Home Blog Page 1165

ഫോട്ടോ ജേർണലിസ്റ്റ് എൻ പി ജയൻ വീടിനുള്ളിൽ മരിച്ച നിലയിൽ

വയനാട് . പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നെന്മേനിക്കുന്ന് നിരവത്ത് എൻ .പി ജയൻ (57) വീടിനുള്ളിൽ മരിച്ച നിലയിൽ. മാധ്യമം, ഇന്ത്യൻ എക്സ്പ്രസ് പത്രങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായിരുന്നു. വയനാട്ടിൽ നൂൽപ്പുഴക്കടുത്ത ഞണ്ടൻകൊല്ലിയിൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ആദിവാസി കോളനിയിലെ പട്ടിണി മരണത്തിൽ എൻ.പി.ജയനെടുത്ത ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. സുൽത്താൻ ബത്തേരി ചുങ്കത്ത് വിബ്ജിയോർ എന്ന പേരിൽ സ്റ്റുഡിയോ നടത്തിയിരുന്നു. ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് രാജിവെച്ച് ബംഗളൂരുവിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു.

മുക്കുപണ്ടം പണയം വച്ച് 69 ലക്ഷം തട്ടി

തിരുവനന്തപുരം നെടുമങ്ങാട് മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടിയെടുത്തു

വാളിക്കോട്ടെ  ഫൈനാൻസ് സ്ഥാപനത്തിൽ ആണ് തട്ടിപ്പ്തട്ടിപ്പ് നടത്തിയ രണ്ട് പേർ പൊലീസിന്റെ പിടിയിൽചുള്ളിമാനൂർ സ്വദേശി അജ്മൽ,ചല്ലിമുക്ക് സ്വദേശിനി അൻസീന എന്നിവരാണ് പിടിയിലായത്

പല ദിവസങ്ങളിലായി 129 വ്യാജ സ്വർണ വളകളാണ് പണയം വച്ചത്

വളകളുടെ മുകളിൽ സ്വർണം പൂശിയായിരുന്നു തട്ടിപ്പ്

‘കളങ്കാവല്‍’ ഒടിടി റിലീസ് തീയതി പുറത്ത്

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയ്ക്കൊപ്പം വിനായകനും തകർത്തഭിനയിച്ച ചിത്രമാണ് കളങ്കാവൽ. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 16 മുതൽ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മമ്മൂട്ടി വില്ലനായി എത്തുന്നു എന്നതുള്‍പ്പെടെയുള്ള പല ഘടകങ്ങളാല്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. രജിഷ വിജയൻ, ​ഗായത്രി അരുൺ എന്നിവരുൾപ്പെടെ നിരവധി നായികമാരാണ് ചിത്രത്തിൽ അണിനിരന്നത്

ഇൻസ്റ്റഗ്രാമിൽ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ വില്‍പ്പനക്കുവച്ചിരിക്കുന്നു

  • ഇൻസ്റ്റഗ്രാമിൽ സുരക്ഷാവീഴ്ച.1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്
  • മാൽവെയർ ബൈറ്റ്സ് ആണ് വീഴ്ച പുറത്തുവിട്ടത്
  • ലൊക്കേഷൻ , ഫോൺ നമ്പർ ,ഇ -മെയിൽ അഡ്രസ് എന്നിവ അടക്കമാണ് ചോർന്നത്
  • വിവരങ്ങൾ ഡാർക് വെബ്ബിൽ വിൽപ്പനയ്ക്ക്

ജനനായകന്റെ പോരാട്ടം സുപ്രീം കോടതിയിലേക്ക്

ചെന്നൈ.സെൻസർബോർഡ് സർട്ടിഫിക്കറ്റിനായുള്ള വിജയ് ചിത്രം ജനനായകന്റെ പോരാട്ടം സുപ്രീം കോടതിയിലേക്ക്.ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയ്ക്കെതിരെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.സെൻസർ ബോർഡ് നടപടിയ്ക്കെതിരെ കമൽഹാസൻ എംപി രംഗത്തെത്തി.


സർട്ടിഫിക്കറ്റ് നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗീൾ ബെഞ്ച് വിധി, ഇന്നലെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. കേസ് 21 ന് പരിഗണിയ്ക്കാനായി മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്. അപ്പീൽ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു.
ഈ മാസം ഒൻപതിന് റിലീസ് ചെയ്യേണ്ട ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡ് തയ്യാറായിരുന്നില്ല. മാത്രമല്ല, ചിത്രം ഒൻപതംഗ റിവൈസിങ് കമ്മിറ്റിയ്ക്ക് വിടുകയും ചെയ്തിരുന്നു. ഇതോടെയാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സന്പാദിച്ചത്. എന്നാൽ, മറുപടി നൽകാൻ സമയം അനുവദിച്ചില്ലെന്ന സെൻസർ ബോർഡിന്റെ വാദം അംഗീകരിച്ച്, സിംഗിൾ ബെഞ്ച് വിധി, ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.
അതിനിടെ, സെൻസർ ബോർഡ് നടപടിയ്ക്കെതിരെ നടനും എംപിയുമായ കമൽഹാസൻ രംഗത്തെത്തി. സർട്ടിഫിക്കേഷൻ നടപടികളിൽ സമൂലമായ മാറ്റം വേണം. സർട്ടിഫിക്കേഷന് കൃത്യമായ സമയപരിധി നിശ്ചയിക്കണം. റിവ്യൂ സുതാര്യമായിരിക്കണം. മാറ്റങ്ങൾക്കായി ഒരുമിച്ച് ശബ്ദമുയർത്തേണ്ട സമയമാണെന്നും കമൽഹാസൻ പ്രസ്‌താവനയിൽ പറഞ്ഞു.

മയക്കുമരുന്ന് ഉല്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും എതിരെ കർശന നടപടി,നാർക്കോ-കോർഡിനേഷൻ സെന്‍റര്‍ ഉന്നതതല യോഗത്തില്‍ അമിത് ഷാ

ഡെല്‍ഹി .മയക്കുമരുന്നിന് എതിരെ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ.മാർച്ച് 31 മുതൽ 3 വർഷത്തേക്ക് ക്യാമ്പയിൻ നടത്താനാണ് ലക്ഷ്യമിടുന്നത്.നാർക്കോ-കോർഡിനേഷൻ സെന്ററിന്റെ ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്. മയക്കുമരുന്ന് ഉല്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കണം.മയക്കുമരുന്ന് ശൃംഖലയ്ക്ക് എതിരായ അന്വേഷണങ്ങൾ താഴെ തട്ടു മുതൽ മുകളിലേക്കും തിരിച്ചും നടത്തണം.മാർച്ച് 31-നകം എല്ലാ വകുപ്പുകളും ഒരു റോഡ്മാപ്പ് തയ്യാറാക്കണമെന്നും നിർദ്ദേശം.2014 മുതൽ 2025 വരെ 1.71 ലക്ഷം കോടി രൂപയുടെ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തിട്ടുള്ളത് എന്നും അമിത് ഷാ അറിയിച്ചു

രണ്ടിടങ്ങളിൽ നിന്നായി 50 കിലോയോളം കഞ്ചാവ് പിടികൂടി

തിരുവനന്തപുരം. ജില്ലയില്‍ രണ്ടിടങ്ങളിൽ നിന്നായി 50 കിലോയോളം കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയോടെയാണ് വിഴിഞ്ഞം വണ്ടിത്തടത്ത് നിന്ന് ഡാൻസാഫ് സംഘം നാലരക്കിലോ കഞ്ചാവ് പിടികൂടിയത്. വട്ടിയൂർക്കാവ് സ്വദേശി ബിജു ,തക്കല സ്വദേശി മുജീബ് എന്നിവർ ചേർന്ന് കാറിൽ കടത്താൻ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഒപ്പമുള്ള മറ്റൊരു സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തവെയാണ് 40 കിലോ കഞ്ചാവുമായി പരുത്തിക്കുഴിയിൽ വച്ച് രണ്ടാം സംഘത്തെയും കസ്റ്റഡിയിൽ എടുക്കുന്നത്. കാറിൽ സൂക്ഷിച്ചിരുന്ന നിലയിൽ തന്നെയായിരുന്നു കഞ്ചാവ്. പൂജപ്പുര സ്വദേശി പ്രത്യുഷ്,. കരിമഠം കോളനി സ്വദേശി അസറുദ്ദീൻ എന്നിവരായിരുന്നു രണ്ടാം സംഘത്തിൽ ഉണ്ടായിരുന്നത്.

ഒറീസ,തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് ചെറുകിട കച്ചവടത്തിനായി തിരുവനന്തപുരത്തേക്ക് എത്തിച്ചതാണ് കഞ്ചാവ്. നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു.രഹസ്യവിവരത്തെ തുടർന്നായിരുന്നു ഡാൻസാഫ് സംഘത്തിന്റെ നീക്കം. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്. മുണ്ടിക്കൽത്താഴം കാസ ഹോട്ടലിനു സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി സതീഷ് കുമാർ(52), കൂടെ ഉണ്ടായിരുന്ന ഉത്തരപ്രദേശ് സ്വദേശി ശിവശങ്കർ എന്നിവരാണ് മരണപ്പെട്ടത്.ഗുരുതര പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല

കൊല്ലം ജില്ലാ ആശുപത്രിയിലെ വെയിറ്റിംഗ് റൂമില്‍ നിന്നും യുവതിയുടെ ബാഗ് മോഷ്ടിച്ച പ്രതി അറസ്റ്റില്‍

കൊല്ലം: ജില്ലാ ആശുപത്രിയിലെ വെയിറ്റിംഗ് റൂമില്‍ നിന്നും യുവതിയുടെ പണം അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി അറസ്റ്റിലായി. ആലപ്പുഴ വാരണം, മുക്കത്ത്, ജോര്‍ജജ് വര്‍ഗ്ഗീസ്(41) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി 10.30യോടെ കൊല്ലം ജില്ലാ ആശുപത്രിലെ അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയുടെ ബാഗാണ് വെയിറ്റിംഗ് റൂമില്‍ നിന്നും പ്രതി മോഷ്ടിച്ചെടുത്തത്. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ഈസ്റ്റ് പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ചേര്‍ത്തല, മാരാരിക്കുളം പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ സമാനമായ 3 കേസുകള്‍ നിലവിലുണ്ട്. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിയാസ്, ഷൈജു, സിപിഓമാരായ ജ്യോതിഷ്, അജയകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രസിഡന്റ്‌സ് ട്രോഫിയില്‍ മുത്തമിട്ട് നിരണം ചുണ്ടന്‍

കൊല്ലം: അഷ്ടമുടിക്കായലില്‍ ആവേശത്തിന്റെ ഓളം സൃഷ്ടിച്ചുകൊണ്ട് പ്രസിഡന്റ്‌സ് ട്രോഫിയില്‍ മുത്തമിട്ട് നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍. കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ രണ്ടാമതെത്തി. അതിവാശിയേറിയ ഫൈനല്‍ മത്സരത്തില്‍ 3 മിനിട്ട് 36 സെക്കന്റ് 54 മൈക്രോസെക്കന്റ് സമയത്തിലായിരുന്നു നിരണത്തിന്റെ ഫിനിഷിങ്.
സിബിഎല്ലിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനം 15 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിന് ബോണസ് ഇനത്തില്‍ 75,000 രൂപയും മത്സരവിജയത്തിനു 25,000 രൂപയുമാണ് സമ്മാനം. ഇരുട്ടുകുത്തി ബി ഗ്രേഡിന് ബോണസിനത്തില്‍ 50,000 രൂപയും മത്സരവിജയത്തിനു 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയുമാണ്. തെക്കനോടി വനിതാ വിഭാഗത്തിന് 60,000 രൂപയും മത്സരവിജയത്തിനു ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും ലഭിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോര്‍പറേഷന്‍ മേയര്‍ എ.കെ.ഹഫീസ് പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.