Home local ശാസ്താംകോട്ടയിൽ കുട്ടികൾക്കായി പാർക്ക് തുറക്കണം, ബാലവേദി ശൂരനാട് മണ്ഡലം

ശാസ്താംകോട്ടയിൽ കുട്ടികൾക്കായി പാർക്ക് തുറക്കണം, ബാലവേദി ശൂരനാട് മണ്ഡലം

Advertisement

ശാസ്താംകോട്ട :കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ടയിൽ കുട്ടികൾക്കായി പാർക്ക് തുറക്കണമെന്ന് ബാലവേദി ശൂരനാട് മണ്ഡലം ക്യാമ്പ് ആവശ്യപ്പെട്ടു.മുൻപ് ശാസ്താംകോട്ടയിൽ കുട്ടികൾക്കായി പാർക്ക് നിലവിൽ ഉണ്ടായിരുന്നു.എന്നാൽ ഇന്ന് ആ സ്ഥലത്ത് മറ്റ് സംവിധാനങ്ങളാണ് നിലനിൽക്കുന്നത്.താലൂക്കിൽ കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി ഒരു ചിൽഡ്രൻസ് പാർക്ക് നിലവിലില്ലാത്ത സാഹചര്യമാണുള്ളത്.അടിയന്തിരമായി കുട്ടികൾക്കായി പാർക്ക് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ ആര്‍ ലതാദേവി ഉദ്ഘാടനം ചെയ്തു.

ഡി പി ആദിശങ്കർ അധ്യക്ഷത വഹിച്ചു.സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ മുഖ്യ പ്രഭാഷണം നടത്തി. കെ ദിലീപ്, കെ സി സുദഭ്രാമ്മ, ജില്ലാ പഞ്ചായത്ത് അംഗം ദീപാ ചന്ദ്രൻ , സംഘാടകസമിതി ചെയർമാൻ അബ്ദുൽ റഷീദ്,മനു പോരുവഴി,എന്നിവർ സംസാരിച്ചു.സംഘാടകസമിതി കൺവീനർ എം വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഐഷാ ആനയടിയിൽ, അബു പാലാഴി, ആർ മദന മോഹൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ഇരുപത്തിമൂന്ന് അംഗ മണ്ഡലം കമ്മിറ്റിയെയും
ഭാരവാഹികളായി സഞ്ജയ് കൃഷ്ണ (പ്രസിഡൻറ്) ശ്രേയസ് ലീന, ഹരിനാരായണൻ, വൈഗ തുഷാർ (സെക്രട്ടറി) അക്ഷര , വിജയ് കൃഷ്ണൻ ( ജോ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here