Home Blog Page 1264

അമേരിക്കയിൽ വെടിവയ്പിൽ രണ്ടു മരണം

അമേരിക്കയിൽ വെടിവയ്പിൽ രണ്ടു മരണം.

നിരവധി പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ.

റോഡ് ഐലണ്ടിലെ പ്രൊവിഡൻസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പുണ്ടായത്.

അക്രമിയെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പ്രൊവിഡൻസ് മേയർ ബ്രെറ്റ് സ്‌മൈലി

കാമ്പസിലുള്ളവരോട് വാതിലുകൾ അടയ്ക്കാനും മൊബൈൽ ഫോൺ നിശ്ശബ്ദമാക്കി വയ്ക്കാനും കാമ്പസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെടിവയ്പിനെപ്പറ്റി വിവരം ലഭിച്ചുവെന്നും അക്രമിയെ പിടികൂടാനായിട്ടില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

അക്രമിക്കായി തിരച്ചിൽ തുടരുകയാണ്.

ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍? സസ്പെന്‍സ് തുടരുന്നു, വിവി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയിൽ, കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകം

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാൻ പാര്‍ട്ടിയിൽ ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന ബിജെപി നേതാവ് വിവി രാജേഷും ആര്‍ ശ്രീലേഖയുമാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അതേസമയം, ആരാകും മേയറെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകമാകും.

വിവി രാജേഷിനെ മേയറാക്കിയാൽ ആര്‍ ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപിയിൽ സജീവമാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നീക്കം. അന്തിമ തീരുമാനം വൈകാതെ ബിജെപി പ്രഖ്യാപിച്ചേക്കും.

പാര്‍ട്ടി മേയര്‍ പദവി വാഗ്ദാനം ചെയ്താൽ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് കൊടുങ്ങാനൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വി വി രാജേഷ് പറഞ്ഞു. മേയര്‍ സ്ഥാനം സംബന്ധിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷനടക്കമുള്ളവര്‍ തീരുമാനം പ്രഖ്യാപിക്കും. സംസ്ഥാന അധ്യക്ഷൻ പറയുന്ന കാര്യങ്ങള്‍ എല്ലാവരും അനുസരിക്കും. തങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിയ സമരപോരാട്ടങ്ങളടക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും കോര്‍പ്പറേഷനിലെ അഴിമതി ഭരണത്തിനുള്ള മറുപടിയാണ് ഈ വിജയമെന്നും വി വി രാജേഷ് പറഞ്ഞു. സിപിഎമ്മിന്‍റെ അഴിമതി ഭരണത്തിനെതിരായ വിധിയാണ് തിരുവനന്തപുരത്ത് ബിജിപിക്ക് അട്ടിമറി വിജയം സമ്മാനിച്ചതെന്ന് രാജേഷ് പറഞ്ഞു. ശാസ്തമംഗലത്ത് സ്ഥാനാര്‍ഥിയായി നിര്‍ത്തുമ്പോള്‍ മേയര്‍ പദവി സംബന്ധിച്ച് ഒരു വാഗ്ദാനവും ബിജെ പി നേതൃത്വം നല്കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഇക്കാര്യത്തിൽ പാര്ട്ടി അധ്യക്ഷനാണ് തീരുമാനം എടുക്കേണ്ടതെന്നും മേയര്‍ പദവിയില്ലെങ്കിലും ജനസേവനത്തിനായി വാര്‍ഡിൽ സജീവമായി ഉണ്ടാവുമെന്നും ആര്‍. ശ്രീലേഖ പറഞ്ഞു.

നാലു പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകര്‍ത്താണ് 50 സീറ്റുമായി ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനിൽ അട്ടിമറി വിജയം നേടിയത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റവും നടത്തി. യുഡിഎഫിന്‍റെ കെഎസ് ശബരീനാഥൻ അടക്കം വിജയിക്കുകയും ചെയ്തിരുന്നു. കോര്‍പ്പറേഷനിലെ ത്രികോണ പോരാട്ടത്തിലാണ് ബിജെപിയുടെ ഉജ്ജ്വല വിജയം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബിജെപി ഒരു കോര്‍പ്പറേഷൻ ഭരിക്കാൻ പോകുന്നുവെന്ന പ്രത്യേകതയുമുണ്ട്. കേവല ഭൂരിപക്ഷത്തിന് ഒരോയൊരു സീറ്റിന്‍റെ കുറവാണ് ബിജെപിക്കുള്ളത്.

വിഴ‍ിഞ്ഞം വാര്‍ഡിൽ ഇനി തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതുപോലെ രണ്ടു സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ അടക്കം പിന്തുണ ഉറപ്പാക്കാനായിരിക്കും ബിജെപി ശ്രമം. സ്വതന്ത്രരിൽ ആരെങ്കിലും ഒരാള്‍ പിന്തുണച്ചാൽ തന്നെ ബിജെപിക്ക് ഭരണം എളുപ്പമാകും. നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും സിറ്റിങ് വാർഡുകൾ ബിജെപി നിലനിർത്തിയതിനൊപ്പം ഇടതുകേന്ദ്രങ്ങളിലും കടന്നുകയറി. വലിയ കക്ഷിയായെങ്കിലും ഭരണം നിലനിർത്താമെന്ന് കരുതിയ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. സിറ്റിങ് വാർഡുകൾ പലതും നഷ്ടമായി. കഴക്കൂട്ടം മണ്ഡലത്തിലെ വാർഡുകളിൽ എൽഡിഎഫ് തകർന്നടിഞ്ഞു. കഴിഞ്ഞ ഭരണസമിതിക്കെതിരായെ വികാരം മറികടക്കാൻ ഇറക്കിയ പുതിയ സ്ഥാനാർത്ഥികളും വാർഡ് വിഭജനവും എൽഡിഎഫിനെ തുണച്ചില്ല. എന്നാൽ, പത്ത് സീറ്റിലേക്ക് 2020ൽ ഒതുങ്ങിയ യുഡിഎഫ് വമ്പൻ തിരിച്ചുവരവാണ് ഇത്തവണ നടത്തിയത്. തീരദേശ വാർഡുകൾ യുഡിഎഫിനൊപ്പം നിന്നു.

സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ടയും തകർത്ത് ഇടുക്കി


ഇടുക്കി. ജില്ലയിൽ സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ട എന്നറിയപ്പെട്ടിരുന്ന രാജാക്കാട് പഞ്ചായത്തിൽ ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. എംഎം മണി എംഎൽഎയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തിൽ മൂന്ന് സീറ്റിലേക്ക് എൽഡിഎഫ് ഒതുങ്ങി. 27 വർഷങ്ങൾക്ക് ശേഷം യുഡിഎഫ് ഭരണം പിടിച്ചു


കഴിഞ്ഞ 10 വർഷമായി എം എം മണി എംഎൽഎയുടെ മകൾ എംഎസ് സീത ആയിരുന്നു രാജാക്കാട് പഞ്ചായത്തിന്റെ പ്രസിഡന്റ്. മറ്റൊരു മകൾ സുമ സുരേന്ദ്രൻ സിപിഐഎം രാജാക്കാട് ഏരിയ സെക്രട്ടറി. ഇവിടെയാണ് എൽഡിഎഫിന് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. 14 വാർഡിൽ 10 ലും യുഡിഎഫ് വിജയിച്ചു. സിപിഐഎമ്മിന് രണ്ടും സിപിഐക്ക് ഒന്നും, യുഡിഎഫിനെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില. കാൽ നൂറ്റാണ്ടിനു ശേഷം യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവ്.


മുൻ ബ്ലോക്ക് പഞ്ചായത്തംഗവും റിട്ടയേഡ് അധ്യാപികയുമായ കിങ്ങിണി രാജേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിക്കാനാണ് സാധ്യത. കോൺഗ്രസ് 8, കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ സീറ്റ് നില. എൽഡിഎഫിൽ കേരള കോൺഗ്രസ് എം മത്സരിച്ച രണ്ട് സീറ്റും പരാജയപ്പെട്ടു.

സന്നിധാനത്ത് ട്രാക്ടർ ഭക്തർക്കിടയിലേക്ക് പാഞ്ഞു കയറിയ സംഭവം പരക്കെ ഞെട്ടലായി


ശബരിമല സന്നിധാനത്ത് ട്രാക്ടർ ഭക്തർക്കിടയിലേക്ക് പാഞ്ഞു കയറിയ സംഭവം പരക്കെ ഞെട്ടലായി . മലയാളിയടക്കം 9 പേർക്ക് ആണ് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരം. പരുക്കേറ്റവരെ കോട്ടയം, കോന്നി മെഡിക്കൽ കോളേജുകളിലും   പമ്പയിലെ ആശുപത്രിയിലുമായ് പ്രവേശിപ്പിച്ചു.


വൈകിട്ട് 6: 10 നായിരുന്നു അപകടം. ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുകയായിരുന്ന  ഭക്തർക്ക് മേൽ മാലിന്യം കയറ്റി വന്ന ട്രാക്ടർ നിയന്ത്രണം വിട്ടു പാഞ്ഞു കയറുകയായിരുന്നു. ഇടുക്കി സ്വദേശി 69 കാരനായ രാധാകൃഷ്ണൻ, തമിഴ്നാട് വില്ലുപുരം സ്വദേശികളായ 24 വയസുള്ള വീരമണി 41 കാരൻ ആനന്ദവേൽ,
ആന്ധ്രാ സ്വദേശികളായ വീരറെഢി,10വയസുള്ള ധ്രുവൻ റെഢി, നിധീഷ് റെഢി, 62 കാരി സുനിത, 64 വയസുകാരി ത്വൽസമ്മ എന്നിവർക്കാണ് പരുക്കേറ്റത്.

പരിക്കേറ്റവരെ  സന്നിധാനം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് അടിയന്തര വൈദ്യസഹായം നൽകി. ഗുരുതര പരുക്കേറ്റ രാധാകൃഷ്ണനെ കോട്ടയം മെഡിക്കൽ കോളേജിലേക്കും വീരമണിയെ കോന്നി മെഡിക്കൽ കോളജിലേക്കും മാറ്റി.


കനത്ത മഴയിൽ ട്രാക്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും സന്നിധാനം സ്പെഷ്യൽ ഓഫീസർ പി.ബാലകൃഷ്ണൻ


ട്രാക്ടർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ശാസ്താംകോട്ടയിൽ ഭരണം നിലനിർത്തി എൽഡിഎഫ്;നില മെച്ചപ്പെടുത്തി യുഡിഎഫ്


ശാസ്താംകോട്ട:ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തിയപ്പോൾ യുഡിഎഫ് 9 സീറ്റുകൾ കരസ്ഥമാക്കി നില മെച്ചപ്പെടുത്തി.21 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 12 സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു.ബിജെപിക്ക് അക്കൗണ്ട് തുറന്നില്ല.കഴിഞ്ഞ തവണ ഒരു സീറ്റ് ഉണ്ടായിരുന്ന ബിജെപിക്ക് ഒരിടത്തും രണ്ടാം സ്ഥാനം നേടാൻ പോലും കഴിഞ്ഞില്ല.ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും യുഡിഎഫ് സ്ഥാനാർത്ഥിയുമായ എം.വി താരാഭായി,ആറാം വാർഡ് സ്ഥാനാർത്ഥിയും എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ് പരിഗണനയിൽ ഉണ്ടായിരുന്നയാളുമായ കെ.കെ രവികുമാർ എന്നിവർ പരാജയപ്പെട്ടു.ഡിസിസി ജനറൽ സെക്രട്ടറി പി.നൂറുദ്ദീൻ കുട്ടിയും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ തുണ്ടിൽ നൗഷാദ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് പറമ്പിൽ എന്നിവർ യുഡിഎഫ് പാനലിൽ വിജയിച്ച പ്രമുഖരാണ്.7ാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ബിനോയിക്കാണ് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്(700).

കരുനാഗപ്പള്ളി നഗരസഭ പിടിച്ചു വാങ്ങി യു ഡി എഫ്

കരുനാഗപ്പള്ളി. നഗരസഭാ തെരഞ്ഞെടുപ്പിൽ Udf തരംഗം. NDA യും സജീവമായി. കഴിഞ്ഞ 10 വർഷക്കാലമായി Ldf ഭരിച്ച നഗരസഭയിലേക്കാണ് വ്യക്തമായ ലീഡ് നേടി udf കടന്നുവരുന്നത്. 

വോട്ടെണ്ണലിൽ Udf ന് 19 സീറ്റും Ldf ന് 12 സീറ്റും NDA ക്ക് 6 സീറ്റുമാണ് ലഭിച്ചത്.. കഴിഞ്ഞ തവണ U df – ന് 6 സീറ്റും NDA ക്ക്4 സീറ്റും ലഭിച്ച യിടത്താണ് ഇടത് മുന്നണിയെ തള്ളിU df ഉം NDA യും വളർച്ചാ നിരക്ക് കൂട്ടിയത്. നഗരസഭ ചെയർമാൻ സ്‌ഥാനത്തേക്ക് പട്ടികജാതി സംവരണം നിലനിൽക്കുന്നതിനാൽ നഗരസഭ ഒൻപതാം ഡി വിഷനിൽ നിന്ന് ജയിച്ച സോമരാജനാണ് ചെയർമാൻ സ്ഥാനത്തേക്ക് വരാൻ സാദ്ധ്യത..

പ്രചാരണത്തിനിടെ അപകടത്തിൽ ഗുരുതര പരിക്കേറ്റ തസ്നിക്ക് മിന്നും വിജയം

ശാസ്താംകോട്ട:പ്രചാരണത്തിനിടെ അപകടത്തിൽ ഗുരുതര പരിക്കേറ്റ തസ്നിക്ക് (30) മിന്നും വിജയം.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ പള്ളിശേരിക്കൽ തെക്ക് പതിനഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ തസ്നിക്ക് പരിക്കേറ്റത് ഡിസംബർ അഞ്ചിന് രാത്രി 10 ഓടെയാണ്.ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഷീജ രാധാകൃഷ്ണൻ സഞ്ചരിച്ച വാഹനത്തിൻ്റെ മുകൾഭാഗം സ്വീകരണ പര്യടനത്തിനിടെ പള്ളിശേരിക്കൽ വച്ച് മരത്തിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ തസ്നിയുടെ ഇടത്കൈയ്യിലെ ചൂണ്ടുവിരൽ അറ്റുതൂങ്ങി.ഉടൻ തന്നെ
കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. സ്ഥാനാർത്ഥിയായതിനാൽ അടുത്ത ദിവസം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി.അസഹ്യമായ വേദന കടിച്ചമർത്തിയാണ് വീണ്ടും പ്രചരണത്തിൽ സജീവമായത്.കടുത്ത മത്സരത്തിനൊടുവിൽ 384 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് തസ്നി വിജയക്കൊടി പാറിച്ചത്.

താമരക്കുമ്പിളല്ലോ….പോരുവഴിയിൽ  ബ്ലോക്ക് ഡിവിഷനും പഞ്ചായത്ത് വാർഡും പിടിച്ചെടുത്ത് ദമ്പതികൾ

കുന്നത്തൂർ: ഇടതു കോട്ടയായ മണ്ഡലത്തിൽ ഏവരേയും ഞെട്ടിച്ച് ബി ജെ പി സീറ്റിൽ ബ്ലോക്ക് സീറ്റു നേടി യുവാവ്. ഭാര്യ പഞ്ചായത്തിൽ ബി ജെ പി യുടെ വാർഡ് നിലനിർത്തി

ശാസ്താംകോട്ട
ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിലും പോരുവഴി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലും താമരയുടെ വിജയക്കൊടി പാറിച്ച് ദമ്പതികളായ നിഖിൽ മനോഹറും ഭാര്യ രേഷ്മയും.പോരുവഴി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ബി ജെ പിഅംഗമായിരുന്ന നിഖിൽ മനോഹർ ഇക്കുറി മലനട ഡിവിഷനിൽ മത്സരിച്ചപ്പോൾ ഭാര്യയെ തൻ്റെ വാർഡ് നിലനിർത്താനാണ് രംഗത്ത് ഇറക്കിയത്.നിഖിൽ എതിർ സ്ഥാനാർത്ഥി യുഡിഎഫിലെ നിധിനെതിരെ 1102
വോട്ടിൻ്റെയും ഭാര്യ രേഷ്മ 367 വോട്ടിൻ്റെയും ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി എ, ബി എഡ് നേടിയ ആളാണ് പാരലൽ കോളജ് അധ്യാപകനായ നിഖിൽ, ബി എസ് സി ബി എഡ് കാരിയാണ് രേഷ്മ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയിട്ടുളളൂ.

പോരുവഴിയിൽ യുഡിഎഫിനെ പരാജയപ്പെടുത്തി എൽഡിഎഫ് ഭരണം പിടിച്ചെടുത്തു

ശാസ്താംകോട്ട:പോരുവഴി ഗ്രാമപഞ്ചായത്തിൽ യുഡിഎഫിനെ പരാജയപ്പെടുത്തി എൽഡിഎഫ് ഭരണം പിടിച്ചെടുത്തു.19 വാർഡുകളാണ് ഇവിടെയുള്ളത്.8 സീറ്റുകൾ  എൽഡിഎഫ് പിടിച്ചെടുത്തു.4 സീറ്റുകളിൽ യുഡിഎഫും 4 സീറ്റുകളിൽ ബിജെപിയും 3 സീറ്റുകളിൽ എസ്ഡിപിഐയും വിജയിച്ചു.നാല് തവണയായി പരാജയം അറിയാതെ വിജയിച്ചു വന്ന ഡിസിസി ജനറൽ സെക്രട്ടറി പി.കെ രവിയുടെ അപ്രതീക്ഷിത പരാജയം യുഡിഎഫിന് കനത്ത ആഘാതമായി.

.

തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവർത്തകൻ മരിച്ചു

മലപ്പുറം. പെരിയമ്പലം സ്വദേശി ഇർഷാദ് ആണ് മരിച്ചത്.
27 വയസ് ആയിരുന്നു.

ചെറുകാവ് പഞ്ചായത്ത് ഒൻപതാം വാർഡ്‌ പെരിയമ്പലത്തെ udf വിജയാഘോഷത്തിനിടെ ആണ് സംഭവം.

സ്‌കൂട്ടറിന് മുന്നിൽ വെച്ച പടക്കം മാറ്റാളുകൾക്ക് വിതരണം ചെയ്തു പോവുകയായിരുന്നു ഇർഷാദ്.

അതിനിടയിൽ സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കത്തിൽ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലെ പടക്കത്തിലേക്ക് തെറിച്ചു വീണു.
പടക്കം ഒന്നാകെ പൊട്ടിയാണ് മരണം.