പരീക്ഷണഘട്ടം അവസാനിച്ചു; ട്വന്റി20 ലോകകപ്പിനുള്ള ഏറ്റവും മികച്ച 11 പേരെ കണ്ടെ്താനുള്ള സമയമായി


സതാംപ്ടണ്‍: പരീക്ഷണത്തിനുള്ള കാലഘട്ടം അവസാനിച്ചിരിക്കുന്നു. ഇനി ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള ഏറ്റവും മികച്ച 11 പേരെ കണ്ടെത്താനുള്ള സമയം ആയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മാച്ചുകളാണ് ഇന്ത്യയ്ക്ക് ഉള്ളത്.

കോവിഡ് പിടിപെട്ടതോടെ രോഹിത് ശര്‍മ്മയ്ക്ക് ബര്‍മിംഗ്ഹാമില്‍ നടന്ന അഞ്ചാം ടെസ്റ്റ് നഷ്ടമായിരുന്നു. എന്നാല്‍ പരമ്പരയില്‍ ഓപ്പണറായി ഇയാള്‍ ഇറങ്ങുമെന്ന് തന്നെയാണ് സൂചന. ഇതിനായി ഇയാള്‍ തുറമുഖ നഗരത്തിലേക്ക് കഴിഞ്ഞ ദിവസം തന്നെ പോയിക്കഴിഞ്ഞു. ടെസ്റ്റ് കളിക്കാരില്‍ ഉള്‍പ്പെട്ട വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങിയവര്‍ രണ്ടാം കളിമുതല്‍ ഉണ്ടാകും. ആസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ റിതുരാജ് ഗെയ്ക്ക് വാഡ്, സഞ്ജു സാംസണ്‍, തുടങ്ങിയവരുടെ അസാന്നിധ്യവും ഉണ്ടാകും. അയര്‍ലന്‍ഡില്‍ നടക്കുന്ന രണ്ട് കളികളിലും ഗെയ്ക്ക് വാഡിന് കളിക്കാനാകില്ല. രോഹിത് തിരിച്ച് വന്നാല്‍ അതും സംഭവത്തെ ഒന്ന് കൂടി ചൂട് പിടിപ്പിക്കും.

റിസര്‍വ് ഓപ്പണര്‍ എന്ന നിലയില്‍ ശക്തരായ ഇംഗ്ലണ്ടിനെതിരെ പോരാടാന്‍ കിഷാന് മികച്ച ഒരു അവസരമാകും ലഭിക്കുക. കോഹ്ലി രണ്ടാം നിരയിലേക്ക് മടങ്ങിയെത്തിയാല്‍ ദീപക് ഹൂഡയ്ക്കും ഒരു അവസരം പ്രതീക്ഷിക്കാം.

അയര്‍ലന്‍ഡിനെതിരെ ഒരു സെഞ്ച്വറിയും 47 നോട്ട് ഔട്ടും നേടിയ കളിക്കാരന്‍ എന്നനിലയില്‍ ഇയാളെ മികച്ച 11 കളിക്കാരില്‍ നിന്ന് ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റിന് കഴിയില്ല.
രാഹുല്‍ ത്രിപാഠിയും ആര്‍ഷ്ദീപ് സിങും രണ്ടും മൂന്നും കളികളില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ഇന്ന് ചിലപ്പോള്‍ ഒരു തിരിച്ച് വരവ് ഉണ്ടായേക്കാം. പരിക്ക് മൂലം അയര്‍ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട സൂര്യകുമാര്‍ യാദവിനും ഒരു തിരിച്ച് വരവുണ്ടായേക്കാം.

ബൗളിംഗില്‍ പെയ്‌സര്‍ ഉമ്രാന്‍ മാലിക്കിനും തിരിച്ച് വരവിന് സാധ്യതയുണ്ട്. അയര്‍ലന്‍ഡിനെതിരെ മികച്ച സ്‌കോര്‍ നേടിയതിന്റെ ആത്മവിശ്വാസവും ഇദ്ദേഹത്തിനുണ്ട്. ഭുവനേശ്വര്‍ കുമാര്‍, വില്ലി ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും പെയ്‌സര്‍മാരുടെ കൂട്ടത്തിലുണ്ട്.

യുവേന്ദ്ര ചഹലിന് പകരം രവി ബിഷ്‌ണോയ് എത്താന്‍ സാധ്യതയുണ്ട്. ഒക്ടോബറില്‍ ആസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് ഫൈനലിന് മുന്‍പ് ഇന്ത്യയ്ക്ക് പതിനഞ്ച് ടി20 കളികളാണ് ഉള്ളത്. ഇപ്പോഴത്തെ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് കളികളും വെസ്റ്റ് ഇന്‍ഡിസിനെതിരെയുള്ള അഞ്ച് കളികളും, ഏഷ്യ കപ്പിലെ അഞ്ച് കളികളും ആസ്‌ട്രേലിയയ്ക്ക് എതിരെയുള്ള മൂന്ന് കളികളുമാണവ.

ഏതായാലും ഇംഗ്ലണ്ട് പരമ്പര തീരുമാനിക്കും മികച്ച പതിനൊന്ന് കളിക്കാര്‍ ആരാണെന്ന്.

Advertisement