. ബ്രൂക്‍ലിൻ, ക്വീൻസ്, മാൻഹാട്ടൻ, ദി ബ്രോൺക്സ്, സ്റ്റേറ്റൺ ഐലൻഡ് എന്നീ അഞ്ചു നഗരങ്ങൾ ചേർന്നാണ് ന്യൂയോർക്ക് സിറ്റി. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പുതിയ മേയർ 2026 ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായക മീര നയാറുടെയും ഉഗാണ്ടൻ അകാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് മംദാനി. മംദാനിയുടെ മേയർ തെരഞ്ഞെടുപ്പ് വിജയം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും കനത്ത തിരിച്ചടിയായി. മംദാനിയുടെ സ്ഥാനാർഥിത്വത്തിനെതിരെ ട്രംപ് പരസ്യമായി രംഗത്തുവന്നിരുന്നു.

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി വ്യാപക തിരച്ചില്‍…ഹോട്ടലില്‍ നിന്നും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആലത്തൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം സ്വതന്ത്രനായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു എന്ന തമിഴ്‌നാട് പൊലീസിന്റെ മൊഴി സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വെള്ള മുണ്ടും മഞ്ഞയില്‍ കറുത്ത കള്ളികളും ഉള്ള ഷര്‍ട്ട് ആണ് ബാലമുരുകന്‍ ധരിച്ചിരുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായിട്ടാണ് കൈവിലങ്ങ് അഴിച്ചതെന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്. കുപ്രസിദ്ധ കുറ്റവാളിയായ ബാലമുരുകനെ തമിഴ്‌നാട് പൊലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന ആക്ഷേപം ശക്തമാണ്.


അതേസമയം, വിയ്യൂര്‍ ജയിലിന് സമീപം പാടൂക്കാടുവെച്ച് പുലര്‍ച്ചെ രണ്ടരയോടെ പൊലീസ് ബാലമുരുകനെ കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈക്കിളില്‍ വരികയായിരുന്ന ബാലമുരുകന്‍ പൊലീസിനെ കണ്ടതോടെ സൈക്കിള്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. നഗരത്തിലും സമീപ ജില്ലകളിലും ബാലമുരുകനായി വ്യാപക തിരച്ചില്‍ തുടരുകയാണ്.