Home Blog Page 1386

നിരവധി അവസരങ്ങൾ; വിശദവിവരങ്ങൾ അറിയാം

കണ്ണൂര്‍ ജില്ലയിൽ നിരവധി തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, തെറാപ്പിസ്റ്റ് ഉൾപ്പെടെ നിരവധി തസ്തികകളിൽ അവസരങ്ങളുണ്ട്

കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിരവധി തൊഴിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തു. അധ്യാപകർ, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, തെറാപ്പിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ 20,500 രൂപ മാസവേതനത്തിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു. ജി എൻ എം, ബി. എസ് സി നഴ്‌സിംഗ്, ഒരുവർഷത്തെ പരിചയമുള്ളവർക്കും അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനുള്ള, 40 വയസ്സിനുള്ളിൽ പ്രായമുളള ഉദ്യോഗാർഥികൾക്ക് നവംബർ ഏഴിന് രാവിലെ 10 മണിക്ക് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ 0497 2709920.

ഫാർമസിസ്റ്റ് നിയമനം

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് എച്ച് എം സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിങ് ഇൻ ആയുർവേദ കോഴ്‌സ്, അക്കൗണ്ട്‌സ്/സ്റ്റോക്ക്‌സ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കമ്പ്യൂട്ടർ പരിജ്ഞാനം (ഡി സി എ) എന്നിവയാണ് യോഗ്യത. നവംബർ 10 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ അഭിമുഖം നടത്തും. പങ്കെടുക്കുന്നവർ മേൽ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഫോൺ: 0497 2706666

ഇലക്ട്രീഷ്യൻ, പ്ലംബർ നിയമനം

ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച് എം സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യൻ/പ്ലംബർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്എസ്എൽസി, ഐടിഐ സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രീഷ്യൻ ട്രേഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ നവംബർ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആശുപത്രി ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ മേൽ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഫോൺ: 0497 2706666

കെൽട്രോണിൽ സീറ്റ് ഒഴിവ്

കെൽട്രോണിന്റെ കണ്ണൂർ, തളിപ്പറമ്പ നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, കേരള സർക്കാർ അംഗീകൃതവുമായ ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കണ്ണൂർ തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററിൽ എത്തണം. ഫോൺ: 9072592412, 9495642722

തെറാപ്പിസ്റ്റിനെ നിയമിക്കുന്നു

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കുന്ന പഞ്ചകർമ്മ പദ്ധതിയിൽ പുരുഷ തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നവംബർ 17 ന് രാവിലെ 10.30 ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തുന്നു. ഡി.എ.എം.ഇ.യുടെ ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസാകണം. അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ. 04972700911

ആപത്തുകാലത്ത് സമ്പത്തോ, ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്ക് പി എസ് പ്രശാന്തിൻ്റെ പകരക്കാരനെ ഇന്നു നിശ്ചയിക്കും

തിരുവനന്തപുരം.ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്ക് പി എസ് പ്രശാന്തിൻ്റെ പകരക്കാരനെ സിപിഐഎം ഇന്ന് തീരുമാനിക്കും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. മുൻ എംപി എ .സമ്പത്ത് ഉൾപ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തേക്ക് CPIM പരിഗണിക്കുന്നത്.

ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും. ബോർഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്. എസ് ഐ ആറിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹർജിയിൽ കക്ഷിചേരുന്ന കാര്യവും സിപിഐഎം സെക്രട്ടേറിയേറ്റ് ചർച്ച ചെയ്യും.

ദേശീയ അർബുദ ബോധവത്ക്കരണ ദിനം 2025 : ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഇന്ത്യയിൽ എല്ലാ വർഷവും നവംബർ ഏഴിന് ദേശീയ അർബുദ അവബോധ ദിനം ആചരിക്കുന്നു. ക്യാൻസർ സാധ്യതകൾ, പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തലിന്റെ ഗുണങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

ജീവിതശൈലിയിലെ മാറ്റങ്ങൾ, പുകയില ഉപയോഗം, മോശം ഭക്ഷണശീലങ്ങൾ, വ്യായാമമില്ലായ്മ എന്നിവ ക്യാൻസർ കേസുകളുടെ സാധ്യത കൂട്ടുന്നു. ദേശീയ ക്യാൻസർ അവബോധ ദിനം ഔദ്യോഗികമായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യ. 2014 ൽ അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന ഡോ. ഹർഷ് വർദ്ധനാണ് ഈ ദിനം ആദ്യമായി അവതരിപ്പിച്ചത്. നൊബേൽ സമ്മാന ജേതാവായ മേരി ക്യൂറിയുടെ ജന്മദിനമായ നവംബർ 7 ആണ് ഈ ദിനം ആചരിക്കാൻ സർക്കാർ തീരുമാനിച്ചത്.

അർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. രാജ്യത്ത് ഓരോ വർഷവും ഏകദേശം 800,000 പുതിയ ക്യാൻസർ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതായി പ്രസ് ഇന്ത്യ ബ്യൂറോ വ്യക്തമാക്കുന്നു. ഈ ക്യാൻസറുകളിൽ പലതും നേരത്തെയുള്ള കണ്ടെത്തൽ വഴി തടയാൻ കഴിയും.

സ്തനാർബുദ സാധ്യത കുറയ്ക്കാൻ‌ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
പ്രാരംഭ ഘട്ടത്തിൽ രോഗം തിരിച്ചറിയുന്നത് സമയബന്ധിതവും ഫലപ്രദവുമായ ചികിത്സയ്ക്ക് സഹായിക്കുന്നു. ക്യാൻസർ നേരത്തേ കണ്ടെത്തുന്നത് അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇന്ത്യയിൽ ഏറ്റവും സാധാരണമായ ക്യാൻസർ തരങ്ങൾ സ്തനാർബുദം, ഗർഭാശയ അർബുദം, ഓറൽ കാൻസർ, ശ്വാസകോശ അർബുദം, വൻകുടൽ അർബുദം എന്നിവയാണ്. ഇനി ഇവയുടെ ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…

  1. സ്തനാർബുദം

സ്തനത്തിലോ കക്ഷത്തിലോ മുഴ കാണുക

സ്തനങ്ങളുടെ വലിപ്പത്തിലോ, ആകൃതിയിലോ, ചർമ്മത്തിലോ ഉള്ള മാറ്റങ്ങൾ.

മുലക്കണ്ണിൽ നിന്ന് ഡിസ്ചാർജ് വരിക

  1. സെർവിക്കൽ ക്യാൻസർ യോനിയിൽ അസാധാരണമായ രക്തസ്രാവം

പെൽവിക് വേദന

അസാധാരണമായ യോനി ഡിസ്ചാർജ്

  1. ഓറൽ ക്യാൻസർ

വായിൽ മുറിവ് വരിക

വായിൽ വെള്ളയും ചുവപ്പും നിറത്തിലുള്ള പാടുകൾ കാണുക

സംസാരിക്കാനോ വിഴുങ്ങാനോ ബുദ്ധിമുട്ട്

  1. ശ്വാസകോശ അർബുദം

കടുത്ത ചുമ

കഫത്തിൽ രക്തം കാണുക

ശ്വാസം മുട്ടൽ

നെഞ്ച് വേദന

  1. കോളൻ ക്യാൻസർ

കുടൽ ശീലങ്ങളിലെ മാറ്റങ്ങൾ

മ‌ലത്തിൽ രക്തം കാണുക

പെട്ടെന്ന് ഭാരം കുറയുക.

കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

കോഴിക്കോട്.തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. 76 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് 49 സീറ്റിലും, മുസ് ലിം ലീഗ് 25 സീറ്റിലും, 2 സീറ്റില്‍ സി.എം.പി യും മത്സരിക്കും. എലത്തൂര്‍, എരഞ്ഞിക്കല്‍, മൊകവൂര്‍, കുണ്ടൂപറമ്പ്, കരുവിശ്ശേരി, മലാപറമ്പ്, തടമ്പാട്ടുതാഴം, വേങ്ങേരി, പാറോപ്പടി, സിവില്‍ സ്റ്റേഷന്‍, ചേവരമ്പലം, വെള്ളിമാടുകുന്ന്, ചെലവൂര്‍, മെഡിക്കല്‍ കോളേജ് സൗത്ത്, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, നെല്ലിക്കോട്, കുടില്‍തോട്, കോട്ടൂളി, പറയഞ്ചേരി, പുതിയറ, കുതിരവട്ടം, പൊറ്റമ്മല്‍, കുറ്റിയില്‍താഴം, മേത്തോട്ടുതാഴം, മാങ്കാവ്, ആഴ്ചവട്ടം, കല്ലായി, മീഞ്ചന്ത, അരീക്കാട് നോര്‍ത്ത്, ചെറുവണ്ണൂര്‍ ഈസ്റ്റ്, ചെറുവണ്ണൂര്‍ വെസ്റ്റ്, ബേപ്പൂര്‍ പോര്‍ട്ട്, മാറാട്, നടുവട്ടം ഈസ്റ്റ്, ചക്കുംകടവ്, പാളയം, മാവൂര്‍ റോഡ്, തിരുത്തിയാട്, എരഞ്ഞിപ്പാലം, നടക്കാവ്, തോപ്പയില്‍, ചക്കരോത്തുകുളം, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, അത്താണിക്കല്‍, വെസ്റ്റ്ഹില്‍, എടക്കാട്, പുതിയാപ്പ ഡിവിഷനുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ചെട്ടിക്കുളം, പുത്തൂര്‍, പൂളക്കടവ്, മൂഴിക്കല്‍, മായനാട്, കോവൂര്‍, കൊമ്മേരി, പൊക്കുന്ന്, കിണാശ്ശേരി, പന്നിയങ്കര, തിരുവണ്ണൂര്‍, അരീക്കാട്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ബേപ്പൂര്‍, അരക്കിണര്‍, മാത്തോട്ടം, പയ്യാനക്കല്‍, നദി നഗര്‍, മുഖദാര്‍, കുറ്റിച്ചിറ, മൂന്നാലിങ്ങല്‍, വെള്ളയില്‍, പുതിയങ്ങാടി ഡിവിഷനുകളില്‍ മുസ് ലിം ലീഗ് മത്സരിക്കും. സി.എം.പി നടുവട്ടം, ചാലപ്പുറം ഡിവിഷനുകളില്‍ മത്സരിക്കും

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്, ഇടത് സഖ്യത്തിന് വന്‍ വിജയം

ന്യൂഡെല്‍ഹി.ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലെ ഇടത് സഖ്യത്തിന് വന്‍ വിജയം.സെൻട്രൽ പാനൽ മുഴുവൻ ഇടത് സഖ്യം തൂത്തുവാരി.

സംഘപരിവാർ അജണ്ടക്കെതിരായ വിജയം ആണിതെന്ന് മുൻ ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടും SFI അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ ഐഷ ഘോഷ് പറഞ്ഞു..JNU വിലെ വിദ്യാർത്ഥികൾ മുഴുവൻ വർഗീയ അജണ്ടയെ പരാജയപ്പെടുത്തി മറുപടി നൽകി. ജനാധിപത്യത്തിന്റെയും ഐക്യത്തിന്റെയും വിജയം കൂടിയാണ്.പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിന്റെ ശബ്ദം കൂടിയാണിത്.

വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയും കേന്ദ്രീയവൽക്കരിക്കുന്നതിനെതിരെയും ഇടതുസഖ്യം ശക്തമായ നിലപാടെടുത്തു.ക്യാമ്പസിൽ കൂടുതൽ ഹോസ്റ്റൽ സൗകര്യത്തിനും മെസ്സ് സൗകര്യത്തിനായും കൃത്യമായ നിലപാട് എടുത്തു.

വിദ്യാർത്ഥികളുടെ ഐക്യം സംഘപരിവാരിവാറിന്റെ വർഗീയ അജണ്ടയെ പരാജയപ്പെടുത്തി.JNU വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച അതിഥി മിശ്ര പറഞ്ഞു.ഫാസിസ്റ്റ് സർക്കാരിനെതിരായ വിജയം.കഴിഞ്ഞ കുറെ കാലങ്ങളായി JNU ലഭിക്കേണ്ട തുക വെട്ടി കുറച്ചു. വെറുപ്പിനും അക്രമ രാഷ്ട്രീയത്തിനും എതിരായ വിജയം എന്നും അതിഥി പറഞ്ഞു.

ശിശുദിനത്തിൽ കുട്ടികളുടെ വാട്ടർകളർ മത്സരം

തിരുവനന്തപുരം: ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ 14-ന് സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മ്യൂസിയം ക്യാമ്പസിൽ വാട്ടർ കളർ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മുതൽ 20 വയസ്സ് വരെ പ്രായമുള്ള ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്ന മത്സരം സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി നടത്തും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടികളെ പങ്കെടുപ്പിക്കാവുന്നതാണ്. പെയിന്റിംഗ് സാമഗ്രികൾ പങ്കെടുക്കുന്നവർ കൊണ്ട് വരണം. സംഘാടകർ നൽകുന്ന സീൽ ചെയ്ത പേപ്പറിൽ മാത്രമേ പെയിന്റിംഗ് അനുവദിക്കുകയുള്ളു.

വിജയികൾക്ക് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സർട്ടിഫിക്കറ്റ്, മെമന്റോ, സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാപേർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകുമെന്ന് ജില്ലാ കമ്മിറ്റി ചെയർമാൻ പൂഴനാട് ഗോപൻ അറിയിച്ചു. താല്പര്യമുള്ളവർ നവംബർ 12-ന് മുൻപ് 9446528573 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ 9400598000 എന്ന നമ്പറിൽ ബന്ധപ്പെടുക. മത്സരം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും.

പടിഞ്ഞാറെക്കല്ലട കോയിക്കൽഭാഗം പനവിളയിൽ പരമേശ്വരൻപിള്ള നിര്യാതനായി

ശാസ്താംകോട്ട :പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം പനവിളയിൽ വീട്ടിൽ പരമേശ്വരൻപിള്ള ( 83) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ
ഭാര്യ : തങ്കമണിയമ്മ
മക്കൾ : സന്തോഷ് കുമാർ, അനിൽകുമാർ (പരേതൻ) ,അജിതകുമാരി
മരുമക്കൾ : ഷീലകുമാരി (ഗ്രാമപഞ്ചായത്തംഗം ,പടിഞ്ഞാറേക്കല്ലട) ശിവദാസൻ പിള്ള (പരേതൻ)

പത്തനംതിട്ടയിൽ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയിൽ; തെരുവുനായ പ്രശ്നത്തിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ

ന്യൂഡൽഹി: പത്തനംതിട്ടയില്‍ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയിൽ. പെരിനാട്ടില്‍ 2022ല്‍ മരിച്ച അഭിരാമിയുടെ അമ്മ രജനിയാണ് കോടതിയെ സമീപിച്ചത്. താൻ മകളെ നഷ്ടപ്പെട്ട നിർഭാഗ്യവതിയായ അമ്മയെന്ന് രജനി ഹര്‍ജിയിൽ പറയുന്നു. തെരുവുനായ ആക്രമണത്തെതുടര്‍ന്ന് പേവിഷ ബാധയേറ്റ് മരിച്ച ഇരകൾക്ക് ധനസഹായം നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടു.

തെരുവുനായ പ്രശ്നത്തിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കണമെന്നും റാബീസ് വാക്സീന്‍ ലഭ്യത ഉറപ്പാക്കണമെന്നും ആവശ്യം. അഭിഭാഷകൻ വി കെ ബിജു ആണ് അഭിരാമിയുടെ അമ്മ രജനിക്കായി കക്ഷി ചേരാൻ അപേക്ഷ നൽകിയത്.

ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി; പത്തു ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു, അന്താരാഷ്ട്ര സര്‍വീസുകളെ ഒഴിവാക്കും

ന്യൂയോര്‍ക്ക്: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനം. അന്താരാഷ്ട്ര സർവീസുകളെ ഒഴിവാക്കും. എയർപോർട്ടുകളിലെ ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പുതിയ തീരുമാനം അമേരിക്കയിലെ 40 എയർപോർട്ടുകളെ പ്രതികൂലമായി ബാധിക്കും. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. അന്താരാഷ്ട്ര സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികൾ അറിയിച്ചിട്ടുള്ളത്. അതേസമയം, ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വാഷിംഗ്ടണിൽ ചർച്ചകൾ തുടരുകയാണ്.

അതേസമയം, അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍, ഭക്ഷ്യസഹായം മുടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് പൗരന്മാര്‍. ആര്‍ക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡന്‍റ് ട്രംപ് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആരും പട്ടിണി കിടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ധനസഹായം തുടരാന്‍ നിയമപരമായ വഴികള്‍ തേടാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സര്‍ക്കാര്‍ ഫണ്ട് നിലച്ചതോടെ ഏകദേശം 4.2 കോടി ആളുകള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ഭക്ഷ്യസഹായമായ സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (സ്‌നാപ്) ആനുകൂല്യം നവംബര്‍ ഒന്ന് മുതല്‍ മുടങ്ങേണ്ടതായിരുന്നു. എന്നാല്‍, ഫണ്ട് മുടങ്ങാതിരിക്കാന്‍ അടിയന്തര സഹായനിധി ഉപയോഗിക്കണമെന്ന് റോഡ് ഐലന്‍ഡിലെ ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍, ഈ അടിയന്തര ഫണ്ട് ഉപയോഗിക്കാന്‍ നിയമപരമായി കഴിയില്ല എന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇത് സ്‌നാപ് ആനുകൂല്യങ്ങള്‍ കിട്ടേണ്ടവര്‍ക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ ഈ ഷട്ട്ഡൗണ്‍ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ശമ്പളം കിട്ടാതെ വലയുന്ന ഫെഡറല്‍ ജീവനക്കാരും, അടിസ്ഥാന സേവനങ്ങള്‍ നിലച്ചതിനാല്‍ ദുരിതത്തിലായ ലക്ഷക്കണക്കിന് അമേരിക്കക്കാരും പാര്‍ട്ടിപ്പോരിന്റെ ഇരകളാകുകയാണ്. റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും പരസ്പരം പഴിചാരി മുന്നോട്ടുപോകുമ്പോള്‍, ഈ വാരാന്ത്യം മുതല്‍ ഷട്ട്ഡൗണിന്റെ പൂര്‍ണ്ണ പ്രഹരം സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണര്‍ കെ.എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ ഏഴാം പ്രതിയാണ് ബൈജു.കേസിൽ നാലാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 2019ല്‍ വ്യാജ മഹസര്‍ തയ്യാറാക്കുന്ന സമയത്തും സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്തിക്കുമ്പോഴും ബൈജു ആയിരുന്നു തിരുവാഭരണ കമ്മിഷണര്‍. കേസില്‍ ബൈജുവിനും നിര്‍ണായകപങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് വിവരം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിനെ ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് എസ്ഐടി അറസ്റ്റ് ചെയ്തിരിക്കുന്നത്. 2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണ്ണം ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചുള്ള വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്ഐടി നിഗമനം. 2019ല്‍ കെ എസ് ബൈജു ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു.