28 C
Kollam
Thursday 15th October, 2026 | 12:24:48 PM
Home News National ലൈറ്ററിലേക്ക് മണ്ണെണ്ണ തുപ്പി തീജ്വാലകള്‍ സൃഷ്ടിക്കാന്‍ ശ്രമം…ഇന്‍സ്റ്റഗ്രാം ചിത്രീകരണത്തിനിടെ അപകടം

ലൈറ്ററിലേക്ക് മണ്ണെണ്ണ തുപ്പി തീജ്വാലകള്‍ സൃഷ്ടിക്കാന്‍ ശ്രമം…ഇന്‍സ്റ്റഗ്രാം ചിത്രീകരണത്തിനിടെ അപകടം

ഇന്‍സ്റ്റഗ്രാം ചിത്രീകരണത്തിനിടെ പലപ്പോഴും അപകടങ്ങള്‍ പതിവാണ്. ഇത്തരത്തില്‍ ഒരു ആണ്‍കുട്ടിയുടെ മുഖത്തേക്ക് തീ പടര്‍ന്ന വീഡിയോയാണ് ഇപ്പോള്‍ എക്‌സില്‍ വൈറലാകുന്നത്.
ലൈറ്ററിലേക്ക് മണ്ണെണ്ണ തുപ്പി തീജ്വാലകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. മണ്ണെണ്ണ പുറത്തേക്ക് തുപ്പിയതും തീ പടര്‍ന്ന് കുട്ടിയുടെ മുഖത്തേക്കടക്കം പിടിച്ചു. സമീപത്തുള്ളവര്‍ ഉടന്‍ തന്നെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അപകടത്തില്‍ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒരു സ്വകാര്യ ചടങ്ങിനിടെയാണ് റീല്‍ ചിത്രീകരിച്ചതെന്നാണ് വീഡിയോയിലൂടെ മനസിലാകുന്നത്.