ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 192 റണ്‍സ്

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ ഇംഗ്ലണ്ട് വീണു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 192 റണ്‍സ്. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 145 റണ്‍സില്‍ അവസാനിച്ചു. 191 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് ആകെ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സില്‍ 353 റണ്‍സെടുത്തു, ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. 46 റണ്‍സ് ലീഡാണ് അവര്‍ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്. ആര്‍. അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയും നാല് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ശേഷിച്ച ഒരു വിക്കറ്റ് ജഡേജയും സ്വന്തമാക്കി.

Advertisement