Home Blog Page 1388

കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ, സസ്പെന്ഷനിലായിരുന്ന പ്രധാന അധ്യാപികയെ തിരിച്ചെടുത്തു

പാലക്കാട്‌. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ, സസ്പെന്ഷനിലായിരുന്ന പ്രധാന അധ്യാപികയെ തിരിച്ചെടുത്തു. ഡിഇയോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തത് എന്ന് മാനേജ്മെന്റ്. സംഭവത്തിൽ dde ക്ക് പരാതി നൽകി കുടുംബം.

കഴിഞ്ഞമാസം പതിനാലാം തീയതിയാണ് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അർജുൻ ആത്മഹത്യ ചെയ്യുന്നത്. ക്ലാസ് അധ്യാപിക അർജുന മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ജയിലിൽ കിടക്കേണ്ടി വരും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർത്ഥികളും കുടുംബവും ആരോപിച്ചിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് സ്കൂളിൽ നടന്നത്. പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ലാസ് അധ്യാപിക ആശയെയും അധ്യാപികയെ അനുകൂലിച്ചു സംസാരിച്ച പ്രധാന അധ്യാപിക ലിസിയെയും സസ്പെൻഡ് ചെയ്തിരുന്നു. ഉന്നതെ തല അന്വേഷണം നടത്തി ടീച്ചർമാർ കുറ്റക്കാർ അല്ല എന്ന് തെളിയും വരെ സസ്പെൻഷൻ നീളും എന്നായിരുന്നു അന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നത്.
വിഷയത്തിൽ വിദ്യാർത്ഥികളിൽ നിന്ന് ഉൾപ്പെടെ കുഴൽമന്ദം പോലീസിന്റെ നേതൃത്വത്തിൽ മൊഴിയെടുക്കൽ തുടരുകയാണ്. ഇതിനിടക്കാണ് പ്രധാന അധ്യാപിക സ്കൂളിൽ തിരിച്ചെത്തിയത്. ഡിഇ ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് മാനേജ്മെന്റ് വിശദീകരണം. എന്നാൽ നിയമപ്രകാരം ഡിഡിഇ അനുമതി ഇല്ലാതെ നിർദേശം നൽകാൻ ഡിഇഒക്ക് അധികാരമില്ല. അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് dde വ്യക്തമാക്കി.
പിന്നാലെ മാനേജ്മെന്റും ഡിഇഒയും തമ്മിൽ ഒത്തു കളിക്കുന്നതായി കുടുംബം ആരോപിച്ചു

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കുടുംബം പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്കൂളിൽ പ്രതിഷേധം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം

തൃക്കാക്കര സി.പി.ഐ കൗൺസിലർ എം.ജെ ഡിക്സൻ കൗൺസിലർ സ്ഥാനം രാജിവെച്ചു

കൊച്ചി.സിപിഐ തൃക്കാക്കര മണ്ഡലം സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് തൃക്കാക്കര സി.പി.ഐ കൗൺസിലർ എം.ജെ ഡിക്സൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. മുൻസിപ്പൽ സെക്രട്ടറി സന്തോഷ് മുമ്പാകെയാണ് രാജിക്കത്ത് കൈമാറിയത്. ഇനി സിപിഎമ്മിന് ഒപ്പം ചേർന്ന പ്രവർത്തിക്കുമെന്ന് എം ജെ ഡിക്സൺ പറഞ്ഞു. CPI മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ വ്യാപക തട്ടിപ്പ് നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.മെട്രോക്ക് സ്ഥലമെടുത്തപ്പോൾ കിട്ടിയ കോടികൾ മറച്ച് വച്ച് മണ്ഡലം സെക്രട്ടറിയിട്ട് നേതൃത്വത്തിൽ സി.പി.ഐ ലോക്കൽ നേതാവ് പുറമ്പോക്ക് ഭൂമി കൈയ്യേറി പട്ടയം വാങ്ങാൻ ശ്രമം പാർട്ടി മണ്ഡലം കമ്മറ്റിയിൽ വിമർശിച്ചതാണ് തനിക്കതിരെ തിരിയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.തെളുവുകൾ സഹിതം സിപിഐ നേതാക്കളുടെ തട്ടിപ്പ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏറെ നാളുകളായി സിപിഐ പ്രാദേശിക നേതൃത്വവുമായി അകൽച്ചയിലായിരുന്നു ഡിക്സസി.മാസങ്ങൾക്ക് മുമ്പ് ഡിക്സനെ സിപിഐ പാർലിമെന്ററി പാർട്ടി നേതൃ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം , മണക്കാട് സുരേഷ് നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം .തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം . മണക്കാട് സുരേഷ് നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചു. നേമം ഷജീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് രാജി.മണക്കാട് സുരേഷിന്റെ രാജിയെ പരിഹസിച്ച് കെ മുരളീധരൻ രംഗത്ത് എത്തി

തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് പ്രതിഷേധ സൂചകമായി നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവച്ചത്. നേമം സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് പൊട്ടിത്തെറി. നിയമം ഷജീറിന്റെ സ്ഥാനാർത്ഥിത്വം ബിജെപിയെ സഹായിക്കാൻ എന്നാണ് ആക്ഷേപം. സമുദായിക സന്തുലിതാവസ്ഥ പാലിക്കാതെയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും സുരേഷ് വാദിക്കുന്നു. രാജിക്കത്ത് സണ്ണി ജോസഫിനും വിഡി സതീശനും കൈമാറി. അതേസമയം സുരേഷിന് ഒരുപാട് തിരക്കുള്ളതുകൊണ്ട് ആയിരിക്കും രാജി എന്നാണ് കെ മുരളീധരന്റെ പരിഹാസം

മറ്റു പാർട്ടികൾക്കു മുമ്പേ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് പാർട്ടിയിലെ തർക്കം. ആഭ്യന്തര പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ജില്ലാ നേതൃത്വം നടപടി തുടങ്ങി

കരീലക്കുളങ്ങളരയിൽ റെയിൽവേ ക്രോസിൽ അപകടം,ട്രെയിനുകൾ വൈകി ഓടുന്നു

ആലപ്പുഴ .കരീലക്കുളങ്ങളരയിൽ റെയിൽവേ ക്രോസിൽ അപകടം. റെയിൽവേ ക്രോസിന്റെ ഗേറ്റ് ലോറി ഇടിച്ചു തകർന്നു. ജനശതാബ്ദി, ഏറനാട്, ഇന്റർസിറ്റി ട്രെയിനുകൾ വൈകും. റെയിൽവേ ഗേറ്റ് ഉടൻ പുനസ്ഥാപിക്കുമെന്ന് അധികൃതർ.

rep image

കൊല്ലം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഇ. എം.എസ് ഹാപ്പിനസ് പാർക്കിന്റെ ഉദ്ഘാടനം നടന്നു

ശാസ്താംകോട്ട. കൊല്ലം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഇ. എം.എസ് ഹാപ്പിനസ് പാർക്കിന്റെ ഉദ്ഘാടനം നടന്നു. ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത അധ്യക്ഷത വഹിച്ചു. ഹാപ്പിനസ് പാർക്കിന്റെ സമർപ്പണവും 1971ൽ ശാസ്താംകോട്ടയിൽ നടന്നലോക സർവ്വമത സമ്മേളനത്തെ അനുസ്മരിക്കുന്ന സ്മാരകത്തിന്റെ നിർമ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ നിർവഹിച്ചു. സംഘാടകസമിതി കൺവീനർ എസ് ദിലീപ് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. ബി. ഓമനക്കുട്ടൻ, എ. അബ്ദുൽ റഷീദ്, പി. വിജയചന്ദ്രൻ നായർ, എം. എ. സലാം, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ നിസാം, ക്ലബ്ബ് ഭാരവാഹികളായ ജോസ് ജെ തോമസ്, ബിന്ദു രാജേഷ്, രാജേഷ് കുമാർ. ആർ, മുകേഷ്, ലൂക്കോസ് മാത്യു, രാധ രാജൻ, ഷാജഹാൻ, രശ്മി ദേവി എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി ഊഞ്ഞാൽ, പൊതുജനങ്ങൾക്ക് വിശ്രമിക്കുന്നതിന് ഇരിപ്പിടങ്ങൾ, മതിയായ വെളിച്ച സംവിധാനം, തുടങ്ങിയവ പാർക്കിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

പട്ടകടവിനെ പുനര്‍നിര്‍മ്മിക്കാന്‍

പട്ടകടവ്. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം തുടങ്ങുന്ന DTPC പട്ടകടവ് ടൂറിസ്റ്റ് ബോട്ട് ജെട്ടിയിലേക്കുള്ള റോഡിൻറെ നിർമ്മാണോദ്ഘാടനം എംഎൽഎ കോവൂർ കുഞ്ഞുമോൻ നിർവഹിച്ചു. പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ.സി. ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പട്ട കടവ് വാർഡ് മെമ്പർ സുനിതാ ദാസ് സ്വാഗതം ആശംസിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ്, പടിഞ്ഞാറേക്കരയുടെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധ, ആറാം വാർഡ് മെമ്പർ ഷീലാ കുമാരി, പട്ട കടവ് വാർഡ് മുൻ മെമ്പർ എ സാബു, ടി കെ സുരേഷ്, എല്‍ ജി ജോൺസൺ, സിഡിഎസ് വൈസ് ചെയർപേഴ്സൺ പ്രീതി തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ആശംസകൾ അർപ്പിച്ചു. ജോസ് പ്രസാദ് നന്ദി രേഖപ്പെടുത്തി.

DTPC യുടെ 1.50 കോടി രൂപയുടെ ടൂറിസ്റ്റ് ബോട്ട് ജെട്ടി നിർമ്മാണം ഇതിനോടനുബന്ധമായി തുടങ്ങും.

പഴയകാലത്ത് പട്ടകടവ് ബോട്ട് ജെട്ടിയിൽ കേരള വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ യാത്ര ബോട്ട് സർവീസ് നടത്തിയിട്ടുള്ളതാണ്. 1924 മുതൽ ഇവിടെ യാത്ര ബോട്ട് സർവീസ് നടത്തിയിട്ടുള്ളതായി ട്രാവൻകൂർ ഗവൺമെൻറ് ഗസറ്റിൽ പരിശോധിച്ചാൽ വ്യക്തമാകും. പട്ട കടവിലേക്ക് ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ ടൂറിസം മേഖലയായ മൺട്രോത്തുരുത്തിലേക്ക് സഞ്ചാരികളുടെ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നതാണ്. കൂടാതെ അഷ്ടമുടി കായൽ ടൂറിസത്തിനും സാധ്യത തെളിയുന്നു.

ആരാണാ അജ്ഞാത രക്ഷകന്‍, റെയില്‍വേ പൊലീസ് തേടുന്നു

തിരുവനന്തപുരം. വർക്കലയിൽ ട്രെയിനിൽ വച്ച് പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ നിർണായക മൊഴി രേഖപ്പെടുത്താൻ പോലീസ്. പെണ്‍കുട

പെണ്‍കുട്ടിയുടെ സുഹൃത്തിനെ രക്ഷിക്കുകയും പ്രതിയെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയും ചെയ്ത യാത്രക്കാരനെ കണ്ടെത്താനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.

കേരള എക്സ്പ്രസ്സിൽ പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായ രാത്രിയിൽ ഒരു യാത്രക്കാരന്റെ ഇടപെടലാണ് സുഹൃത്ത് അർച്ചനയെ രക്ഷിച്ചതും പ്രതിയെ കീഴ്പ്പെടുത്തുകയും ചെയ്തത്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് നിലവിൽ റെയിൽവേ പോലീസ്. റെയിൽവേ സ്റ്റേഷനിലെ CCTV ദൃശ്യങ്ങളിൽ നിന്നാണ് അടിയന്തര ഇടപെടൽ നടത്തിയ വ്യക്തിയെ കണ്ടെത്തിയത്.പ്രതിയെ ബലംപ്രയോഗിച്ചു കീഴ്പ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചുവന്ന വസ്ത്രം ധരിച്ച യാത്രക്കാരന്റെ ചിത്രം റെയിൽവേ പോലീസ് പുറത്തുവിട്ടു. വിവരങ്ങൾ കൈമാറുന്നതിന് ഫോൺ നമ്പറും പോലീസ് നൽകിയിട്ടുണ്ട്.കണ്ടെത്തിയാൽ മനുഷ്യത്വപരമായ ഇടപെടലിനെ ആദരിക്കാനും പാരിതോഷികം നൽകാനും ആലോചനയുണ്ട്. അതേസമയം പൊലീസിന്റെ തെളിവ് ശേഖരണവും തുടരുകയാണ്. പ്രതി ട്രെയിനിൽ കയറുന്നതിനു മുൻപ് മദ്യപിച്ച ബാറിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പ്രതിയും സുഹൃത്തുമാണ് ബാറിൽ കോട്ടയത്തെ ബാറിൽ കയറി മദ്യപിക്കുന്നത്. ഈ ഡിജിറ്റൽ തെളിവുകളും കേസ് അന്വേഷണത്തിൽ നിർണായകമാകും.പ്രതിയെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വച്ച് തെളിവ് ശേഖരണം നടത്താനും നീക്കമുണ്ട്. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം ആയിരിക്കും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. തലക്ക് ഏറ്റ ക്ഷതമാണ് ആരോഗ്യസ്ഥിതി മോശമാക്കുന്നത്. അതേസമയം റെയിൽവേ സ്റ്റേഷനുകളിലെ പരിശോധനയും ആർപിഎഫ് ഊർജിതമാക്കിയിട്ടുണ്ട്

നായെനോക്കുന്ന പോലെ പോലും പരിഗണിച്ചില്ല വേണുവിന്‍റെ കരളലിയിക്കുന്ന ശബ്ദം,ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയില്‍ ഒരു ജീവൻ കൂടി പൊലിഞ്ഞു

കൊല്ലം. ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു. പന്മന സ്വദേശി വേണുവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരിച്ചത്.അടിയന്തിര ചികിത്സ നിർദേശിച്ച് മെഡിക്കൽ കോളേജിലേക്ക് അയച്ച വേണുവിന് ആറ് ദിവസമായി യാതൊരു ചികിത്സയും ലഭിച്ചില്ലെന്ന് കുടുംബം.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. തനിക്ക് ചികിത്സ നിഷേധിച്ചിതായ് വേണു പറയുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു.

മരണം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വേണു അനുഭവിച്ച ദുരവസ്ഥ വ്യക്തമാണ്. നായെ നോക്കുന്നതുപോലെപോലും പരിഗണിച്ചില്ലെന്നും താന്‍ മരിച്ചാല്‍ ഈ വിവരം പുറത്തുവിടണമെന്നും സുഹൃത്തിനുള്ള സന്ദേശത്തില്‍ പറയുന്നുണ്ട്.

നെഞ്ച് വേദനയെ തുടർന്ന് ഇക്കഴിഞ്ഞ 31നാണ് വേണുവിനെ ചവറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചത്. അടിയന്തിര ചികിത്സ വേണമെന്ന് ഡോക്ടർന്മാർ നിർദ്ദേശിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ച് ദിവസം മെഡിക്കൽ കോളേജിൽ കഴിഞ്ഞിട്ടും യാതോരു ചികിത്സയും ലഭിച്ചില്ലെന്നാണ് മരിക്കുന്നതിന് മുൻപ് വേണുവിൻ്റെ അയച്ച സന്ദേശത്തിൽ പറയുന്നത്. വേണുവിന് ചികിത്സ നൽകിയില്ലെന്ന് വേണുവിൻ്റെ ഭാര്യ പറഞ്ഞു.

ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമായ വേണു മരിച്ചു. മരണ വിവരം പോലും അറിയിച്ചത് വൈകിയാണെന്നും കുടുംബം പറഞ്ഞു.സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.
അതേ സമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ വിശദീകരണം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ചികിത്സാ നിഷേധത്തിൽ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരടക്കം പ്രതിഷേധവുമായി രംഗത്ത് എത്തി. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇടപ്പള്ളിക്കോട്ടയിൽ ദേശീയ പാത ഉപരോധിച്ചു.

വേണുവിൻ്റെ സംസ്ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു

ആറുമാസം പ്രായമുള്ള പേരകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മൂമ്മ കുറ്റം സമ്മതിച്ചു

അങ്കമാലി ,കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള പേരകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മൂമ്മ കുറ്റം സമ്മതിച്ചു. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോൾ ചെയ്ത് പോയതെന്നാണ് മൊഴി. കൊലപ്പെട്ട ഡെൽനയുടെ മൃതദേഹം സംസ്കരിച്ചു.

കുട്ടിയെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി മിനിറ്റുകൾക്കമായിരുന്ന ആക്രമണം.
വീട്ടിൽ നിന്ന് ചോരപുരണ്ട കത്തി കണ്ടെത്തിയതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ അമ്മുമ്മ റോസ്ലിൻ കുറ്റസമ്മതം നടത്തി.

കൊലപാതകത്തിന് മറ്റ് കാരണങ്ങൾ ഇല്ലെന്നാണ് പോലീസ് നിഗമനം.
കുഞ്ഞിനെ കൊലപെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസിലി ആശുപത്രിയിൽ തുടരവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കത്തി കൊണ്ട് കഴുത്ത് മുറിച്ചായിരുന്നു ആക്രമണം. കൊലപാതകമെന്ന് ഉറപ്പിക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ആന്‍റണി–റൂത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട ഡെൽന. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച ഡെൽനയുടെ മൃതദേഹം ഇടക്കുന്നം സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിച്ചു.

ശബരിമല സ്വർണ്ണ മോഷണം, മുരാരി ബാബുവിനെയുംസുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്.ഐ.ടി

പത്തനംതിട്ട.ശബരിമല സ്വർണ്ണ മോഷണ കേസിൽ മുരാരി ബാബുവിനെയും
സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്.ഐ.ടി. ഇതിനായി റാന്നി കോടതിയിൽ പ്രത്യേക അന്വേഷണസംഘം അപേക്ഷ നൽകി. ദേവസ്വം ഭാരവാഹികളെ കേന്ദ്രീകരിച്ചുള്ള എസ്ഐടി അന്വേഷണവും ആരംഭിച്ചു.

റാന്നി കോടതിയിൽ മുരാരി ബാബു ജാമ്യാപേക്ഷ സമർപ്പിച്ച പശ്ചാത്തലത്തിലാണ് എസ്ഐടിയുടെ പുതിയ നീക്കം. മുരാരി ബാബുവിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതോടെ ജാമ്യാപേക്ഷ കോടതി തള്ളാനാണ് സാധ്യത. നാളെയാണ് അപേക്ഷ കോടതി പരിഗണിക്കുക. സുധീഷ് കുമാറിനെയും കസ്റ്റഡിയിൽ വാങ്ങാനാണ് എസ്ഐടിയുടെ ആലോചന. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണത്തിനാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി. കേസിൽ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇന്ന് ആരംഭിച്ചു. ഇന്നലെ കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പ്രത്യേക സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള ക്രമസമാധാന വിഭാഗം
ADGP എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേർന്നു. 2019 ലെ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യാനാണ്
നീക്കം. എൻ.വാസുവിനെ വീണ്ടും ചോദ്യം
ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും
മൊഴിയെടുക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പമ്പയിൽ തെളിവെടുപ്പ്
നടത്താനും ആലോചനയുണ്ട്.