Home Blog Page 1091

ധൻരാജ് രക്തസാക്ഷി ഫണ്ട് ശേഖരണം, കണക്കുകൾ പരസ്യപ്പെടുത്താൻ സിപിഎം

കണ്ണൂര്‍. ധൻരാജ് രക്തസാക്ഷി ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകൾ പരസ്യപ്പെടുത്താൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനം . ഫണ്ട് വിനിയോഗത്തിൽ പാർട്ടി അണികൾക്കിടയിൽ തന്നെ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. കണക്കുകൾ ജനസമക്ഷം വ്യക്തമാക്കണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് നിർദേശിച്ചിരുന്നു.

കണക്കുകൾ പാർട്ടി ഘടകങ്ങളിൽ മാത്രമേ അവതരിപ്പിക്കൂ എന്നായിരുന്നു ജില്ലാ സെക്രട്ടറി നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ, രക്തസാക്ഷി ഫണ്ട് പോലുള്ള വൈകാരിക വിഷയങ്ങളിൽ സുതാര്യത ഉറപ്പുവരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഈ കീഴ്വഴക്കം ലംഘിക്കാൻ പാർട്ടി തീരുമാനിച്ചത്. പയ്യന്നൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിൽ വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

ആരോപണം നേരിടുന്ന ടിഐ മധുസൂദനൻ ഉൾപ്പെടെയുള്ള നേതാക്കളെ നേതൃത്വം സംരക്ഷിക്കുകയാണെന്ന ആക്ഷേപം ഒരു വിഭാഗം പ്രവർത്തകർക്കുണ്ട്.
നേതൃത്വത്തെ അണികൾ തിരുത്തട്ടെ എന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകം വാങ്ങുമെന്ന് ചില പാർട്ടി അംഗങ്ങൾ പരസ്യമായി പ്രഖ്യാപിച്ചതും നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി. ഇതോടെയാണ് മാധ്യമങ്ങളിലൂടെ കണക്കുകൾ വ്യക്തമാക്കാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചത്.

ഫെബ്രുവരി ആറിന് കെകെ രാഗേഷ് വാർത്താ സമ്മേളനം നടത്തി കണക്കുകൾ വിശദീകരിക്കും.
അതേസമയം ​എംവി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫിന്റെ വടക്കൻ മേഖല വികസന മുന്നേറ്റ യാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. പയ്യന്നൂരിലാണ് ആദ്യ സ്വീകരണം. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളിൽ പയ്യന്നൂരിലെ പൊതുവേദിയിൽ സംസ്ഥാന സെക്രട്ടറി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്..

ബജറ്റിലെ അവഗണന, യുഡിഎഫ് എംപിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചു

ഡെല്‍ഹി. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചു. എയിംസ് എവിടെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കേരള എംപിമാരുടെ പ്രതിഷേധം. ബജറ്റിനെ കുറിച്ച് വിശദീകരിക്കാൻ കേരളത്തിൽ മാധ്യമങ്ങളെ കാണുമെന്നും, തിയ്യതി കേന്ദ്രസർക്കാർ പിന്നീട് അറിയിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച ലോക്സഭയിൽ ആരംഭിച്ചു. 18 മണിക്കൂർ ചർച്ചയാണ് പ്രമേയത്തിൽ നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് മൂന്നു മണിക്ക് ലോകസഭയിൽ സംസാരിക്കും. തൊഴിലുറപ്പ് പദ്ധതി, എസ് ഐ ആർ ഈ വിഷയങ്ങൾക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ എപ്സ്റ്റിൻ ഫയൽ വിവാദവും പാർലമെന്റിൽ ആയുധമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ചർച്ചകൾക്ക് ബുധനാഴ്ച പ്രധാനമന്ത്രി മറുപടി പറയും. നന്ദി പ്രമേയ ചർച്ച രാജ്യസഭയിലും ഇന്ന് ആരംഭിക്കും.

വാളയാർ ആൾക്കൂട്ട കൊല, 8 പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ സത്യാഗ്രഹം

പാലക്കാട്. വാളയാർ ആൾക്കൂട്ട കൊല കേസിൽ 8 പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. മരിച്ച റാം നാരായണൻ ഭാഗേലിന്റെ സഹോദരൻ ശശികാന്ത്‌ ഭാഗേലും ആക്ഷൻ കൗൺസിൽ ഭാരവാഹികളുമാണ് കളക്ട്രേറ്റിന് മുന്നിൽ സത്യഗഹ സമരം തുടങ്ങിയത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ ദുർബലമായതിനാൽ ആണ് സഹോദരന്റെയും റാം ഭാഗേൽ നാരായണൻ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും ആരോപണം.
സംസ്ഥാന സർക്കാർ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്ന് കുടുംബം ആരോപിച്ചു.

ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കണം. സർക്കാരിന്റെ ഭാഗത്തു നിന്നു അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ സ്വന്തം നിലയിൽ അഭിഭാഷകനെ ഏർപ്പെടുത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

നിലവിൽ സൂചന സമരം മാത്രമാണ് ആരംഭിച്ചത്. വിഷയത്തിൽ സർക്കാർ ഉടൻ ഇടപ്പെട്ടില്ലെങ്കിൽ സത്യഗ്രഹ സമരം ശക്തമാക്കുമെന്നും ഇവർ അറിയിച്ചു. ശനിയാഴ്ചയാണ് മണ്ണാർക്കാട് SC-ST സ്പെഷ്യൽ കോടതി കേസിൽ ആദ്യം അറസ്റ്റിലായ എട്ടു പ്രതികൾക്കും ജാമ്യം അനുവദിച്ചത്. കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതി,ഡി.കെ.മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതിയിൽ ഡി.കെ.മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും നിയമസഭാ പ്രിവിലേജസ് ആൻറ് എത്തിക്സ് കമ്മിറ്റിയുടേതാണ് തീരുമാനം. ഈമാസം 23ന് ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെടും ഡി.കെ.മുരളിയെ കേട്ടശേഷം ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെയും കേൾക്കും

പീഡന പരാതികളുടെ അടിസ്ഥാനത്തിൽ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി.കെ.മുരളിയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം പരാതിയിൽ കൃത്യമായി ഉന്നിയിക്കുന്നില്ലന്ന് പ്രിവിലേജസ് കമ്മിറ്റി
അംഗങ്ങൾ ചൂണ്ടിക്കാട്ടി

കാട്ടാനയെ തുരത്തുന്നതിനിടയിൽ കൈയിലിരുന്ന് പടക്കംപൊട്ടി വനപാലകന് പരിക്ക്

മലപ്പുറം. നിലമ്പൂരിൽ കാട്ടാനയെ തുരത്തുന്നതിനിടയിൽ വനപാലകന് പരിക്ക്. ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ഹരികൃഷ്ണനാണ് പരിക്കേറ്റത്.

വള്ളുവശേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ പടക്കം പൊട്ടിച്ച് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ പടക്കം കയ്യിൽ നിന്ന് പൊട്ടുകയായിരുന്നു.പരിക്കേറ്റ ഹരികൃഷ്ണനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി

കടക്ക് പുറത്ത് കാമ്പയിനുമായി കോൺഗ്രസ്

തിരുവനന്തപുരം.മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവെച്ച് കടക്ക് പുറത്ത് കാമ്പയിനുമായി കോൺഗ്രസ്.
ഡിജറ്റൽ മാധ്യമം വഴി നടത്തുന്ന കാമ്പയിൻെറ ഭാഗമായി സർക്കാരിനെതിരായ കുറ്റപത്രവും
പുറത്തിറക്കി.മുഖ്യമന്ത്രിയെ പുറത്താക്കാൻ ജനങ്ങൾക്ക് അവസരം നൽകുന്നതിനായി കടക്ക് പുറത്ത് എന്ന പേരിൽ വൈബ്സൈറ്റും ക്രമീകരിച്ചിട്ടുണ്ട്.

സി.പി.എം – ആർ.എസ്.എസ് ചർച്ച റിപോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ മുഖ്യമന്ത്രി പറഞ്ഞ വാചകമാണ് കടക്ക് പുറത്ത്. അധികാര ധാർഷ്ട്യത്തിൻെറ പ്രതീകമെന്ന നിലയിൽ ഇതിനെ പ്രചരണ വിഷയമാക്കുകയാണ്
കോൺഗ്രസ്.6ന് തുടങ്ങുന്ന യുഡിഎഫ് രാഷ്ട്രീയ പ്രചരണജാഥക്ക് മുന്നോടിയായാണ് കടക്ക് പുറത്ത് കാമ്പയിൻ സംഘടിപ്പിക്കുന്നത്.സർക്കാരിനെതിരായ കുറ്റപത്രത്തിനൊ പ്പം ജനങ്ങളുടെ പരാതികൾ ശേഖരിക്കുന്നതിന് വെബ് സൈറ്റ് , പാട്ടുകൾ, വീഡിയോകൾ എന്നിവ ഉൾപ്പെടുന്ന സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും പുറത്തിറക്കും.മുഖ്യമന്ത്രിയെ
പ്രതീകാത്മകമായി പുറത്താക്കുന്നതിനുളള സൌകര്യവും കടക്ക് പുറത്ത് .കോം എന്ന
പേരിലുളള വെബ് സൈറ്റിലുണ്ട്.

വിവിധ മേഖലകളിലെ സർക്കാരിൻ്റെ വീഴ്ച്ചകൾ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോ​ഗം, വന്യജീവി ആക്രമണങ്ങൾ, മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തിൽ ഉയർത്തിക്കാട്ടുന്നത്.

തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ താല്‍ക്കാലിമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി.
അതേസമയം കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന കീഴ്ക്കോടതി വിധി നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. നിയമസഭ സാമാജിക പദവിയില്‍ നിന്നും അയോഗ്യനാക്കിയ നടപടിയും തുടരുമെന്ന് സെഷന്‍സ് കോടതി അറിയിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6 ന് തീരുമാനമെടുക്കും.
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കേസിലാണ് മുന്‍ മന്ത്രിയും ഇടതു എംഎല്‍എയുമായിരുന്ന ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ ശിക്ഷാവിധിക്കെതിരെയാണ് ആന്റണി രാജു സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഗതാഗത നിരോധനം

കൊല്ലം: ചെമ്മന്തൂര്‍ നരിക്കല്‍ കോക്കാട് റോഡില്‍ കുതിരച്ചിറ സ്‌കൂളിന് സമീപമുള്ള കലുങ്ക് പുനര്‍നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി നാല് മുതല്‍ രണ്ട് മാസത്തേക്ക് ഗതാഗതനിരോധനം ഏര്‍പ്പെടുത്തുമെന്ന് പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കശുവണ്ടി മേഖലയിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ധാരണയായി

കൊല്ലം: സംസ്ഥാനത്തെ കശുവണ്ടി മേഖലയിലെ പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെ സംബന്ധിച്ച് ഐആര്‍സി (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റി) യോഗത്തില്‍ ധാരണയായി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഐആര്‍സി യോഗത്തിലാണ് ശമ്പള പരിഷ്‌കരണം ധാരണയായത്.
പുതിയ ധാരണ പ്രകാരം ജീവനക്കാരുടെ നിലവിലുള്ള അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തുക. കാഷ്യൂ കോര്‍പ്പറേഷന്‍, കാപ്പെക്‌സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പള പരിഷ്‌കരണം വൈകിയ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് നേരത്തെ ഇടക്കാല ആശ്വാസം അനുവദിച്ചിരുന്നു. ഈ ഇടക്കാല ആശ്വാസം നല്‍കിത്തുടങ്ങിയ തീയതി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പുതിയ ശമ്പള പരിഷ്‌കരണം ഈ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുക.

യോഗത്തില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, എം.ഡി സുനില്‍ ജോണ്‍ കെ, കാപ്പെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കര പിള്ള, വ്യവസായികളായ അബ്ദുല്‍ സലാം, രാജേഷ് കെ, ബാബു ഉമ്മന്‍, ജെയ്സണ്‍ ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് സി.ഐ.ടി.യു നേതാക്കളായ ബി. തുളസീധര കുറുപ്പ്, അഡ്വ: ജി. രാജു, ബി. സുജീന്ദ്രന്‍, എ.ഐ.ടി.യു.സി നേതാക്കളായ ജി. ബാബു, ജി. ലാലു, യു.ടി.യു.സിയില്‍ നിന്ന് എ. എ. അസീസ്, ഐ.എന്‍.ടി.യു.സി നേതാക്കളായ പി. മോഹന്‍ലാല്‍, കുന്നത്തൂര്‍ ഗോവിന്ദപിള്ള എന്നിവരും സന്നിഹിതരായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികളായി കാഷ്യു സ്‌പെഷ്യല്‍ ഓഫീസര്‍ രമേഷ് ചന്ദ്രന്‍ ആര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി. പ്രമോദ്, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സുരേഷ് എം.എ എന്നിവരും പങ്കെടുത്തു.

അമ്പിളി കൊലക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം പിഴയും

ആലപ്പുഴ: പള്ളിപ്പുറം തിരുനെല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിലെ കലക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍ കോടതി പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുംവിധിച്ചു. ഭര്‍ത്താവും ജലഗതാഗതവകുപ്പിലെ ജീവനക്കാരനുമായ പ്രതി രാജേഷ്‌കുമാര്‍ 2024 മെയ് 18ന് വൈകിട്ട് ആറിന് പള്ളിപ്പുറം – ചേര്‍ത്തല റോഡില്‍ പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപംവച്ച് കുത്തിക്കൊലപ്പെടുത്തുകയും അമ്പിളിയുടെ കൈവശം ഉണ്ടായിരുന്ന കലക്ഷന്‍ ബാഗ് തട്ടിയെടുക്കുകയുമായിരുന്നു.

ചേര്‍ത്തല ഇന്‍സ്പെക്ടര്‍ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു. തെളിവെടുപ്പിനുശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു.വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രതി ഫയല്‍ചെയ്ത ജാമ്യഹര്‍ജികള്‍ തള്ളി. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ഭാരതിയുടെ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ ദൃക്സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഹാജരാക്കി.

സിപിഒ മാത്യു പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് എ ശ്രീമോന്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.