Home Blog Page 1098

കളിയങ്കണം – പ്രീപ്രൈമറി ദ്വിദിനപരിശീലന പരിപാടി


ശാസ്താം കോട്ട.  ബി.ആർ.സി യിൽ കളിയങ്കണം – പ്രീപ്രൈമറി ദ്വിദിനപരിശീലന പരിപാടി സംഘടിപ്പിച്ചു.

കിഡ്സ് അത്‌ലറ്റിക്സ് പദ്ധതി പ്രകാരം സമഗ്രശിക്ഷാ കേരളം ശാസ്താം കോട്ട ബി.ആർ.സി , പ്രീ പ്രൈമറി സ്കൂളുകളിൽ വിതരണം ചെയ്ത കായിക ഉപകരണങ്ങളുടെ  പ്രായോഗികത  കൃത്യമാക്കുന്നതിനാണ് പ്രീപ്രൈമറി ഒന്ന് രണ്ട് ക്ലാസ്സു കളിലെ  അധ്യാപകർക്കായി ഈ പരിശീലനം സംഘടിപ്പിച്ചത് . ആരോഗ്യ- കായിക വിദ്യാഭ്യാസ ത്തിൻ്റെയും ചലന നൈപുണികളുടെയും ബാലപാഠങ്ങൾ പ്രൈമറി തലത്തിൽ തന്നെ കുട്ടികൾ  ആർജ്ജിക്കുവാൻ  ഈ പരിശീലന പരിപാടി ലക്ഷ്യമാക്കുന്നു.

ഇതിനോടനുബന്ധിച്ച ഉദ്ഘാടന യോഗത്തിൽ  ഗ്രാമപഞ്ചായത്ത് അംഗം ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു .

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശരത്ത് S P യോഗം ഉദ്ഘാടനം ചെയ്തു. ബിപിസി റോഷൻ നായർ, അധ്യാപക പരിശീലകരായ ജി പ്രദീപ്കുമാർ, ബുഷ്റ റിസോഴ്സ് അധ്യാപകർ വേണുഗോപാലപിള്ള, ബിന്ദു കല എന്നിവർ യോഗത്തിൽ സംസാരിച്ചു

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും… സഞ്ജു ടീമില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ടി20 പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം. അക്ഷര്‍ പട്ടേലും ഇഷാന്‍ കിഷനും ഇന്ത്യന്‍ ഇലവനില്‍ തിരിച്ചെത്തി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. 3-1നാണ് നിലവില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നത്. നാലാം പോരാട്ടം ജയിച്ച് കിവികള്‍ നിരാശ മാറ്റിയാണ് ഇറങ്ങുന്നത്. അവസാന മത്സരം ജയിച്ച് ടി20 ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഇറങ്ങുകയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
ലോകകപ്പിനു മുന്‍പ് ഫോം വീണ്ടെടുക്കാന്‍ മലയാളി താരം സഞ്ജു സാംസണു കിട്ടുന്ന അവസാന അവസരമാണിത്. സഞ്ജു സ്വന്തം നാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നുവെന്ന സവിശേഷതയുമുണ്ട്. മത്സരത്തിന്റെ ടിക്കറ്റ് ഒറ്റദിവസംകൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു.

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ജില്ലാതല മത്സരം ഫെബ്രുവരി അഞ്ചിന്

കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയ വിജ്ഞാനയാത്ര ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ജില്ലാതല മത്സരം ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതല്‍ ഫാത്തിമ മാതാ നാഷനല്‍ കോളജില്‍. എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാല, കോളജ് വിദ്യാര്‍ഥികള്‍ക്കുമായുള്ള മത്സരങ്ങളാണിവ.
സ്‌കൂള്‍തല രജിസ്ട്രേഷന്‍ രാവിലെ ഒമ്പത് മുതലും കോളജ്തലത്തിലേത് ഉച്ചയ്ക്ക് 1.15 മുതലും തുടങ്ങും.
ജില്ലയിലെ വിജയികള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. സംസ്ഥാനതലത്തിലെ സ്‌കൂള്‍തല മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും.
ഫൈനലില്‍ കോളജ്തല വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും, മെമന്റോ, പ്രശസ്തിപത്രം എന്നിവയും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാതല മത്സരവിജയികള്‍ക്ക് മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവയും ലഭിക്കും. ശരിയുത്തരങ്ങള്‍ക്ക് കാണികള്‍ക്കും സമ്മാനമുണ്ട്.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്നാണ് സംഘാടനം.

ഗതാഗതനിരോധനം

കലഞ്ഞൂര്‍-പാടം റോഡില്‍ മാങ്കോട് മുതല്‍ ചിതല്‍വെട്ടി വരെയുള്ള ഭാഗത്തെ ടാറിംഗ് പ്രവര്‍ത്തികള്‍  നടത്തേണ്ടതിനാല്‍  ഫെബ്രുവരി രണ്ട് മുതല്‍  ആറ് വരെ   ഗതാഗതനിരോധനം ഏര്‍പ്പെടുത്തും. മാങ്കോട് – പാടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വട്ടക്കാവ് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞു രാജഗിരി റോഡ് വഴിയും, പാടത്തുനിന്നു കലഞ്ഞൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചിതല്‍വെട്ടിയില്‍ നിന്നും രാജഗിരി റോഡ് – വട്ടക്കാവ് വഴി തിരിഞ്ഞുപോകണമെന്ന് കെആര്‍എഫ്ബി -പിഎംയു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍: 0469 2967300.

ജില്ലാ കേരളോത്സവത്തിന് തുടക്കം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് തിരിതെളിഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ആര്‍.ലതാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. യുവതിയുവാക്കളിലെ കലാകായിക കഴിവുകള്‍ പരിപോഷിപ്പിക്കാനും വളര്‍ത്താനും കേരളോത്സവം സഹായകരമാകുമെന്ന് പറഞ്ഞു.
ജില്ലാപഞ്ചായത്ത് ജയന്‍ സ്മാരക ഹാള്‍, ക്യു.എ.സി ഗ്രൗണ്ട്, ആശ്രാമം മൈതാനം, കല്ലുവാതുക്കല്‍ കബഡി ഇന്‍സ്റ്റിറ്റ്യൂട്ട്, ടോറസ് സ്‌പോര്‍ട്‌സ് അക്കാദമി, വടക്കേവിള എസ്.എന്‍ പബ്ലിക് സ്‌കൂള്‍, സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവിടങ്ങളിലായാണ് കലാകായിക മത്സരങ്ങള്‍. വിവിധ ഇനങ്ങളിലായി 1640 മത്സരാര്‍ഥികള്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്‍.അരുണ്‍ബാബു അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ബി.ജയന്തി, എസ്.സെല്‍വി, ടി. അജയന്‍, ജി.സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.സുമലാല്‍, നജീബ് മണ്ണേല്‍, ദിലീപ് കുമാര്‍, വരുണ്‍ ആലപ്പാട്, ദീപാ ചന്ദ്രന്‍, എ. റമീസ്, കെ. കലാദേവി, ഡോ.മീര, വിഷ്ണു ഭഗത്, സൂസന്‍ തങ്കച്ചന്‍, സരോജാ ദേവി, റീന ഷാജഹാന്‍, സന്തോഷ് മതിര, പി ആര്‍ സന്തോഷ്, കെ എസ് ഷിജു കുമാര്‍, ഫൈസല്‍ കുളപ്പാടം, കെ എസ് ബിനു, പി. വിനിത കുമാരി, വത്സല സതീശന്‍, ഐ ജയലക്ഷ്മി, ആര്‍.അരുണ്‍ രാജ്, യുവജനക്ഷമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഷബീര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ. സയൂജ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ് ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളോത്സവത്തിന്റെ രണ്ടാം ദിനമായ ഫെബ്രുവരി ഒന്നിന് ജയന്‍ സ്മാരക ഹാളിലെ വേദി ഒന്നില്‍ ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, മാര്‍ഗംകളി, സംഘനൃത്തം, ഓട്ടന്‍തുള്ളല്‍ എന്നിവയാണുള്ളത്. വേദി രണ്ട്, മൂന്ന് എന്നിവയില്‍ കഥാപ്രസംഗം, മിമിക്രി, മോണോആക്ട്, മൈം മത്സരങ്ങളും വേദി നാലില്‍ ഉപന്യാസ രചന, കവിതാരചന, കാര്‍ട്ടൂണ്‍ പെയിന്റിംഗ് മത്സരങ്ങളും. വിവിധ വേദികളിലായി ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, നീന്തല്‍, വടംവലി, ചെസ് മത്സരങ്ങളും നടക്കും. ഫെബ്രുവരി രണ്ടിനാണ് സമാപനം.

സ്ത്രീ വേഷത്തിൽ SIR ന്റെ പേരിലെത്തി കവർച്ച

മലപ്പുറം. SIR ന്റെ പേരിലെത്തി കവർച്ച. ആതവനാട് ചകിരിപ്പാറ സ്വദേശിനിയുടെ സ്വർണം കവർന്നു. നബീസയുടെ രണ്ടര പവന്റെ സ്വർണമാണ് കവർന്നത്. സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. നബീസയെ ദേഹോപദ്രവം ഏൽപ്പിച്ചേന്നും പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വർണ്ണം എടുത്തത്. കഴുത്തിന് ചവുട്ടേറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവർത്തിച്ചുള്ള സ്വർണ്ണ കവർച്ചയിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

മുട്ടില്‍ മരംമുറി കേസ്,അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി

കല്‍പ്പറ്റ:മുട്ടില്‍ മരംമുറിക്കേസില്‍ ഉൾപ്പെട്ട മുറിച്ചുമാറ്റിയ മരങ്ങള്‍ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി കോടതി ശരിവച്ചു. പിടിച്ചെടുത്ത മരങ്ങള്‍ തിരിച്ചുകിട്ടണം എന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വയനാട് അഡീഷനല്‍ ജില്ലാ കോടതിയുടേതാണ് നടപടി. മരം തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയിരുന്നത്.

ബംഗാളിൽ TMC ഭരണം അവസാനിക്കാൻ പോകുന്നു, അമിത് ഷാ

കൊല്‍ക്കൊത്ത. ബംഗാളിൽ TMC ഭരണം അവസാനിക്കാൻ പോകുകയാണെന്ന് അമിത് ഷാ.2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം 50% കടക്കുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി പറഞ്ഞു.’കമ്മ്യൂണിസ്റ്റുകളെ പുറത്താക്കാനാണ് ബംഗാളിലെ ജനങ്ങൾ തൃണമൂലിനെ തിരഞ്ഞെടുത്തത്’.എന്നാൽ ടിഎംസി കമ്മ്യൂണിസ്റ്റുകാരെ നല്ലവരാക്കി ചിത്രീകരിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു

ബംഗാളിൽ നുഴഞ്ഞുകയറ്റവും പോലീസിൻ്റെ ദുരുപയോഗവും ഭരണപക്ഷ അനുകൂലികളുടെ ഗുണ്ടായിസവും അതിരുകടക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.നോർത്ത് 24 പർഗാനയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

തൊടുപുഴ. കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഏറെനാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. കോതമംഗലത്തെ വിട്ടില്‍ വച്ചായിരുന്നു അന്ത്യം

കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടാണ് ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്‍റെ വഴിയെ പാർട്ടിയിലേക്ക്. ശേഷം പാർട്ടി പിളർ​ന്നപ്പോൾ നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറി. തലശ്ശേരി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിലൂടെ പ്രസ്ഥാനത്തിൽ സജീവമായി. തുടർന്ന് ഒളിവിൽപോയി കേരളത്തി​ലുടനീളം നക്‌സല്‍ പ്രസ്ഥാനം കെട്ടിപ്പടുത്തു. ദീര്‍ഘകാലം ഒളിവില്‍ പ്രവര്‍ത്തനം നടത്തിയ സ്റ്റീഫന്‍ 1971ല്‍ അറസ്റ്റിലായി. തുടര്‍ന്ന് പതിനഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞു.

1971-ൽ അറസ്റ്റ് ചെയ്യപ്പെടു​മ്പോൾ കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു. ജയിലിൽവച്ചുതന്നെ ചാരുമജുംദാറിന്റെ ഉന്മൂലന​മാർ​ഗ്ഗത്തെ ഉപേക്ഷിച്ചു. പിന്നീട് കുറച്ചുകാലം സുവിശേഷപ്രവർത്തനത്തി​ലേക്ക് വഴിതിരിഞ്ഞു. ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാന പ്പെട്ട പുസ്തകങ്ങൾ.’വെള്ളത്തൂവല്‍ സ്റ്റീഫന്‍റെ ആത്മകഥ’ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പത്തനംതിട്ട കോട്ടാങ്ങലില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നകേസില്‍ പ്രതി നസീറിന് ജീവപര്യന്തം തടവ്

പത്തനംതിട്ട: കോട്ടാങ്ങലില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നകേസില്‍ പ്രതി നസീറിന് ജീവപര്യന്തം തടവ്. ബലാത്സംഗത്തിന് പത്തുവര്‍ഷവും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഏഴ് വര്‍ഷവും ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷനൽ ജില്ലാ കോടതി (1) ജഡ്ജി ജി പി ജയകൃഷ്ണനാണു ശിക്ഷ വിധിച്ചത്. കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണങ്കവയൽ വീട്ടിൽ ടിഞ്ചു മൈക്കിളാണ് (25) കൊല്ലപ്പെട്ടത്. 2019 ഡിസംബർ 15 നായിരുന്നു സംഭവം. ഭർത്താവുമായി പിരിഞ്ഞ് ആൺസുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന ടിഞ്ചുവിനെ തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽക്കയറി ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു.

2019 ഡിസംബര്‍ 15-നാണ് പുല്ലാനിപ്പാറയിലെ കാമുകന്റെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രതി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ടിഞ്ചുവിനൊപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് ടിജിൻ ജോസഫിനെയാണ് (37) ലോക്കൽ പൊലീസ് ആദ്യം സംശയിച്ചിരുന്നത്.മൃതദേഹത്തില്‍ 53 മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാമുകനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു പെരുമ്പെട്ടി പൊലീസിന്റെ അന്വേഷണം. ഇയാളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി.സൈമണ്‍ അന്വേഷണം 2020-ല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. പരിശോധനയില്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിനുള്ള ശാസ്ത്രീയതെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടംനടത്തിയ ഡോക്ടറുടെ മൊഴികളും നിര്‍ണായകമായി.

കൊലപാതകമെന്ന് കണ്ടതോടെ വീടിന് സമീപത്ത് സംഭവദിവസം സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരെ തുടര്‍ച്ചയായി പൊലീസ് ചോദ്യംചെയ്തു. ഇതില്‍ നസീറും ഉണ്ടായിരുന്നു. കൂടാതെ മൃതദേഹത്തിന്റെ നഖത്തില്‍നിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാമുകനും അയാളുടെ പിതാവും വീട്ടില്‍നിന്നു രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയ നസീര്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുു. ഇവരുടെ തല കട്ടില്‍പ്പടിയില്‍ ഇടിപ്പിച്ച് ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനം. അതിനുശേഷം മുണ്ട് കഴുത്തില്‍ കുരുക്കി മേല്‍ക്കൂരയിലെ ഇരുമ്പുഹുക്കില്‍ കെട്ടിത്തൂക്കുകയായിരുന്നു.

പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് ഈ കെട്ടാണ്. ടിഞ്ചുവിന്‍റെ ആണ്‍ സുഹൃത്താണ് പ്രതിയെന്ന് കണ്ടെത്തി ലോക്കല്‍ പൊലീസ് കെടുത്ത് ഇയാളെ അറസ്റ്റുചെയ്തിരുന്നു. ഇയാളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്ത ശേഷം കെട്അടു പരിശോധിച്ചതില്‍ അന്വേഷണോദ്യോഗസ്ഥനുണ്ടായ സംശയമാണ് യഥാര്‍ഥപ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്. മരക്കച്ചവടക്കാര്‍ സാദാരണ ഇടുന്ന കെട്ടാണ് നസീര്‍ എന്ന മരക്കച്ചവടക്കാരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. കേസ് അന്വേഷണ ചിത്രത്തിലെ രജതരേഖയായിരുന്നു ഇത്. ടിഞ്ചുവിന്‍റെ നഖത്തില്‍ നിന്നും ലഭിച്ച ചര്‍മ്മ അംശവും ഗുഹ്യഭാഗത്തു കണ്ട ബീജാംശവും ഡിഎന്‍എ പരിശോധനക്കു വിധേയമാക്കിയതില്‍ പ്രതി നസീറാണെന്നു ശാസ്ത്രീയമായി തെളിയിക്കാനുമായി. ടിഞ്ചുവിന്‍റെ കാമുകനെ പ്രതിയാക്കി ശാരീരിക മര്‍ദ്ദനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുമുണ്ടായിരുന്നു.