കൊച്ചി.സിസ്റ്റര്‍ ലൂസി കളപ്പുര ഇനി അഭിഭാഷക. ഇന്ന് ഹൈകോടതിയിൽ എൻറോൾ ചെയ്തു. കന്യാസ്ത്രീക്കെതിരായ അതിക്രമത്തിൽ ബിഷപ്പിനെതിരെ സംസാരിച്ചതിന് പിന്നാലെ സിസ്റ്റർ സഭയിൽ നിന്ന് കടുത്ത എതിർപ്പുകൾ നേരിട്ടിരുന്നു. സഭ തനിക്കെതിരെ എടുത്ത അന്യായങ്ങളും കേസുകളുമാണ്
അഭിഭാഷക ആകാൻ പ്രേരിപ്പിച്ചത്. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം നിൽക്കുകയാണ്. സിസ്റ്റർ റാണിറ്റിനൊപ്പം നീതി ലഭിക്കുന്നതുവരെ കൂടെ ഉണ്ടാകും എന്നും അഡ്വക്കേറ്റ് സിസ്റ്റർ ലുസി കളപ്പുര പറഞ്ഞു.
സിസ്റ്റര്‍ ലൂസി കളപ്പുര ഇനി അഭിഭാഷക
സ്വപ്നജോലി സ്വന്തമാക്കാം; തലസ്ഥാന നഗരിയിൽ വരുന്നൂ വമ്പൻ ജോബ് ഫെയർ! നിരവധി ഒഴിവുകൾ, അവസരം 4 ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികൾക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല ‘നിയുക്തി മെഗാ തൊഴിൽ മേള 2025-26’ പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി 31ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിംഗ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും.
എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി നിരവധി ഒഴിവുകളുണ്ട്. https://privatejobs.employment.kerala.gov.in വഴി തൊഴിൽദായകർക്കും, ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ), 9496443878 (പത്തനംതിട്ട).
കരളിന്റെ ആരോഗ്യത്തിനായി കുടിക്കേണ്ട അഞ്ച് പാനീയങ്ങൾ
കരൾ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറല്‍ അണുബാധകള്‍ തുടങ്ങിയ ഘടകങ്ങള്‍ കരള്‍ രോഗങ്ങളുടെ വര്‍ധനവിന് കാരണമാകുന്നു.
ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.
കരളിന്റെ ആരോഗ്യത്തിനായി കുടിക്കേണ്ട അഞ്ച് പാനീയങ്ങൾ
ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒരു അവശ്യ അവയവമാണ് കരള്‍. കരളിന്റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
നെല്ലിക്ക ജ്യൂസ് വിവിധ കരൾ രോഗങ്ങളെ അകറ്റി നിർത്തുന്നു
നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകൾ കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും വീക്കം നിയന്ത്രിക്കാനും കേടായ കരൾ കോശങ്ങളെ നന്നാക്കാനും സഹായിക്കുന്നു. കരൾ എൻസൈമുകളിലെ പുരോഗതിയും ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് ഫാറ്റി ലിവർ രോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം, കൊഴുപ്പ് അടിഞ്ഞുകൂടൽ (ഹെപ്പാറ്റിക് സ്റ്റീറ്റോസിസ്) എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റൈൻ എന്നിവ സംയുക്തം ബീറ്റ്റൂട്ട് ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവർ രോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു.
മഞ്ഞളിലെ സംയുക്തമായ കുർക്കുമിൻ കരളിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.
മഞ്ഞളിലെ സംയുക്തമായ കുർക്കുമിൻ കരളിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. കൊഴുപ്പും വീക്കവും കുറയ്ക്കുന്നതിലൂടെ ഫാറ്റി ലിവർ ഡിസീസ് (NAFLD) പോലുള്ള പ്രശ്‌നങ്ങൾക്ക് ഇത് സഹായകമാകും. ദിവസവും രാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് കരൾ രോഗങ്ങൾ തടയാൻ ഫലപ്രദമാണ്.
നാരങ്ങ വെള്ളത്തിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
നാരങ്ങ വെള്ളത്തിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാരണം അവ ആന്റിഓക്‌സിഡന്റുകൾ, ആന്റി – ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ നൽകുന്നു. കൂടാതെ കൊഴുപ്പ് അടിഞ്ഞുകൂടലും വീക്കവും കുറയ്ക്കാൻ സഹായകമാണ്.
കരിക്കിൻ വെള്ളം കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
കരിക്കിൻ വെള്ളം കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാരണം ഇത് ജലാംശവും ഇലക്ട്രോലൈറ്റുകൾ നൽകുന്നു. കരൾ തകരാറുകളിൽ നിന്ന് സംരക്ഷിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്.
കൊല്ലത്ത് പുല്ലിന് തീ ഇടുന്നതിനിടെ തീ പടര്‍ന്ന് 53 കാരന്‍ മരിച്ചു
മുഖത്തല: കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴിയില്‍ മധ്യവയസ്‌കന്‍ വെന്തുമരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേല്‍ശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെയാണ് അപകടം. തീ അണയ്ക്കാനുള്ള സഹായത്തിനായി ഷാന്‍ അഗ്‌നിരക്ഷാ സേനയെ ബന്ധപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇയാളുടെ ദേഹത്തേക്കും തീ പടരുകയായിരുന്നു.
കാവനാട് സ്ഥിരതാമസമായ ഷാന് കല്ലുവെട്ടാംകുഴിയില്‍ വാടകവീടുണ്ട്. ഈ വീടും പരിസരവും വൃത്തിയാക്കാനാണ് ഇയാള്‍ എത്തിയത്. ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീ പറമ്പിലേക്കും പടരുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതോടെ ഇയാള്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.
എന്നാല്‍, പുകയും ചൂടുമേറ്റ് ഷാന്‍ കുഴഞ്ഞുവീഴുകയും പിന്നാലെ ശരീരത്തിലേക്ക് തീ പടര്‍ന്ന് മരിക്കുകയുമായിരുന്നു എന്നാണ് വിവരം. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഷാന്‍. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കൊട്ടിയം പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
മലയാള ഭാഷ ബില്ലിൽ സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; ‘ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്’
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മലയാളം ആരെയും അടിച്ചേൽപ്പിക്കുന്നില്ലെന്നും ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കന്നട, തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ഭാഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേരളം ചെയ്യില്ലെന്നും എല്ലാവർക്കും ജോലി ചെയ്യാൻ പറ്റുന്ന സംസ്ഥാനമാണ് കേരളമെന്നുമാണ് ഭാഷാ ബില്ലിൽ ധനമന്ത്രി കെഎൻ ബാലഗോപാലും പ്രതികരിച്ചത്. ഒരു സംസ്ഥാനത്തിനും അത്തരം വികാരം ഉണ്ടാവേണ്ട കാര്യമില്ലെന്നും കേരളത്തിന് അത്തരം ഒരു സമീപനമില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. അതേസമയം, മലയാള ഭാഷ ബില്ലുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക കൂടി പരിഗണിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
കേരള സര്‍ക്കാരിന്‍റെ മലയാള ഭാഷ ബില്ലിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതിനുപിന്നാലെയണ് മുഖ്യമന്ത്രിയുടെ മറുപടി. മലയാള ഭാഷാ ബിൽ 2025 എന്ന പേരിൽ സ്കൂൾ തലം മുതൽ ഭരണഭാഷ വരെ മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ ചൊല്ലിയാണ് കേരളവും കർണാടകവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ബിൽ കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കർണാടകത്തിന്‍റെ വാദം. ഇന്നലെ ട്വീറ്റിലൂടെ കേരളത്തെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നാലെ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.
ബില്ലുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ നിയമപരമായി നേരിടുമെന്നാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. അതേസമയം കർണാടകത്തിന്‍റെ എതിർപ്പിനെ രാഷ്ട്രീയപ്രേരിതം എന്ന ആരോപണം ഉയർത്തി ചെറുക്കുകയാണ് കേരളം. സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രിമാരായ എം.ബി.രാജേഷും പി.രാജീവും രംഗത്തെത്തി. മലയാളം അടിച്ചേൽപ്പിക്കുന്നില്ലെന്നും യെലഹങ്ക കുടിയേറ്റത്തിൽ കേരളം ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കർണാടകം തീർക്കുന്നതെന്നും മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. ബില്ലിന്‍റെ പരിധിയിൽ നിന്ന് കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ സ്കൂളുകളെ ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ ബിൽ ജനാധിപത്യ വിരുദ്ധമാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. ബില്ലിനെ എതിർത്തും അനുകൂലിച്ചും വാദമുഖങ്ങൾ ഉയരുമ്പോൾ ബില്ലിൽ ഗവർണർ രാജേന്ദ്ര അർലേക്കർ എടുക്കുന്ന നിലപാടാകും നിർണായകമാകുക.
ഗവർണറുടെ ചായസൽക്കാരത്തിൽ ആർ ശ്രീലേഖയില്ല; ചുവപ്പണിഞ്ഞ് ഇടത് കൗൺസിലർമാർ, ഷാൾ അണിയിച്ച് രാജേന്ദ്ര അർലേക്കർ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് ചായ സൽക്കാരം ഒരുക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. ലോക് ഭവനിൽ വൈകുന്നേരം നാലുമണിയോടെയാണ് വിരുന്ന് ആരംഭിച്ചത്. ചുവപ്പ് വേഷത്തിലാണ് ഇടത് അംഗങ്ങൾ വിരുന്നിന് എത്തിയത്. കൗൺസിലർമാരെ ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്.
അതേസമയം, ശാസ്തമംഗലം കൗൺസിലറായ ആർ. ശ്രീലേഖ വിരുന്നിൽ പങ്കെടുക്കുന്നില്ല. ബിജെപി അധികാരത്തിലെത്തിയപ്പോൾ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ആർ ശ്രീലേഖ കടുത്ത അതൃപ്തിയിലായിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാരേയും ഗവർണർ ക്ഷണിച്ചിട്ടുണ്ട്. കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഗവർണറുടെ ക്ഷണം ഉണ്ടായത്. എന്നാൽ ഇടത്, യുഡിഎഫ് കൗൺസിലർമാർ പങ്കെടുക്കുന്ന കാര്യത്തിൽ വ്യക്തവന്നിരുന്നില്ല. എന്നാൽ വിരുന്നിന് ചുവപ്പ് ധരിച്ച് ഇടതു കൗൺസിലർമാർ എത്തിയെന്നതാണ് കൗതുകം. 29 എൽഡിഎഫ് കൗൺസിലർമാരും 19 യുഡിഎഫ് കൗൺസിലർമാരും ഒരു സ്വതന്ത്രനുമാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്.
അയോധ്യ രാമക്ഷേത്രത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമം; കശ്മീർ സ്വദേശി കസ്റ്റഡിയിൽ, ഇന്‍റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കശ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച നടന്ന സംഭവത്തെത്തുടർന്ന് അതീവ സുരക്ഷാ മേഖലയായ ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് (55) എന്നയാളാണ് പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഇയാൾ ‘സീതാ രസോയ്’ ഭാഗത്ത് ഇരുന്നുകൊണ്ട് നിസ്കരിക്കാൻ ഒരുങ്ങിയെന്നാണ് ആരോപണങ്ങൾ
ഇയാളുടെ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും ഇയാളെ തടയുകയും ചെയ്തു. തുടർന്ന് ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി പ്രാദേശിക പൊലീസിന് കൈമാറി. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ ഇയാൾ മുദ്രാവാക്യം വിളിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അധികൃതർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇയാളുടെ അയോധ്യ സന്ദർശനത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് ഇന്‍റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു. താൻ അജ്മീറിലേക്ക് പോകുകയായിരുന്നുവെന്നാണ് ഇയാൾ പ്രാഥമികമായി മൊഴി നൽകിയിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്നും കശുവണ്ടിയും ഉണക്കമുന്തിരിയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മകരസംക്രാന്തി ആഘോഷങ്ങളും രാമക്ഷേത്ര പ്രതിഷ്ഠയുടെ രണ്ടാം വാർഷികവും (ജനുവരി 22) അടുത്തിരിക്കെ നടന്ന ഈ സംഭവം ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. സംഭവത്തെത്തുടർന്ന് ക്ഷേത്ര പരിസരത്തെ സുരക്ഷാ ക്രമീകരണങ്ങൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വീണ്ടും വിലയിരുത്തി. അയോധ്യ ഭരണകൂടമോ രാമക്ഷേത്ര ട്രസ്റ്റോ സംഭവത്തിൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
രണ്ട് കോടിയുടെ ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി
ഹൈദരബാദ്: രണ്ട് കോടിയുടെ ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് ക്രൂരത നടന്നത്. മക്ലൂര്‍ മണ്ഡലത്തിലെ ബോര്‍ഗാം ഗ്രാമത്തില്‍ താമസിക്കുന്ന രമേഷാണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെയും കാമുകനായ ദിലീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
13 വര്‍ഷം മുന്‍പാണ് രമേഷും സൗമ്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. ദമ്പതികള്‍ നിസാമാബാദ് ജില്ലയിലാണ് താമസിച്ചിരുന്നത്. രമേശ് ഒരു സ്വകാര്യ ഫിനാന്‍സ് കമ്പനിയിലും സൗമ്യ സ്വകാര്യ സ്‌കൂളിലുമാണ് ജോലി ചെയ്തിരുന്നത്. ഇതേ സ് കൂളില്‍ ജോലി ചെയ്യുന്ന ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനാണ് അറസ്റ്റിലായ ദിലീപ്. സൗമ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടായിരുന്നതായ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
അതിനിടെ രമേശും സൗമ്യയും തമ്മില്‍ ചെറിയ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പ്രതികള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് വാടക കൊലയാളിയെ കണ്ടെത്തുകയും അഡ്വാന്‍സ് തുകയായ 35,000 കൈമാറുകയും ചെയ്തു. സൗമ്യ തന്റെ ആഭരണം പണംവെച്ചാണ് അഡ്വാന്‍സ് തുക കണ്ടെത്തിയത്.
2025 ഓഗസ്റ്റില്‍, രമേശിന്റെ ബൈക്കില്‍ കാര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ വാടക കൊലയാളികള്‍ ശ്രമം നടത്തി. എന്നാല്‍ അന്ന് ശ്രമം പരാജയപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് രാത്രി അത്താഴത്തിന് ശേഷം സൗമ്യ പത്ത് ഉറക്കഗുളികകള്‍ വെള്ളത്തില് കലക്കി രമേശിന് കൊടുത്തു. രമേശ് ഗാഢനിദ്രയിലായതോടെ സൗമ്യ കാമുകനെയും വാടക കൊലയാളികളെയും വിട്ടിലേക്ക് വിളിച്ചു വരുത്തി. രമേശിനെ തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ ഹൃദയാഘാതം മൂലം രമേശ് മരിച്ചെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച് സംസ്‌കാരം നടത്തുകയും ചെയ്തു.
ഇസ്രായേല്‍ താമസിക്കുന്ന രമേശിന്റെ സഹോദരന് തോന്നിയ സംശയമാണ് സൗമ്യയെയും കാമുകനെയും കുടുക്കിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. രമേശ് 2 കോടിയിലധികം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സൗമ്യ വെളിപ്പെടുത്തി. ഇന്‍ഷുറന്‍സ് തുക കൊണ്ട് കാമുകനുമായി പുതിയ ജീവിതം ആരംഭിക്കാനാണ് യുവതി പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഭര്‍ത്താവുമായി വഴക്കിട്ടു…. പത്തുമാസം പ്രായമുള്ള മകനെ വിഷം കൊടുത്തുകൊന്നശേഷം ഇരുപത്തേഴുകാരി ജീവനൊടുക്കി
ഭര്‍ത്താവുമായി വഴക്കിട്ടതിനുപിന്നാലെ പത്തുമാസം പ്രായമുള്ള മകനെ വിഷം കൊടുത്തുകൊന്നശേഷം ഇരുപത്തേഴുകാരി ജീവനൊടുക്കി. ഹൈദരാബാദിലെ മീര്‍പേട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയുടെ ഭാര്യ സുഷമയും മകന്‍ യശ്വര്‍ദ്ധന്‍ റെഡ്ഡിയുമാണ് മരിച്ചത്.
മകളും ചെറുമകനും മരിച്ച് കിടക്കുന്നത് നേരില്‍ക്കണ്ട സുഷമയുടെ അമ്മ ലളിതയും ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലാണ്. നാലുവര്‍ഷം മുമ്പാണ് സുഷമ വിവാഹിതയായത്. കഴിഞ്ഞ കുറച്ചുകാലമായി ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.




































