Home Blog Page 1389

മൈനാഗപ്പള്ളിയിൽ ഗ്രാമസ്വരാജ് വികസന സെമിനാർ നടത്തി

ശാസ്താംകോട്ട:മൈനാഗപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമസ്വരാജ് വികസന സെമിനാർ നടത്തി.യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി സൂരജ് രവി മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡൻ്റ് പി.എം സെയ്ദ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ്സ് തരകൻ.കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് വൈ.ഷാജഹാൻ,നേതാക്കളായ അഡ്വ.രഘുകുമാർ,രവി മൈനാഗപ്പള്ളി,എബി പാപ്പച്ചൻ,റഷീദ് ഐ.സി.എസ്,ലാലി ബാബു,സനൽകുമാർ,ജോൺസൺ വൈദ്യൻ,ഷാജി ചിറയ്ക്ക്മേൽ,രാധിക ഓമനക്കുട്ടൻ,മധുസൂദനൻ പിള്ള,നൂർജഹാൻ,മനാഫ് മൈനാഗപ്പള്ളി,സുഭാഷ് വൈഷാഖം.തുടങ്ങിയവർ പങ്കെടുത്തു.

ഭരണിക്കാവ് ജംഗ്ഷനിൽ കടപുഴ റോഡിലെ കുഴി അപകട ഭീഷണിയാകുന്നു

ശാസ്താംകോട്ട:ഭരണിക്കാവ് ജംഗ്ഷനിൽ കടപുഴ റോഡിലെ കുഴി അപകട ഭീഷണിയാകുന്നു.കൊല്ലം – തേനി ദേശീയപാതയിൽ ഭരണിക്കാവ് ജംഗ്ഷനിൽ നിന്നും കടപുഴ ഭാഗത്തേക്ക് റോഡ് ആരംഭിക്കുന്നതിന് തൊട്ടടുത്തായാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.ഇരുചക്ര വാഹനയാത്രികൾ കുഴിയിൽ വീഴുന്നത് പതിവാണെന്ന് പരിസരത്തെ വ്യാപാരികൾ പറയുന്നു.സ്ത്രീകളാണ് കൂടുതലായും ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്. അടിയന്തിരമായി കുഴി അടയ്ക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഉമയനല്ലൂർ പട്ടര് മുക്ക് കുരണ്ടിപ്പള്ളിൽ വീട്ടിൽ തങ്കമ്മ നിര്യാതയായി

കൊട്ടിയം:ഉമയനല്ലൂർ പട്ടര് മുക്ക് കുരണ്ടിപ്പള്ളിൽ വീട്ടിൽ(കാർത്തിക) പരേതനായ കെ.ജി രവീന്ദ്രൻ്റെ ഭാര്യ തങ്കമ്മ(80) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ:കെ.ആർ രാജൻ,ആർ.അജിത,ആർ. അനിമോൾ, ആർ.സുനിൽകുമാർആർ.സജിമോൻ (സിവിൽ സപ്ലൈസ്,പരവൂർ).മരുമക്കൾ:സിന്ധു റ്റി.എസ്, പരേതനായ എസ്.വിക്രമൻ (റിട്ട.എസ്.ഐ),കെ.രാജേന്ദൻ (കാപ്പെക്സ്,ചന്ദനത്തോപ്പ്), എം.ബിനി മോൾ, വിദ്യാ.ജി.കൃഷ്ണൻ. സഞ്ചയനം:9 ന് രാവിലെ എട്ടിന്.

ഐവർകാല പടിഞ്ഞാറ് വടക്ക് പ്ലാവിള പുത്തൻവീട്ടിൽ ബാലകൃഷ്ണപിള്ള നിര്യാതനായി

കുന്നത്തൂർ:ഐവർകാല പടിഞ്ഞാറ് വടക്ക് പ്ലാവിള പുത്തൻവീട്ടിൽ ബാലകൃഷ്ണ പിള്ള(82) അന്തരിച്ചു.സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 7ന് വീട്ടുവളപ്പിൽ.സഹോദരങ്ങൾ: പരേതനായ പി.ശങ്കരപിള്ള,എൻ.ഈശ്വരിയമ്മ, പി.കേശവപിള്ള.സഞ്ചയനം:13ന് രാവിലെ 8ന്

പടിഞ്ഞാറെകല്ലട പഞ്ചായത്തില്‍ കാർഷികപമ്പ്ഹൗസ് ഉത്ഘാടനവും പുരാവസ്തുക്കളുടെ പ്രദർശനവും നടന്നു


പടിഞ്ഞാറെകല്ലട. കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപറേഷൻ (കെ എൽ ഡി സി )ഫണ്ട്‌കൊണ്ട് നിർമ്മിച്ച കടപ്പാക്കുഴി പമ്പ് ഹൗസിന്റെ ഉത്ഘാടനം കൊല്ലം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ പി കെ ഗോപൻ നിർവഹിച്ചു. ഒരു കോടിയോളം രൂപ ചിലവഴിച്ച് നിർമ്മിച്ച പദ്ധതിയിലൂടെ ചക്കുളം പാടത്തെ കൃഷിക്ക് സജ്ജമാക്കാൻ കഴിയും. ഇതോടൊപ്പം ഗോലുനിവാസിൽ ജയരാജ്‌ കാലങ്ങളായി ശേഖരിച്ച പുരാവസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു. പഴയ കാർഷിക ഉപകരണങ്ങൾ മുതൽ പുതിയ കാലത്തെ യന്ത്രങ്ങൾ വരെ പ്രദർശനത്തിനുണ്ടായിരുന്നു.

പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എൽ സുധ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വി രതീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ സുധീർ, ഉഷാലയം ശിവരാജൻ, ജെ അംബികകുമാരി, പഞ്ചായത്ത്‌ അംഗങ്ങളായ ഷീലകുമാരി, എസ്‌ സിന്ധു, റ്റി ശിവരാജൻ, എന്നിവർ ആശംസകൾ നേർന്നു. കെ എൽ ഡി സി പ്രോജെക്ട് ഓഫീസർ ജയറാണി റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ എസ്‌ ഇ ബി അസി. എക്സി എഞ്ചിനിയർ എൻ നവാസ്, അസി എഞ്ചിനിയാർ രാധാകൃഷ്ണപിള്ള, മുൻ അസി. എക്സി. എൻജിനിയർ ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുരാവസ്തു ശേഖരിച്ച ജയരാജനെയും കുടുംബത്തെയുംചടങ്ങിൽ ആദരിച്ചു. സി ഡി എസ്‌ അംഗം സുകുമാരി നന്ദി പറഞ്ഞു.

സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്). മുൻ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയത്. അന്വേഷണത്തിൽ താരങ്ങൾ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് നേരത്തേ ഇഡി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
നിയമവിരുദ്ധമായി കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന പരാതിയിൽ വാതുവെപ്പ് ആപ്പായ വൺഎക്സുമായി ബന്ധപ്പെട്ട കേസിൽ മുൻ ക്രിക്കറ്റ്‌താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ, ശിഖർ ധവാൻ, നടന്മാരായ സോനു സൂദ്, മിമി ചക്രവർത്തി (മുൻ ടിഎംസി എംപി), അങ്കുഷ് ഹസ്ര എന്നിവരെ അടുത്തിടെ ഇഡി ചോദ്യംചെയ്തിരുന്നു. ഇതിന്റെ തുടർനടപടിയായാണ് ഇഡി സ്വത്ത് കണ്ടുകെട്ടിയത്.

വൺഎക്സ് ബെറ്റ് എന്ന ഓൺലൈൻ വാതുവെപ്പ് ആപ്പിനെതിരായ കേസിലാണ് നടപടി. ധവാന്റെ 4.5 കോടി രൂപ വിലമതിക്കുന്ന സ്വത്തും റെയ്നയുടെ 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ടും കണ്ടുകെട്ടാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആപ്പിന്റെ പ്രചാരവുമായി ബന്ധപ്പെട്ട് താരങ്ങൾ വിദേശ സ്ഥാപനങ്ങളുമായി പരസ്യ കരാറുകളിൽ ഏർപ്പെട്ടുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണം

പത്തനാപുരം ഏനാത്ത് റോഡില്‍ കലുങ്ക് അപ്പ്രോച്ച് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ ഏഴ് മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്‍.എഫ്.ബി-പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പത്തനാപുരത്ത് നിന്നും ഏനാത്ത് പോകുന്ന വാഹനങ്ങള്‍ മഞ്ചള്ളൂര്‍, പട്ടാഴി വഴിയും ഏനാത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കടുവാത്തോട് തിരിഞ്ഞും പോകണം. 

ലോഡ്ജിൽ തർക്കം: യുവാവിനെ മർദിച്ച് താഴെ തള്ളിയിട്ട  ആൾ പിടിയിൽ

കടയ്ക്കൽ :  കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിലെ പ്രിയങ്ക ലോഡ്ജിന്റെ രണ്ടാമത്തെ നിലയിൽ ഉണ്ടായ തർക്കത്തെ തുടർന്ന്      അബ്ദുൽ അസീസ് എന്നയാളെ മർദിച്ച് താഴേക്ക് തള്ളിയിട്ട  സംഭവത്തിൽ     കരവാളൂർ വില്ലേജ് പൂക്കുഴിഞ്ഞിയിൽ കാവുംപാട്ട് വീട്, അറുമുഖൻ മകൻ  ശ്രീകുമാർ (36) എന്നയാളാണ് പോലീസ് പിടിയിലായത്.

ഓട്ടോ വിളിച്ചിട്ട് പണം നൽകിയില്ലെന്നതിനെ ചൊല്ലിയുണ്ടായ വാക്കുത്തർക്കത്തെ തുടർന്നാണ്  സംഭവം. കമ്പിവടികൊണ്ട് അബ്ദുല്ല അസീസിനെ അടിക്കുകയും  താഴേക്ക് തള്ളിയിടുകയുമായിരുന്നു.
പരിക്കേറ്റ അബ്ദുൽ അസീസിനെ  കടയ്ക്കൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി ശ്രീകുമാറിനെ കടക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

പെപ്പെയും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘തോട്ടം’ ടീസർ പുറത്ത്

ആന്റണി വർഗീസ് പെപ്പെയും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്ത്. ‘തോട്ടം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്. ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ ചിത്രമായാണ് ‘തോട്ടം’ എത്തുക എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. ഫസ്റ്റ് പേജ് എന്റർടെയിൻമെന്റ്, എവിഎ പ്രൊഡക്ഷൻസ്, മാർഗ എന്റെർടെയിനേർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി.അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

‘അനിമൽ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ‘രാജാറാണി’, ‘കത്തി’, ‘തെരി’ തുടങ്ങിയ ചിത്രങ്ങളുടെ കാമറാമാൻ ജോർജ് സി വില്യംസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം ആരംഭിക്കും.

ജില്ലാ സ്‌കൂള്‍ കലോത്സവം: സംഘാടക സമിതി യോഗം

കൊല്ലം: കൊല്ലം: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം  25 മുതല്‍ 29 വരെ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ അഞ്ചലില്‍ നടക്കും. കലോത്സവസംഘാടക സമിതിയോഗം  അഞ്ചൽ ഈസ്റ്റ് സ്കൂളിൽ നടന്നു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജാസ്മി മഞ്ജൂര്‍ അധ്യക്ഷയായി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.ഐ ലാല്‍ കലോത്‌സവ വിശദീകരണം നടത്തി. ജി.ഹരികുമാര്‍, ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ പോള്‍ആന്റണി,ബി.ജയന്‍,ജഗ്ഫറുദ്ദീന്‍,കെ.അനസ് ബാബു, ഷീലാമണി എന്നിവര്‍ സംസാരിച്ചു