Home local കെ.ശ്രീധരൻ ഗ്രന്ഥശാല ഗൃഹാങ്കണ വായനാ സദസ് നടത്തി

കെ.ശ്രീധരൻ ഗ്രന്ഥശാല ഗൃഹാങ്കണ വായനാ സദസ് നടത്തി

Advertisement

ശാസ്താംകോട്ട : മൈനാഗപ്പള്ളി കല്ലുകടവ് സഖാവ് കെ. ശ്രീധരൻ ഗ്രന്ഥശാലയുടെ പ്രാത്രിമാസ വായനാ സദസിൽ ഇത്തവണ ചർച്ച ചെയ്ത പുസ്തകം ബാബു എബ്രഹാം എന്ന പ്രവാസി എഴുത്ത്കാരൻ തൻ്റെ ബാല്യ കൗമാരങ്ങളിലെ ജീവിതാനുഭവങ്ങൾ അവതരിപ്പിക്കുന്ന “കമ്പിളികണ്ടത്തെ കൽഭരണികൾ ” എന്ന പുസ്തക o ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗം എം. അനിൽകുമാർ അവതരിപ്പിച്ചു.

വായനാ സദസിൻ്റെ ഉദ്‌ഘാടനം പ്രശസ്ത നാടക പ്രവർത്തകൻ പി. കെ. രവി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് പി.കൃഷ്ണൻകുട്ടിപിള്ള അദ്ധ്യക്ഷനായി. ഷീബാ മോൾ, അരുൺ കുമാർ, ജി .സതി, ആർ വിനോദ് ,ബിജു R പനങ്ങാട്, അർ .പി സുഷമ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം അമൃത രതീശൻ ആശംസകൾ നേർന്നു. സെക്രട്ടറി എം.സതീശൻ സ്വാഗതവും ഭരണ സമിതി അംഗം ബി.ലാലു നന്ദിയും രേഖപെടുത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here